Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ ശേഖരം കൂടുതലുള്ള 10 രാജ്യങ്ങളില്‍ സൗദിയും യുഎഇയും ഇല്ല; ആര്‍ബിഐ കരുതല്‍ സ്വര്‍ണം അറിയാം

ന്യൂഡല്‍ഹി: വ്യക്തികള്‍ വാങ്ങുന്നത് കൊണ്ടു മാത്രമല്ല സ്വര്‍ണത്തിന് വില കൂടുന്നത്. ഓരോ രാജ്യങ്ങളും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. സാമ്പത്തിക കരുത്തും ഭദ്രതയും ഉറപ്പിക്കാനാണ് രാജ്യങ്ങള്‍ അവരുടെ കേന്ദ്ര ബാങ്കുകള്‍ മുഖേന സ്വര്‍ണം വാങ്ങുന്നത്. വ്യക്തികള്‍ സ്വര്‍ണം വാങ്ങുന്നത് കൂടുതലും ആഭരണമായിട്ടാണ്. ഡിജിറ്റല്‍ മാര്‍ഗത്തില്‍ സ്വര്‍ണം വാങ്ങുന്നത് അടുത്ത കാലത്ത് കൂടിയിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം അപ്പുറത്താണ് ഓരോ രാജ്യങ്ങളും വാങ്ങുന്ന കണക്ക്.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്ന രാജ്യങ്ങള്‍ ഏതാണെന്ന് അറിയുമോ. എന്തിനാണ് ഈ രാജ്യങ്ങള്‍ ഇത്രയും സ്വര്‍ണം വാങ്ങുന്നത് എന്ന് വ്യക്തതയുണ്ടോ. സമീപകാലത്ത് സ്വര്‍ണത്തിന് അതിവേഗം വില കുതിക്കാനുണ്ടായ കാരണം എന്തൊക്കെയാണ് എന്ന് അറിയുമോ. സ്വര്‍ണത്തെ കുറിച്ച് അറിയേണ്ട സുപ്രധാന വിവരങ്ങള്‍ വിവരിക്കുകയാണ് ഇവിടെ...

gold Reserve in india

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശമുള്ള രാജ്യങ്ങളില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. സമീപകാലത്താണ് ഇന്ത്യ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് വര്‍ധിപ്പിച്ചത്. 2015ല്‍ 10ാം സ്ഥനത്തായിരുന്നു ഇന്ത്യ. ഇന്ത്യയേക്കാള്‍ മുന്നില്‍ ചൈനയുണ്ട്. ഏറ്റവും മുന്നിലുള്ളത് അമേരിക്കയാണ് എന്നതും എടുത്തു പറയണം. സമ്പന്ന രാജ്യങ്ങള്‍ എന്ന് കരുതുന്ന സൗദി അറേബ്യയും യുഎഇയും ആദ്യ പത്തില്‍ ഇല്ല. ഇന്ത്യയുടെ സ്വര്‍ണത്തില്‍ വലിയൊരു ഭാഗം വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നത്.

ഇതാണ് ആ പത്ത് രാജ്യങ്ങള്‍

അമേരിക്ക, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ചൈന, സ്വിറ്റ്‌സര്‍ലാന്റ്, ഇന്ത്യ, ജപ്പാന്‍, നെതര്‍ലാന്റ്‌സ്, പോളണ്ട് എന്നീ രാജ്യങ്ങളാണ് സ്വര്‍ണം കൂടുതല്‍ വാങ്ങി സൂക്ഷിക്കുന്ന പത്ത് രാജ്യങ്ങള്‍. അമേരിക്കയും ഇന്ത്യയും ചൈനയും ജപ്പാനും ഒഴിച്ചാല്‍ ആറ് രാജ്യങ്ങളും യൂറോപ്പില്‍ നിന്നുള്ളതാണ് എന്ന് വ്യക്തം. 2021ല്‍ ഇന്ത്യയുടെ മൊത്തം കരുതല്‍ ധനത്തില്‍ സ്വര്‍ണം 6.8 ശതമാനം ആയിരുന്നു എങ്കില്‍ 2024ല്‍ 11.35 ശതമാനമായി ഉയര്‍ന്നു.

