കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവാരം കുറഞ്ഞ പ്രഷർ കുക്കറുകൾ വിറ്റു: ഫ്ലിപ്പ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു

Google Oneindia Malayalam News

ദില്ലി: ഉപഭോക്താക്കൾക്ക് നിലവാരം കുറഞ്ഞ പ്രഷർ കുക്കറുകൾ വിറ്റുവെന്ന പരാതിയില്‍ ഫ്ലിപ്പ്കാർട്ടിന് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി (CCPA - Central Consumer Protection Authority) ഒരു ലക്ഷം രൂപ പിഴ വിധിച്ചു. നിർബന്ധിത മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചെന്ന് വ്യക്തമായതോടെയാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ 'ഫ്ലിപ്പ്കാർട്ടിന്' എതിരെ ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി നടപടിയെടുത്തിരിക്കുന്നത്.

ദില്‍ഷയുടെ വിജയത്തിന്റെ ഷെയർ റോബിനിലേക്കും ബ്ലെസ്ലിലിയിലേക്കും പോയി: രജിത് കുമാർദില്‍ഷയുടെ വിജയത്തിന്റെ ഷെയർ റോബിനിലേക്കും ബ്ലെസ്ലിലിയിലേക്കും പോയി: രജിത് കുമാർ

സ്വന്തം പ്ലാറ്റ്‌ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷർ കുക്കറുകളുടെയും ഉപഭോക്താക്കളെ വിവരമറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചു എടുക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരികെ നൽകാനും 45 ദിവസത്തിനുള്ളിൽ അതിന്റെ നടപടി റിപ്പോർട്ട് സമർപ്പിക്കാനും ഫ്ലിപ്പ്കാർട്ടിനോട് ചീഫ് കമ്മീഷണർ നിധി ഖാരെയുടെ നേതൃത്വത്തിലുള്ള സി സി പി എ നിർദ്ദേശിച്ചു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

gg

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കുന്നതിലൂടെ ഫ്ലിപ്പ്കാർട്ട് 1,84,263 രൂപ വരുമാനം നേടിയതായി സമ്മതിച്ചു. 01.02.2021 മുതൽ പ്രാബല്യത്തിൽ വന്ന ഗാര്‍ഹിക പ്രഷർ കുക്കർ (ഗുണനിലവാര നിയന്ത്രണം) ഉത്തരവ് എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും IS 2347:2017 മാനദണ്ഡ പാലനം നിർബന്ധമാക്കിയിട്ടുണ്ട്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിറ്റതിലൂടെ ഫ്ലിപ്പ്കാർട്ട് മൊത്തം 1,84,263 രൂപ സമ്പാദിച്ചതായി അവർ തന്നെ സമ്മതിച്ചതായും അതോറിറ്റി പറഞ്ഞു. അത്തരം പ്രഷർ കുക്കറുകളുടെ വിൽപ്പനയിൽ നിന്ന് ഫ്ലിപ്പ്കാർട്ടിന് വാണിജ്യപരമായി നേട്ടമുണ്ടായതിനാല്‍ തന്നെ അവരുടെ പങ്കും ഉത്തരവാദിത്തവും ഒഴിവാക്കാനാവില്ലെന്നും സിസിപിഎ മേധാവി നിരീക്ഷിച്ചു. ഉപഭോക്താക്കൾക്കിടയിൽ അവബോധവും ഗുണനിലവാര ബോധവും വളർത്തുന്നതിനായി, സർക്കാർ ലിസ്റ്റുചെയ്തിരിക്കുന്ന ചില ഉൽപ്പന്നങ്ങളുടെ നിർബന്ധിത മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യാജവസ്തുക്കളുടെ വിൽപ്പന തടയുന്നതിന് സി സി പിഎ രാജ്യവ്യാപകമായി ഒരു കാമ്പെയ്‌ൻ ആരംഭിച്ചതായും അവർ കൂട്ടിച്ചേർത്തു

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

ഹെൽമറ്റ്, ഗാർഹിക പ്രഷർ കുക്കറുകൾ, പാചക വാതക സിലിണ്ടറുകൾ എന്നീ ഉല്‍പ്പന്നങ്ങളിലാണ് സി സി പി എ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തരം ഉൽപ്പന്നങ്ങളുടെ നിർമ്മാണമോ വിൽപനയോ സംബന്ധിച്ച അന്യായമായ വ്യാപാര സമ്പ്രദായങ്ങളും ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനങ്ങളും അന്വേഷിച്ച് നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രാജ്യത്തുടനീളമുള്ള ജില്ലാ കളക്ടർമാരോടും സി സി പി എ നിർദേശിച്ചിട്ടുണ്ട്.

English summary
Selling substandard pressure cookers: Flipkart fined Rs 1 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X