കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോസ്റ്റലിൽ ആൺ-പെൺ വിവേചനം; ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രതിഷേധം, 31 വിദ്യാർത്ഥികളെ പുറത്താക്കി!

Google Oneindia Malayalam News

കൊൽക്കത്ത: സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിൽ നിന്നും ആൺകുട്ടികളും പെൺകുട്ടികളും മാറി താമസിക്കമമെന്ന ഡയറക്ടറേറ്റ് തീരുമാനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കാമ്പസിൽ നിന്നും പുറത്തിക്കി. 31 വിദ്യാര്‍ത്ഥികൾക്ക് പെര്‍മനെന്റ് ഹോസ്റ്റല്‍ എക്‌സ്‌പെന്‍ഷനും പെര്‍മെനന്റ് അക്കാദമിക് സസ്‌പെന്‍ഷനുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ പുറത്താക്കിയ തീരുമാനത്തിനെതിരെ എസ്ആര്‍എഫ്ടിഐ സ്റ്റുഡന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിട്ടുണ്ട്.

രാജ്യം വികസിച്ചില്ലെങ്കിലും ആസ്തി വികസിപ്പിച്ച് ബിജെപി; കോൺഗ്രസും മോശക്കാരല്ല, കണക്കുകൾ പുറത്ത്!‌രാജ്യം വികസിച്ചില്ലെങ്കിലും ആസ്തി വികസിപ്പിച്ച് ബിജെപി; കോൺഗ്രസും മോശക്കാരല്ല, കണക്കുകൾ പുറത്ത്!‌

ഹൈക്കമാൻഡിന്റെ പിന്തുണയില്ല? സോളാർ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണം, ഗൗരവകരമെന്ന് വിഡി സതീശൻഹൈക്കമാൻഡിന്റെ പിന്തുണയില്ല? സോളാർ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണം, ഗൗരവകരമെന്ന് വിഡി സതീശൻ

മാറിത്താമസിക്കാനുള്ള ഡയറക്ടറേറ്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹോസ്റ്റലില്‍നിന്ന് മാറാന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥികളേയാണ് മാനേജ്മെന്റ് പുറത്താക്കിയത്. അക്കാദമിക് പരിപാടികളെല്ലാം ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. രാവിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ ഡയറക്ടര്‍ ദെബമിത്രയെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ തയ്യാറാകാതെ ഡയറക്ടര്‍ തിരികെ പോകുകയാണുണ്ടായത്.

Satyajit Ray Film and Television Institute

കോളജ് ഡയറക്ടറായി ദേബമിത്ര എത്തിയതിനു ശേഷമാണ് സദാചാര നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതെന്നും ഫിലിം മേഖലയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ദേബമിത്രയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയതിന് ശേഷം 25 കൊല്ലത്തോളം ഇല്ലാതിരുന്ന ആചാരമാണ് പുതിയ ഉത്തരവെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഘപരിവാര്‍ ബന്ധത്തിന്റെ പേരിലാണ് ദേബമിത്രയെ ഡയറക്ടറായി നിയമിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

English summary
The students body at the Satyajit Ray Film and Television Institute (SRFTI) on Tuesday launched a protest against imposition of "draconian rules" and "threats of expulsion" every other day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X