Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹവാഗ്ദാനം പാലിച്ചില്ല, ഒപ്പം ഗര്‍ഭച്ഛിദ്രവും, പ്രതികാരമായി യുവതി കാമുകനോട് ചെയ്തത് ക്രൂരത!!

കുട്ടിയെ തട്ടിക്കൊണ്ടുപോയി ഗുജറാത്തിലെ നവ്‌സാരി സ്‌റ്റേഷനിലെ വനിതകളുടെ ശൗചാലയത്തിലിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു

മുംബൈ: കാമുകനോടുള്ള പ്രതികാരം തീര്‍ക്കാന്‍ യുവതി മകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. മുംബൈയിലെ നലസപോറയില്‍ വച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇതോടെ പുറത്തുവന്നത്. യുവാവിന് ഇവരുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഇവരെ വിവാഹ വാഗ്ദാനം നല്‍കി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവായ സന്തോഷ് പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ഗുജറാത്തിലെ നവസരില്‍ വച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രൂരമായി രീതിയിലുള്ള മരണമാണ് ഈ കുട്ടിക്ക് ഉണ്ടായതെന്നും പോലീസ് പറയുന്നു.

കാമുകനോടുള്ള പ്രതികാരം

കാമുകനോടുള്ള പ്രതികാരം

22കാരിയായ അനിതാ വഗേലയെന്ന യുവതിയെ സന്തോഷ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു തവണ ഇവര്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാവുകയും ചെയ്തിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് അനിതയോട് ഇയാള്‍ വിവാഹം ചെയ്യാനാവില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെ പ്രതികാരത്തിനായി ഇവര്‍ കാത്തിരിക്കുകയായിരുന്നു. മകളോട് സന്തോഷിന് നല്ല സ്‌നേഹമുണ്ടെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. ഇത് മനസിലാക്കി ഇവര്‍ കുട്ടിയെ കൊല്ലാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ഗുജറാത്തിലെ നവ്‌സാരി സ്‌റ്റേഷനിലെ വനിതകളുടെ ശൗചാലയത്തിലിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ ഭാര്യയും മകനും അനിതയുമായുള്ള അവിഹിത ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ട് ഇറങ്ങി പോയിരുന്നു.

ചെറുപ്പം തൊട്ടുള്ള പ്രണയം

ചെറുപ്പം തൊട്ടുള്ള പ്രണയം

അനിതയുമായി ചെറുപ്പകാലം തൊട്ടുള്ള പ്രണയം ഉണ്ടായിരുന്നുവെന്ന് സന്തോഷ് പറയുന്നു. തന്റെ ജീവിതമാണ് സന്തോഷ് തകര്‍ത്തതെന്ന് ഇവര്‍ പറയുന്നു. കുട്ടിയെ കാണാതായി കുറച്ച് സമയത്തിനുള്ളില്‍ സംഭവം വ്യക്തമാക്കി അനിതയ്ക്ക് ഫോണില്‍ നിന്ന് സന്ദേശം അയച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് നീയാണോ എന്നും ചോദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇയാള്‍ പോലീസിനോട് പറഞ്ഞില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് മാത്രമാണ് പറഞ്ഞത്. ഇതാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. പോലീസ് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇയാള്‍ ഇക്കാര്യം പറഞ്ഞില്ലെന്നാണ് സൂചന. ഇതോടെ പ്രദേശവാസികളായിരിക്കാം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കരുതിയിരിക്കുകയായിരുന്നു പോലീസ്. തുടര്‍ന്ന് പല സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തുകയും ചെയ്തു. 2011ലാണ് ഇയാള്‍ അനിതയുമായി കൂടുതല്‍ അടുപ്പത്തിലായത് എന്ന് പോലീസ് പറയുന്നു.

ഭാര്യ പിണങ്ങി പോയി

ഭാര്യ പിണങ്ങി പോയി

ഇരുവരും തമ്മിലുള്ള അടുപ്പം ലൈംഗികതയിലേക്ക് നീങ്ങുകയും തുടര്‍ന്ന് അനിത ഗര്‍ഭഛിദ്രത്തിന് വിധേയമാവുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അധികകാലം ഒളിപ്പിച്ച് വെക്കാന്‍ സന്തോഷിന് സാധിച്ചില്ല. വിവാഹേതര ബന്ധം മനസിലാക്കി ഭാര്യ രണ്ടുവയസുള്ള മകനുമൊത്ത് സ്വന്തം വീട്ടിലേക്ക് പോയി. മകളെ സന്തോഷിനൊപ്പം നിര്‍ത്തിയായിരുന്നു ഇവര്‍ പോയത്. സന്തോഷിന്റെ മകള്‍ കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അനിത തട്ടിക്കൊണ്ടുപോയത്. സന്തോഷിന് മകളോടുള്ള സ്‌നേഹമാണ് കൊലപാതകത്തിന് പ്രധാന കാരണമായതെന്ന് ഇവര്‍ പറയുന്നു. കൂടെ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ചോക്ലേറ്റ് വാങ്ങികൊണ്ടുവരാന്‍ പറഞ്ഞയച്ച ശേഷമാണ് കുട്ടിയെയും കൊണ്ട് കടന്നത്. അനിതയുടെ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നെങ്കിലും ഇവരെ അറിയില്ല എന്ന മറുപടിയാണ് സന്തോഷ് പോലീസിന് നല്‍കിയത്. കുട്ടിയെ മയക്കാനുള്ള ഗുളിക നല്‍കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+