കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യം വിജയിക്കുമോ? പിന്തുണച്ച് ഈ വിഭാഗങ്ങൾ..സർവ്വേ ഫലം

Google Oneindia Malayalam News

ദില്ലി; 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാരിനെതിരെ വിശാല പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഇത്തവണ പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ബിജെപി വിരുദ്ധ പാർട്ടികളെല്ലാം ഐക്യത്തോടെയായിരുന്നു കേന്ദ്രസർക്കാരിനെതിരെ വിവിധ പ്രതിഷേധങ്ങളിൽ അണിനിരന്നത്. ഈ ഐക്യം ഊട്ടി ഉറപ്പിക്കാനുള്ള ഔദ്യോഗിക ചർച്ചകൾക്ക് ചൂട് പകരാൻ ആഗസ്റ്റ് 20ന് പ്രതിപക്ഷ നേതാക്കളുടെ പ്രത്യേക യോഗം കോൺഗ്രസ് വിളിച്ച് ചേർത്തിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ഇത്തരത്തിൽ പ്രതിപക്ഷ ഐക്യം ഉണ്ടായേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും നീക്കം ഫലിച്ചിരുന്നില്ല. ഇത്തവണ പക്ഷേ അപ്രതീക്ഷിതമായ പല നീക്കങ്ങളും ഉണ്ടായേക്കുമെന്നാണ് നേതാക്കളുടെ പക്ഷം. അതേസമയം പ്രതിപക്ഷ ഐക്യം സാധ്യമായാൽ തന്നെ പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാൻ സാധിക്കുമോയെന്നാണ് പ്രധാന ചോദ്യം. ചില വിഭാഗങ്ങൾ വലിയ പിന്തുണ നൽകുന്നുണ്ടെന്നാണ് ഒടുവിലായി പുറത്തുവന്ന സർവ്വേഫലം സൂചിപ്പിക്കുന്നത്. വിശദാംശങ്ങളിലേക്ക്

കിടിലം ഹോട്ട് ലുക്കിൽ സാധിക, ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

1

കൊവിഡ്, പെഗാസസ്, കര്‍ഷിക നിയമം, ഇന്ധനവില എന്നീ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ പ്രതിപപക്ഷം ഒറ്റക്കെട്ടായിരുന്നു. പെഗാസസ് ഉൾപ്പെടയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാതെ പാർലമെന്റഅ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പാർലമെന്റിന് പുറത്ത് നടത്തിയ പ്രതിഷേധത്തിലും പ്രതിപക്ഷ പാർട്ടികൾ അണി നിരന്നിരുന്നു. ഇതാദ്യമായിട്ടാണ് ഇത്തരത്തിൽ രണ്ടാം മോദി സർക്കാരിനെതിരെ പ്രതിപക്ഷം ഐക്യത്തോടെ രംഗത്തെത്തിയത്.

2

എന്തായാലാും ആഗസ്റ്റ് 20 ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തോടെ ഐക്യം സംബന്ധിച്ച വ്യക്തമായ ചിത്രം തെളിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളെയാണ് സോണിയ ക്ഷണിച്ചിരിക്കുന്നത്.

3

അതേസമയം പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാൽ ബിജെപിയെ തളക്കാൻ സാധിക്കുമോ? സഖ്യത്തിന് അപ്രതീക്ഷ പിന്തുണ വിവിധ വിഭാഗങ്ങളിൽ നിന്നും ഉണ്ടാകുമെന്നാണ് സഖ്യം സംബന്ധിച്ച ജനപിന്തുണ അറിയാൻ നടത്തിയ സർവ്വേയിൽ ഉയർന്നിരിക്കുന്നത്. അഭിപ്രായ സർവ്വേ രംഗത്തെ സജീവ സാന്നിധ്യമായ 'പ്രശ്നം' നടത്തിയ സർവ്വേ ദി പ്രിന്റാണ് പുറത്തുവിട്ടത്. ഉത്തർപ്രദേശ്. മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, കർണാക, രാജസ്ഥാൻ, ഝാർഖണ്ഡ്, ഹരിയാന, ദില്ലി എന്നീ സംസ്ഥാനങ്ങളിലെ 1500 നിയമസഭ മമ്ഡലങ്ങളിൽ നിന്നായി 11,000 പേരിലാണ് സർവ്വേ നടത്തിയത്.

4

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, മമതാ ബാനർജി, ശരദ് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, കോൺഗ്രസ് എന്നിവർ ഒരുമിച്ചാൽ നിങ്ങളുടെ വോട്ടിംഗ് രീതി മാറുമോയെന്നായിരുന്നു ചോദ്യം. 29 ശതമാനം പേരാണ് പ്രതിപക്ഷത്തെ ഐക്യത്തിന് വോട്ട് ചെയ്യുമെന്ന് സർവ്വേയിൽ വ്യക്തമാക്കിയത്.മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ പ്രതിപക്ഷ ഐക്യത്തെ പിന്തുണച്ചപ്പോൾ ദില്ലി, ഹരിയാണ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് സഖ്യത്തിന് പിന്തുണ ഇല്ല .കർണാടകത്തിൽ 37 ശതമാനവും മധ്യപ്രദേശിൽ 26 ശതമാനം പേരുമാണ് പ്രതിപക്ഷ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. എൻഡിഎ ഭരിക്കുന്ന ബിഹാറിൽ 30 ശതമാനം പേരും ദില്ലി, 18 ,ഹരിയാന 26.5, ഝാർഖണ്ഡ്, 25.5, മഹാരാഷ്ട്ര 41യ1, രാജസ്ഥാൻ 26.8 എന്നിങ്ങനെയാണ് പിന്തുണച്ചത്.

