• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയലളിതയുടെ കൊലപാതകി..!! ഇഞ്ചിഞ്ചായി ഫലം അനുഭവിക്കും...!! ശശികലയെ ജയിലില്‍ ജയലളിത വേട്ടയാടുന്നു..!!

  • By അനാമിക

ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണുനട്ട് കരുക്കള്‍ നീക്കി ഒടുവില്‍ തടവറയിലെത്തിയ ശശികലയ്ക്ക് അവിടെയും മനസമാധാനമില്ല. ജയലളിതയുടെ മരണം ജയിലിനകത്തും ശശികലയെ വിടാതെ പിന്തുടരുകയാണ്.

Read Also: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയോട് മുട്ടാന്‍ മറൈന്‍ ഡ്രൈവിലെ സദാചാരക്കാരും..!! ആളെയിറക്കാൻ തീരുമാനം..!

Read Also:സൂപ്പര്‍താരത്തിന് ഒരേ സമയം രണ്ട് കാമുകിമാര്‍..!! ഉപയോഗിച്ച ശേഷം തഴഞ്ഞു..!! വെളിപ്പെടുത്തലുമായി നടി!!

ജയലളിതയുടെ മരണത്തിന് ശശികലയാണ് ഉത്തരവാദി എന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉണ്ട്. ശശികല ഇപ്പോള്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലേക്ക് ഇക്കാര്യം പറഞ്ഞും ശശികലയെ തെറിവിളിച്ചും കത്തുകളുടെ പ്രവാഹമാണ്. ഇതോടെ കത്ത് വായന തന്നെ ചിന്നമ്മ നിർത്തിയത്രേ

കത്തുകളുടെ പ്രവാഹം

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ശശികല ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ എത്തുന്നത്. അന്ന് മുതല്‍ ശശികലയുടെ പേരില്‍ കത്തുകളുടെ പ്രവാഹമാണ്.

അമ്മയെ കൊന്നതെന്ന്

ജയലളിതയുടെ മരണം ശശികല നടത്തിയ ആസൂത്രിത കൊലപാതകമാണ് എന്നാണ് വരുന്ന കത്തുകളിലെ പ്രധാനപ്പെട്ട ആരോപണം. മാത്രമല്ല ചെയ്ത ക്രൂരകൃത്യങ്ങളുടെ ഫലം ശശികല ഇഞ്ചിഞ്ചായി അനുഭവിക്കുമെന്നും കത്തുകളില്‍ പറയുന്നു.

ശശികലയ്ക്ക് ചീത്തവിളി

ശശികല, സെന്‍ട്രല്‍ ജയില്‍, പരപ്പന അഗ്രഹാര എന്ന വിലാസത്തിലാണ് കത്തുകള്‍ വരുന്നത്. ശശികലയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കത്തുകള്‍ ഒപ്പമുള്ള ഇളവരശി കത്തിച്ചു കളയുകയാണ് പതിവ്. കത്തുകള്‍ മിക്കവയും രാഷ്ട്രീയ സ്വഭാവം ഉള്ളവയാണ്.

നൂറോളം കത്തുകൾ

ശശികലയെ ചീത്ത വിളിച്ചുകൊണ്ടുള്ള കത്തുകള്‍ തുടര്‍ച്ചയായി വന്നതോടെ ശശികല കത്തുകള്‍ വായിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ് എന്നാണ് ജയിലില്‍ നിന്നുള്ള വിവരം. നൂറോളം കത്തുകള്‍ ഇതിനകം ശശികലയ്ക്ക് ലഭിച്ചിട്ടുണ്ട്.

തമിഴ്നാടിന്റെ പ്രതിഷേധം

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കത്തുകള്‍ പ്രവഹിക്കുന്നുണ്ട്. സേലം, ധര്‍മ്മപുരി, മധുര, ദിണ്ടിഗല്‍, കാരൂര്‍, തിരിച്ചിറപ്പള്ളി, വില്ലുപുരം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലും കത്തുകള്‍ വരുന്നുണ്ട്. ചിലത് ചെന്നൈയില്‍ നിന്നും.

അപായപ്പെടുത്താനുള്ള ശ്രമം

ജയലളിത ജീവിച്ചിരിക്കുമ്പോൾ തന്നെ ശശികല അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വാർത്ത പ്രമുഖ ദേശീയ മാധ്യമം പുറത്ത് വിട്ടിരുന്നു. പിന്നീട് ശശികലയെ ജയലളിത അകറ്റി നിർത്തി. എന്നാൽ മാപ്പ് പറഞ്ഞ് ശശികല ജയയുടെ അരികിലേക്ക് തന്നെ തിരികെ വന്നു

ശശികലയും മന്നാർഗുഡി മാഫിയയും

അപ്പോളോ ആശുപത്രിയിൽ ചെറിയ രോഗങ്ങളുടെ പേരിൽ പ്രവേശിക്കപ്പെട്ട് 75 ദിവസങ്ങൾക്ക് ശേഷം ജയലളിത മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്നും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. എല്ലാ സംശയങ്ങളുടേയും മുന നീണ്ടത് അടുത്ത തോഴിയായ ശശികലയുടേയും മന്നാർഗുഡി മാഫിയയുടേയും നേർക്കാണ്

സ്വാഭാവിക മരണമല്ല?

ജയലളിതയുടേത് സ്വാഭാവിക മരണമല്ല എന്ന സംശയം എഐഎഡിഎംകെയുടെ പ്രമുഖ നേതാക്കൾ തന്നെ ഉന്നയിച്ചു. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് പോയസ് ഗാർഡനിൽ തർക്കം നടന്നുവെന്നും ജയലലിതയെ ശശികല പിടിച്ചു തള്ളിയിട്ടെന്നും ആദ്യം ആരോപണം ഉന്നയിച്ചത് മുതിർന്ന നേതാവ് പിഎച്ച് പാണ്ഡ്യൻ ആയിരുന്നു

ഒപിഎസ്സിന്റെ ആരോപണങ്ങൾ

ജയലളിതയുടെ മരണശേഷം കാവൽ മുഖ്യമന്ത്രി ആയിരുന്ന പനീർശെൽവവും ഇത്തരം സംശയങ്ങൾ ഉന്നയിക്കുകയുണ്ടായി. അപ്പോളോ ആശുപത്രിയിൽ ജയലളിത ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് ശശികല ഒഴികെ മറ്റാർക്കും അമ്മയെ കാണാൻ അനുവാദം ഇല്ലായിരുന്നു. ചികിത്സാ വിവരങ്ങൾ മറച്ചുവെച്ചുവെന്നും ഒപിഎസ് ആരോപിച്ചു.

ദുരൂഹത മായാതെ..

ജയലളിതയുടെ മരണശേഷമുള്ള അധികാരത്തർക്കത്തിൽ ശശികലയ്ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പനീർശെൽവം ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. സിനിമാ രംഗത്ത് നിന്നുള്ളവർ അടക്കം നിരവധി പ്രമുഖർ ശശികലയെ സംശയം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തി. എന്നാൽ അമ്മയുടേത് സ്വാഭാവിക മരണമെന്ന നിലപാടിലാണ് ആശുപത്രി അധികൃതരും സർക്കാരും

English summary
Sasikala recieves hundreds of letters in Jail blaming her for Jayalalithaa's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more