കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 നാലു വയസുകാരന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു; താന്‍ ഫീസ് നല്‍കാമെന്ന് ജഡ്ജി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: നന്മ വറ്റിയിട്ടില്ലാത്ത ഇന്ത്യന്‍ ജുഡീഷ്യറിക്ക് പൊന്‍തൂവലായി മുംബൈയില്‍ നിന്നൊരു ജഡ്ജി. ഫീസ് നല്‍കാന്‍ കഴിവില്ലാത്തതുമൂലം പഠനം മുടങ്ങരുതെന്ന് അപേക്ഷിച്ച ജഡ്ജി സ്വന്തം കീശയില്‍ നിന്നും പണം നല്‍കാമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് ഉറപ്പു നല്‍കി. ബോംബെ ഹൈക്കോടതി സീനിയര്‍ ജഡ്ജി വി എം കാണ്ഡെ ആണ് ആണ് മനുഷ്യ സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായി മാറിയത്.


തിലക് നഗറിലെ ലോകമാന്യ തിലക് സ്‌കൂള്‍ അധികൃതരാണ് നാലു വയസുകാരന് കെജി പ്രവേശനം നിഷേധിച്ചത്. സ്‌കൂള്‍ ഫീസ് ഒരുമിച്ച് അടക്കാന്‍ നിര്‍വാഹമില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയുടെ അമ്മ റിത കനോജിയ ഹൈക്കോടതിയെ സമീപിച്ചത്.

mumbai

മൂന്നു മക്കളുള്ള റിത വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. സ്‌കൂളിനടുത്തുള്ള ചേരി പ്രദേശത്താണ് താമസം. ഇവരുടെ ഭര്‍ത്താവ് നേരത്തെ അസുഖം മൂലം മരിച്ചിരുന്നു. മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന ഇവരുടെ പെണ്‍കുട്ടികള്‍ ലോകമാന്യ തിലക് സ്‌കൂള്‍ തന്നെയാണ് പഠിക്കുന്നത്. കഴിഞ്ഞദിവസം നാലു വയസുകാരനെ കെജിയില്‍ ചേര്‍ക്കാനെത്തിയപ്പോഴാണ് ഫീസ് പ്രശ്‌നം ഉണ്ടാകുന്നത്.

ബില്‍ഡിങ് ഫണ്ട് ഉള്‍പ്പെടെ വന്‍ തുകയാണ് ഇവരില്‍ നിന്നും ഫീസായി സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഇത് ഒരുമിച്ച് അടക്കാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞതോടെ കുട്ടിക്ക് സീറ്റ് നിഷേധിച്ചു. മാത്രമല്ല, കുട്ടിയുടെ അമ്മ റിത സ്‌കൂളില്‍ പ്രവേശിക്കുന്നത് തടയാന്‍ വാച്ച്മാനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെ ഗതികേടിലായ അമ്മ കോടതിയെ സമീപിക്കുകയായിരുന്നു.

കുട്ടിയില്‍ നിന്നും ബില്‍ഡിങ് ഫീസായ 19,500 രൂപ വാങ്ങരുതെന്ന് കോടതി വിചാരണയ്ക്കിടെ നിര്‍ദ്ദേശിച്ചിരുന്നു. ശേഷിക്കുന്ന 10,500 ഇന്‍സ്റ്റാള്‍മെന്റായി അടക്കാന്‍ അനുവദിക്കണമെന്നും കോടതി അഭ്യര്‍ഥിച്ചു. സ്ത്രീയുടെ അവസ്ഥ മനസിലാക്കണമെന്നും സഹതാപമുണ്ടാകണമെന്നും കോടതി സ്‌കൂളിനോട് പറഞ്ഞു. ഇന്‍സ്റ്റാള്‍മെന്റായി കുട്ടിയുടെ ഫീസ് അടക്കാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ മുഴുവന്‍ ഫീസും ഒറ്റയടിക്ക് നല്‍കാമെന്നും കുട്ടിയുടെ പഠനം മുടങ്ങരുതെന്നും ജഡ്ജി വി എം കാണ്ഡെ പറഞ്ഞു. ജൂണ്‍ 27നകം ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സ്‌കൂള്‍ അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് വി എം കാണ്ഡെയെ കൂടാതെ ജസ്റ്റിസ് എം എസ് സോനകും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

English summary
School refuses admission to four-year-old, high court judge offers to pay fee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X