5

43.1 ശതമാനം പേർ ഇല്ലെന്നും 27. 7 ശതമാനം പേർ ഇതുവരെ തിരുമാനിച്ചില്ലെന്നും പ്രതികരിച്ചു.
മുൻകൂട്ടി തീരുമാനിച്ച ബിജെപി വോട്ടർമാർ പ്രതിപക്ഷ ഐക്യത്തെ അംഗീകരിക്കില്ലെന്നും അതേസമയം ബിജെപി ഇതര വോട്ടർമാർ സഖ്യത്തെ അംഗീകരിക്കുന്നുവെന്നും സർവ്വേ വ്യക്തമാക്കുന്നുവെന്നുമാണ് സർവ്വേ വ്യക്തമാക്കുന്നത്. അതേസമയം സമുദായ വോട്ടുകൾ പരിഗണിച്ചാൽ പട്ടിക ജാതി, പട്ടിക വർഗങ്ങൾ പ്രതിപക്ഷ ഐക്യത്തിനെയാണ് കൂടുതലായി അനുകൂലിക്കുന്നത്. എന്നാൽ ഒബിസി വിഭാഗം സഖ്യത്തെ എതിർക്കുന്നവരാണ്.

6

ഉയർന്ന ജാതി വിഭാഗങ്ങൾ ബിജെപിക്കാണ് പിന്തുണ എന്നത് സ്വാഭാവികമാണെങ്കിലും പട്ടിക ജാതി പട്ടിക വർഗങ്ങളും ഒബിി വിഭാഗങ്ങളും തമ്മിലുള്ള ഈ അന്തരം ശ്രദ്ധേയമാണ്. അതായത് നിലവിലെ നിലയിൽ തന്നെ ജനം വോട്ട് ചെയ്യൽ തുടർന്നാൽ പ്രതിപക്ഷത്തിന് പൂർണമായും ആശ്വസിക്കാനുള്ള വകയില്ലെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. .ഇതിനെ മറികടക്കണമെങ്കിൽ പ്രതിപക്ഷ ഐക്യം എന്നത് കൂടുതൽ കരുത്തോടെ മുന്നോട്ട് പേകേണ്ടി വരും എന്ന് സാരം.

7

അതിനിടെ പ്രതിപക്ഷത്തിന് പ്രതീക്ഷ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുണ്ടെന്ന സർവ്വേ ഫലം നേരത്തേ ഇന്ത്യ ടുഡെ മൂഡ് ഓഫ് ദി നാഷൺ പുറത്ത് വിട്ടിരുന്നു. മോദിയുടെ ജനപ്രീതി ഒരു വര്‍ഷത്തിനുള്ളില്‍ 66 ശതമാനത്തില്‍നിന്ന് 24 ശതമാനമായാണു കുറഞ്ഞതെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടിയത്. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് മോദിക്ക് വിനയായത്. 2021 ജനവരിയിൽ 73 ശതമാനമായിരുന്നു മോദിക്ക് ലഭിച്ച പിന്തുണ. എന്നാൽ പിന്നീട് അത് 49 ശതമാനമായി. ഇപ്പോള്D] അത് 27 ശതമാനത്തിലായെന്ന് സർവ്വേ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
സ്വാതന്ത്ര്യദിനത്തില്‍ 100 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി
8

അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ജനപിന്തുണ ഉയർന്നുവെന്ന് സർവ്വേ ചൂണ്ടിക്കാട്ടിയിരുന്നു. 020ല്‍ രാഹുലിന്റെ ജനപ്രീതി 8 ശതമാനമായിരുന്നു.ഇത് നിലവിൽ 10 ശതമാനമായി ഉയർന്നിട്ടുണ്ട്. അതേസമയം മോദിക്ക് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് മുന്‍ഗണന. 11 ശതമാനം പേരാണ് യോഗിയെ അനുകൂലിച്ചത്. നേരത്തേ 2019 ൽ യോഗിയുടെ പിന്തുണ 3 ശതമാനമായിരുന്നു.

മൈസൂരില്‍ പ്രമുഖ ബിജെപി,ജെഡിഎസ് നേതാക്കള്‍ ഉള്‍പ്പടെ 500 ലേറെ പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുമൈസൂരില്‍ പ്രമുഖ ബിജെപി,ജെഡിഎസ് നേതാക്കള്‍ ഉള്‍പ്പടെ 500 ലേറെ പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സായി വിഷ്ണു അല്ല: രണ്ടാം സ്ഥാനത്തിന് അര്‍ഹത ഡിംപല്‍ ഭാലിന്, എന്തുകൊണ്ട്? അഡോണി ജോണ്‍ പറയുന്നുസായി വിഷ്ണു അല്ല: രണ്ടാം സ്ഥാനത്തിന് അര്‍ഹത ഡിംപല്‍ ഭാലിന്, എന്തുകൊണ്ട്? അഡോണി ജോണ്‍ പറയുന്നു

'ഹരിത' വിവാദം: നടപടിയ്ക്ക് മുമ്പ് ലീഗ് വിശദീകരണം തേടിയില്ല, സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തെഹ്ലിയ'ഹരിത' വിവാദം: നടപടിയ്ക്ക് മുമ്പ് ലീഗ് വിശദീകരണം തേടിയില്ല, സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തെഹ്ലിയ

പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ, വൈറലായി പുതിയ ഫോട്ടോഷൂട്ട്

English summary
SC,ST will support Opposition grand alliance in 2024; Prashnam Survey results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X