Get Updates
Get notified of breaking news, exclusive insights, and must-see stories!

സെല്‍ഫി ഭ്രമം വീണ്ടും മരണത്തിലേക്ക്, ചെന്നൈയില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

ചെന്നൈ: സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിയായ പുനവല്ലി സ്വദേശി ദീനാ സുകുമാറാണ് മരണപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പം ഓടുന്ന ട്രെയിനിനെ പശ്ചാത്തലമാക്കി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

വണ്ടലൂര്‍ മൃഗശാലയ്ക്ക് സമീപമുള്ള റെയില്‍വെ പാളത്തിലാണ് അപകടം നടന്നത്. ഞായറാഴ്ച വൈകിട്ട് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന എമു ട്രെയിനിനു മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ദീന ട്രെയിന്‍ തട്ടുന്നത് കണ്ട സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

selfie

ട്രെയിനിന്റെ വേഗത മനസിലാക്കാന്‍ ദീനയ്ക്ക് സാധിക്കാതെ പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് സെല്‍ഫി എടുക്കുന്നതിനിടെ രണ്ടു പേര്‍ മുംബൈയില്‍ മുങ്ങിമരിച്ചത്.

സാഹസികമായി സെല്‍ഫി എടുക്കുാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന മരണനിരക്ക് വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+