കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഡാര്‍ പൂനവല്ലയാണ്, പെട്ടെന്ന് പണമയച്ചേ..'; സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു!

Google Oneindia Malayalam News

ന്യൂദല്‍ഹി: വാക്സിന്‍ ഭീമനായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ് ഐ ഐ)യുടെ സി ഇ ഒ അഡാര്‍ പൂനവല്ലയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് ഒരു കോടി രൂപ തട്ടിയെടുത്തതായി പരാതി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് തന്നെയാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അജ്ഞാത തട്ടിപ്പുകാര്‍ കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും കമ്പനി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് തട്ടിയെടുത്തതായി ബണ്ട് ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ ആഴ്ച ആദ്യമാണ് സംഭവം നടന്നതെന്നും പരാതിയെ തുടര്‍ന്ന് പൊലീസ് എഫ് ഐ ആര്‍ രേഖപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

1

'അഭിലാഷിന്റെ സമീപനമനുസരിച്ച് മിനിമം ഭീഷണിയൊക്കെ വേണ്ടതാണ്... പക്ഷെ..'; ഗോപാലകൃഷ്ണന്‍'അഭിലാഷിന്റെ സമീപനമനുസരിച്ച് മിനിമം ഭീഷണിയൊക്കെ വേണ്ടതാണ്... പക്ഷെ..'; ഗോപാലകൃഷ്ണന്‍

കമ്പനിയിലെ ധനകാര്യ വകുപ്പിലെ എസ് ഐ ഐ ഡയറക്ടര്‍ സതീഷ് ദേശ്പാണ്ഡെയ്ക്ക് അഡാര്‍ പൂനവല്ല എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയില്‍ നിന്ന് സന്ദേശം ലഭിക്കുകയായിരുന്നു. ചില ബാങ്ക് അക്കൗണ്ടുകളിലേക്ക് തവണകളായി പണം കൈമാറ്റം ചെയ്യണമെന്നായിരുന്നു വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചത് എന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

2

സി ഇ ഒയില്‍ നിന്നുള്ള സന്ദേശം എന്ന് തെറ്റിദ്ധരിച്ച കമ്പനി ഉദ്യോഗസ്ഥര്‍ ഏകദേശം 1.01 കോടി രൂപയുടെ ഓണ്‍ലൈന്‍ കൈമാറ്റം നടത്തി. എന്നാല്‍ അഡാര്‍ പൂനവല്ല ഒരിക്കലും അത്തരം സന്ദേശങ്ങള്‍ അയയ്ക്കുകയോ പണം ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല എന്ന് പിന്നീടാണ് തങ്ങള്‍ തിരിച്ചറിഞ്ഞത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തെളിവ് കൊണ്ടുവാ.. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഹിന്ദുവിനെ വിമര്‍ശിക്കലാകുമോ? വി.എച്ച്.പിയോട് കുനാല്‍ കമ്രതെളിവ് കൊണ്ടുവാ.. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഹിന്ദുവിനെ വിമര്‍ശിക്കലാകുമോ? വി.എച്ച്.പിയോട് കുനാല്‍ കമ്ര

3

അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ ഐ ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വഞ്ചനയ്ക്കും കുറ്റകൃത്യത്തിനും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൂനെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊറോണ വൈറസിനെതിരയുളള കോവിഷീല്‍ഡ് അടക്കമുള്ള വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ

4

ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ

ലോകമെമ്പാടുമുള്ള കൊറോണ വൈറസ് മഹാമാരിയെ ചെറുക്കുന്നതിനായി ലൈഫ് സേവര്‍ കോവിഷീല്‍ഡ് വാക്‌സിനുകളുടെ ദശലക്ഷക്കണക്കിന് ഡോസുകള്‍ പുറത്തിറക്കുകയും നിര്‍മ്മിക്കുകയും ചെയ്തതോടെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും അഡാര്‍ പൂനവല്ലയും വാര്‍ത്തയില്‍ നിറഞ്ഞത്. പൂനെ ആസ്ഥാനമായാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.

English summary
Scammers stole Rs 1 crore from Adar Poonawalla's Serum Institute posing as Adar Poonawalla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X