ഒരു റാങ്ക് ഒരു പെന്‍ഷന്‍; നിയമം കയ്യിലെടുക്കാന്‍ നോക്കരുത്, പ്രതിരോധ മന്ത്രാലയത്തോട് സുപ്രീം കോടതി

ദില്ലി: പ്രതിരോധ സൈനിക വിഭാഗങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള കുടിശിക വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ഈ വിഷയത്തില്‍ നിയമം കയ്യിലെടുക്കാന്‍ പ്രതിരോ
ധ മന്ത്രാലയം ശ്രമിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. കുടിശിക വിതരണം സംബന്ധിച്ച് രൂപരേഖ ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ കേന്ദ്രത്തിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
കുടിശ്ശിക നാല് ഗഡുക്കളായി നല്‍കുമെന്ന് കേന്ദ്രം പുറത്തിറക്കിയ സര്‍ക്കുലറില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കുടിശ്ശിക തീര്‍ക്കാന്‍ കുറച്ചുകൂടി സമയം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നാല് ഗഡുക്കളായി കുടിശിക വിതരണം ചെയ്യുമെന്ന് വ്യക്തമാക്കി ജനുവരിയിലാണ് കേന്ദ്ര പ്രതിരോധ സെക്രട്ടറി ഉത്തരവിറക്കിയത്. എന്നാല്‍ ഇത്തരവ് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും അത് പിന്‍വലിച്ചിട്ടുണ്ടോ എന്ന് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മാര്‍ച്ച് 15നുള്ളില്‍ മുഴുവന്‍ കുടിശികയും നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ മാര്‍ത്ത് 31നകം തന്നെ കുടിശികയുടെ ആദ്യ ഗഡു വിതരണം ചെയ്യുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. 28 ലക്ഷം അപേക്ഷകളാണുള്ളത്. അതില്‍ ഏഴ് ലക്ഷം തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എത്ര കുറഞ്ഞ സമയത്തിനുള്ളില്‍ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാനാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications