വേണമെങ്കില്‍ സഞ്ജയ് ദത്തിനെ വീണ്ടും ജയിലിലേക്ക് അയക്കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: 1993 ബോംബെ സ്‌ഫോടനക്കേസില്‍ ജയിലിലായിരുന്ന സഞ്ജയ് ദത്തിനെ നേരത്തെ പുറത്തുവിട്ട ആരോപണത്തില്‍ കളം മാറ്റിച്ചവിട്ടി മഹാരാഷ്ട്ര സര്‍ക്കാര്‍. ദത്തിനെ കാലാവധി കഴിയുന്നതിന് മുന്‍പ് പുറത്തുവിട്ടതില്‍ അപാകതയുണ്ടെങ്കില്‍ വീണ്ടും ജയിലിലേക്ക് അയക്കാമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ദത്തിനെ റിലീസ് കാലാവധി കഴിയുന്നതിന് മുന്‍പ് പുറത്തുവിട്ടത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. നേരത്തെ ദത്തിനെ പുറത്തുവിട്ടതില്‍ അപാകതയില്ലെന്നും നിയമപ്രകാരമാണെന്നുമായിരുന്നു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം.

sanjaydutt

അതേസമയം, ഇതുസംബന്ധിച്ച് നിയമം പിന്തുടരുമെന്നാണ് ജസ്റ്റിസ് ആര്‍എം സാവന്ത്, സാധന ജാദവ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കിയത്. ദത്തിനെ എട്ടുമാസം നേരത്തെ പുറത്തിറക്കിയതിനെതിരെ കോടതി നേരത്തെ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല, നീണ്ട കാലയളവില്‍ സഞ്ജയ് ദത്തിന് പരോള്‍ നല്‍കിയതും വിവാദമായി. എന്നാല്‍, ജയിലില്‍ നല്ല പെരുമാറ്റമുള്ളവര്‍ക്കെല്ലാം ഇതേ രീതിയില്‍ ആനുകൂല്യം നല്‍കാറുണ്ടെന്ന് എജി അഷുതോഷ് കുംഭകോണി കോടതിയെ അറിയിച്ചു. സഞ്ജയ് ദത്തിന് മാത്രമായി ഒരു ഇളവും നല്‍കിയിട്ടില്ലെന്നും കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.


English summary
Send Sanjay Dutt to jail if you think we broke rules: Maharashtra govt to HC
Please Wait while comments are loading...