കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി: വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതിവേണ്ട

  • By Aswathi
Google Oneindia Malayalam News

ദില്ലി: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു പ്രത്യേക പരിഗണനയും നല്‍കേണ്ടതില്ലെന്ന് പരമോന്നത നീതിപീഠം. അഴിമതിക്കേസുകളില്‍ ആരോപണമുന്നയിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലുള്ളവരെ വിചാരണ ചെയ്യുന്നതിനാണ് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത്. അഴിമതി രാജ്യത്തിന്റെ ശത്രുവാണെന്നും അഴിമതി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ഒരേ തൂവല്‍ പക്ഷികളാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

court-order

അഴിമതിക്കേസില്‍ പെടുന്ന ഉന്നത ഉദ്യോഗസ്ഥരെ വിചാരണചെയ്യുന്നതിന് സര്‍ക്കറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ദില്ലി പൊലീസ് നിയമത്തിലെ 6 എ വകുപ്പ് റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ആര്‍ എ ലോധ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ വിധി.

ദില്ലി പൊലീസിന്റെ വകുപ്പിനെ ചോദ്യം ചെയ്ത് ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിധി പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഭരണഘടനാ ബെഞ്ച് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കി. അഴിമതി ക്രിമിനല്‍ കുറ്റമാണെന്നും അത് അന്വേഷിക്കുന്നതില്‍ യാതൊരു തരത്തിലുള്ള വിവേചനവും കാണിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

English summary
The Supreme Court today reserved its verdict on pleas challenging the constitutional validity of the law which makes it mandatory for prior approval of competent authority for CBI to probe joint secretary and above-ranked officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X