ഒരു കാലത്ത് എല്ലാ രാജ്യങ്ങളും വാങ്ങി സൂക്ഷിച്ചിരുന്നത് അമേരിക്കന്‍ ഡോളറായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാപാരം നടന്നിരുന്നത് ഡോളറിലാണ്. അതുകൊണ്ടുതന്നെ ഡോളര്‍ കൈവശമുള്ള രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത കെട്ടുറപ്പുള്ളതാണ് എന്ന് കരുതിപ്പോന്നു. കൂടുതല്‍ ഡോളര്‍ ശേഖരിച്ച രാജ്യങ്ങളുടെ കറന്‍സി മൂല്യം വര്‍ധിക്കുകയും ചെയ്തു.

എന്നാല്‍ സമീപകാലത്ത് എല്ലാത്തിനും മാറ്റം വന്നിട്ടുണ്ട്. ഡോളര്‍ കൂടുതലായി സൂക്ഷിക്കുന്നത് അമേരിക്കയുടെ മേല്‍ക്കോയ്മ നിലനില്‍ക്കുന്നതിന് സഹായിക്കുമെന്ന പ്രചാരണം വന്നു. മാത്രമല്ല, 2018ലെ സാമ്പത്തിക മാന്ദ്യകാലത്ത് ഡോളര്‍ വെല്ലുവിളി നേരിട്ടു. പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടക്കണം എന്ന വാദം ശക്തിപ്പെട്ടു. ചൈനയും ഇന്ത്യയുമെല്ലാം പല രാജ്യങ്ങളുമായും നിലവില്‍ സ്വന്തം കറന്‍സികളില്‍ വ്യാപാരം നടത്തുന്നുണ്ട്. ഡോളറിനെതിരായ നീക്കമാണിത് എന്ന് അമേരിക്ക കരുതുന്നു.

മാറ്റ് കുറയാതെ സ്വര്‍ണം

ഏറ്റവും കുറഞ്ഞത് 50 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ സ്വര്‍ണവില ക്രമേണ ഉയരുന്നത് മാത്രമാണ് കാണുന്നത്. അതുകൊണ്ടുതന്നെ നഷ്ടമില്ലാത്ത നിക്ഷേപം സ്വര്‍ണത്തിലാണ് എന്നു വ്യവസായികളും രാജ്യങ്ങളും കരുതുന്നു. ഇതോടെയാണ് സ്വര്‍ണത്തിന് പ്രിയം ഏറിയത്. സ്വര്‍ണം കൂടുതലായി കൈവശം വയ്ക്കുന്ന രാജ്യങ്ങളുടെ സാമ്പത്തിക കെട്ടുറപ്പ് ശക്തമാണ് എന്നും വിലയിരുത്തുന്നു.

ഇപ്പോള്‍ ഓരോ രാജ്യങ്ങളും മല്‍സരിച്ച് സ്വര്‍ണം വാങ്ങുകയാണ്. കേന്ദ്ര ബാങ്കുകള്‍ മുഖേന സ്വര്‍ണം വാങ്ങുന്നത് കൂടിയതോടെയാണ് സ്വര്‍ണവില അതിവേഗം വര്‍ധിച്ചത്. ആര്‍ബിഐയുടെ കൈവശം 880 ടണ്‍ സ്വര്‍ണം ഉണ്ട്. 2020ല്‍ 653 ടണ്‍ ആയിരുന്നു. അഞ്ച് വര്‍ഷത്തിനിടെ 35 ശതമാനം ആണ് വര്‍ധനവ്.

ഈ വര്‍ഷം ജനുവരിയില്‍ 110 ആയിരുന്നു ഡോളര്‍ സൂചിക. ഇപ്പോള്‍ 100ല്‍ താഴെയാണ്. ഡോളറിന്റെ കരുത്ത് സമീപകാലത്ത് ചോരുകയാണ്. ഡോളറിനെ ആശ്രയിക്കുന്നതില്‍ കാര്യമില്ല എന്ന പ്രചാരണത്തിനും ഇത് ഇടയാക്കി. ഈ സാഹചര്യം സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആവശ്യക്കാരെത്താന്‍ കാരണമായിട്ടുണ്ട്. ഇതിനെല്ലാം പുറമെ, രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷ സാഹചര്യം, പലിശ നിരക്കിലെ മാറ്റം, വ്യാപാര പോര് എന്നിവയും സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെത്താന്‍ ഇടയാക്കി.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+