Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദികളുമായി ബന്ധമെന്ന് സംശയം, 700 പേരെ സൈന്യം കസ്റ്റഡിയിലെടുത്തു

ന്യൂ ഡല്‍ഹി: ആറ് ദിവസങ്ങിളിലായി ഭീകരവാദികളുടെ അക്രമണത്തില്‍ ജമ്മു കാശ്മീരില്‍ സാധരണക്കാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തില്‍ 700ഓളം പേരെ സുരക്ഷാ സേന തടഞ്ഞു. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്്‌ലാമിയുമായി ബന്ധമുള്ള ആളുകളാണെന്ന സംശയത്തെതുടര്‍ന്നാണ് സുരക്ഷാ സ്‌ന ഇവരെ തടഞ്ഞ് നിര്‍ത്തിയത്. താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം തീവ്രവാദികള്‍ വര്‍ധിച്ചുവെന്നും ഇത് അക്രമങ്ങള്‍ കൂടാന്‍ കാരണായെന്ന് ഒപരു പോലീസ് ഉദ്യോഗസ്ഥന്‍ എന്‍ഡിടിവി യോട് പറഞ്ഞതായി റിപ്പോര്‍ട്ട്‌ചെയ്തു. കാശ്മീര്‍ താഴ് വരയിലെ അക്രമണ ശൃംഖല തകര്‍ക്കാനാണ് അവരെ തടഞ്ഞ് വെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

05

ഈയടുത്ത് കാശ്മീരില്‍ നടന്ന കൊലപാതകങ്ങള്‍ സംഘര്‍ഷ ഭരിതമായ കാശ്മീര്‍ താഴ്‌വരയിയില്‍ വീണ്ടും പ്രകേപനം സൃഷ്ടിച്ചിരിക്കുകയാണ്. അക്രമങ്ങള്‍ തടയാന്‍ ഭരണകൂടത്തിന് കഴിവില്ലെന്നും പ്രദേശവാസികള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കശ്മീരില്‍ നിരപരാധികള്‍ മരിച്ച് വീഴുകയാണെന്നും സര്‍ക്കാര്‍ നയങ്ങള്‍ പുന പരിശോധിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറുഖ് അബ്ദുള്ള അബ്ദുള്ള എന്‍ഡിടിവിയോട് പറഞ്ഞു. കാശ്മീര്‍ താഴ്‌വര സന്ദര്‍ശിക്കാനും അവിടെ താമസിക്കുന്നവര്‍ക്ക് സംരക്ഷണം ഉറപ്പ് നല്‍കണന്നും പ്രധാന മന്ത്രി നരോന്ദ്ര മോദിയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസസം ശ്രീനഗറില്‍ സര്‍ക്കാര്‍ അധ്യാപകരായ സുപേന്ദര്‍ കൗര്‍, ദീപക് ചന്ദ് എന്നിവര്‍ ഭീകരരുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തോക്കേന്തി ഒരാള്‍ വരികയും അധ്യാപകരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് രണ്ട് പേരേയും വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ഒരു അധ്യാപിക പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീനഗര്‍ ഇഖ്ബാല്‍ പാര്‍ക്കിലെ 70 കാരനായ മെഡിക്കല്‍ ഷോപ്പുടമ മക്കാന്‍ ലാല്‍ ബിന്ദ്രുവിനെയും അദ്ദേഹത്തിന്റെ കടയില്‍ വച്ച് ഭീകരവാദികള്‍ കൊലപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. കൂടാതെ ബന്ദിപോറയിലെ ടാക്‌സി ഡ്രൈവര്‍ മുഹമ്മദ് ഷാഫി, ശ്രീനഗറിലെ തെരുവ് ഭക്ഷണ വില്‍പ്പനക്കാരനായ ബീഹാര്‍ സ്വദേശി വിരേന്ദര്‍ പാസ്വാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കരേ ത്വയ്ബയുടെ ഭാഗമായ റസിസ്റ്റന്‍സ് ഫ്രണ്ടാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കശ്മീരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ഉന്നത സംഘത്തെ ആഭ്യന്തര മന്ത്രാലയം ക്ശ്മീരിലേക്ക് അയച്ചിരുന്നു. അക്രമണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ജമ്മുകാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കൊലപാതകത്തെ അദ്ദേഹം അപലപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കാശ്മീരില്‍ നടന്ന കൊലപാതകങ്ങളില്‍ ഭയന്ന് നിരവധി പേരാണ് പാലായനം ചെയ്തത്. നിരവധി കുടുംബങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെ പലായനം ചെയ്തവരില്‍പെടും.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    കഴിഞ്ഞ ദിവസം ശ്രീനഗറില്‍ പ്രിന്‍സിപ്പലും, അധ്യാപകനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂളുകള്‍ക്ക്. അവധി നല്‍കി. സ്‌കൂളിലേക്ക് പഠിപ്പിക്കാനെത്തിയ അധ്യാപകനോട് ഒരാഴ്ച മാറിനില്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. രാവിലെ 11.15ഓടെയാണ് ശ്രീനഗര്‍ ജില്ലയിലെ സംഘം ഈദ്ഗാഹിലെ സ്‌കൂളില്‍ ഭാകരവാദികള്‍ അധ്യാപകരെ വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രദേശത്ത് കനത്ത ജാഗ്രത തുടരുണ്ടെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞിരുന്നു. ഈ വര്‍ഷം ഇതുവരെ 23 സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ എട്ട്, ആനന്ദ്‌നഗില്‍ നാല്, കുല്‍ഗാമില്‍ മൂന്ന്, ബാരാമുല്ലയില്‍ രണ്ട്, പുല്‍വാമയില്‍ എട്ട്, ബിന്ധിപുരയിലും, ബുദ്ഗാമയിലും ഓരോ സൈനികര്‍ വീതമാണ് കൊല്ലപ്പെട്ടത്. ഈയടുത്ത് ശ്രീനഗറില്‍ മാത്രം 10 പേരാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+