Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതം തുടരും; ബാങ്ക് ഇടപാടുകള്‍ ശരിയാകാന്‍ രണ്ടുമാസം വേണ്ടിവരുമെന്ന് എസ്‌ഐബി മേധാവി

ദില്ലി: കറന്‍സി നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതം ഇല്ലാതായി ബാങ്കിങ് മേഖല പൂര്‍വസ്ഥിതിയിലാകാന്‍ രണ്ടുമാസമെങ്കിലും എടുത്തേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. ബാങ്ക് ഇടപാടുകള്‍ നോര്‍മലാകാന്‍ ഫിബ്രുവരി അവസാനമോ മാര്‍ച്ചുമാസമോ ആയേക്കുമെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ മേധാവി പറയുന്നത്.

500, 1,000 രൂപ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ബാങ്കിലെത്തിയിട്ടുണ്ട്. എന്നാല്‍, ഇവ അതുപോലെ പുറത്തേക്കു പോയേക്കുമെന്ന് അരുന്ധതി വ്യക്തമാക്കി. അതേസമയം, 40 ശതമാനം നിക്ഷേപങ്ങള്‍ ബാങ്കില്‍ തന്നെ തുടരാന്‍ ഇടയുണ്ടെന്ന് ശുഭപ്രതീക്ഷയും അവര്‍ പങ്കുവെച്ചു.

state-bank-of-india

പുതുവര്‍ഷ സമ്മാനമെന്ന നിലയില്‍ ഞായറാഴ്ച എസ്ബിഐ പലിശ നിരക്ക് 0.9 ശതമാനം വെട്ടിക്കുറച്ചിരുന്നു. ഭാവിയില്‍ പ്രത്യേകിച്ചും ബാങ്ക് ഇടപാടുകള്‍ സാധാരണ നിലയിലായതിനുശേഷം നിക്ഷേപത്തിന്റെ തോതനുസരിച്ച് ഈ നിരക്കില്‍ മാറ്റം വരുത്തുമെന്ന് അവര്‍ സൂചന നല്‍കി. ഇപ്പോഴത്തേത് ഒരു താത്കാലിക ആശ്വാസമാണെന്നും അവര്‍ പറയുന്നു.

ഭവന വായ്പാ രംഗത്ത് പ്രധാനമന്ത്രി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു എസ്ബിഐ പലിശ നിരക്ക് കുറച്ചത്. ഇതോടെ ഭവന വായ്പ ഉയരുമെന്നും കറന്‍സി നിരോധനത്തിലൂടെ തളര്‍ന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണര്‍വുണ്ടാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+