കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് വീണ്ടും തിരിച്ചടി; വിവി പാറ്റ് എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

  • By Desk
Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിഭ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം വിവി പാറ്റ് രസീതുകള്‍ കൂടി എണ്ണണം എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ ആവശ്യം. 25 ശതമാനം വിവി പാറ്റ രസീതുകള്‍ കൂടി എണ്ണണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.

എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്.

Supreme Court

ഡിസംബര്‍ 18 ന് ആണ് ഗുജറാത്തിലെ വോട്ടെണ്ണല്‍. ഈ സാഹചര്യത്തില്‍ ആയിരുന്നു കോണ്‍ഗ്രസ് നേതൃത്വം സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം ആയിരുന്നു കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പാവയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി എന്നായിരുന്നു ആക്ഷേപം.

ഗുജറാത്ത് വോട്ടെടുപ്പിന് ശേഷം പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ കോണ്‍ഗ്രസ്സിന് എതിരായിരുന്നു. ഒരു പ്രവചനത്തില്‍ പോലും കോണ്‍ഗ്രസ്സിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

English summary
Supreme Court rejects congress plea to tally evm votes with VV Pat in Gujarat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X