കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പുല്‍വാമ പോലിസ് കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
നാലു സിആര്‍പിഎഫ് ജവാന്മാരും നാലു പോലിസുകാരുമാണ് കൊല്ലപ്പെട്ടത്
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പുല്‍വാമ പോലിസ് കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ജില്ലാ പോലിസ് കോംപ്ലക്‌സിനു നേരെ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിലാണ് നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും വധിക്കപ്പെട്ടു.

പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറിയതെന്നു സംശയിക്കുന്ന ഭീകരര്‍ ഇന്നു പുലര്‍ച്ചെ പോലിസുകാരുടെ കുടുംബങ്ങള്‍ താമസിക്കുന്ന മൂന്ന് കെട്ടിടസമുച്ഛയങ്ങള്‍ക്കകത്ത് പ്രവേശിക്കുകയായിരുന്നു. ഉടന്‍ പോലിസും സി.ആര്‍.പി.എഫും സൈനികരും ചേര്‍ന്ന് ഭീകരരെ ഒരു ഭാഗത്ത് തടഞ്ഞുനിര്‍ത്തി സ്ത്രീകളെയും കുട്ടികളെയും കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടത്. കെട്ടിടത്തിലേക്ക് നീങ്ങിയ സുരക്ഷാ ഭടന്‍മാര്‍ക്കു നേരെ ഭീകരര്‍ അകത്തുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഉച്ചയോടെയാണ് ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. അഞ്ച് മണിയോടെ മറ്റു മറ്റു രണ്ടു പേരുടെ മൃതദേഹങ്ങളും ലഭിച്ചു. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് ശ്രീനഗറിലെ 15ാം കോര്‍പ്‌സ് ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ ലഫ്. ജനറല്‍ ജെ.എസ് സദ്ദു പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ നാലു പേര്‍ സി.ആര്‍.പി.എഫ് ജവാന്‍മാരും ഒരാള്‍ കശ്മീര്‍ പോലിസ് സേനാംഗകവും മൂന്നു പേര്‍ പോലിസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ പോലിസ് ഓഫീസര്‍മാരുമാണ്. ഭീകരവാദികള്‍ പാകിയ സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടയില്‍ സൈനിക നടപടിയുടെ അവസാന ഘട്ടത്തിലാണ് രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications