Get Updates
Get notified of breaking news, exclusive insights, and must-see stories!

മല്ലികാർജുൻ ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ്: തീരുമാനമറിയിച്ച് കോൺഗ്രസ്

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത് കോൺഗ്രസ്. രാജ്യസഭാ എംപി ഗുലാം നബി ആസാദ് രാജിവെക്കാനിരിക്കെയാണ് ഖാർഗെയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം കോൺഗ്രസ് രാജ്യസഭാ ചെയർമാനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര തൊഴിൽ മന്ത്രിയും റെയിൽവേ മന്ത്രിയുമായി മുമ്പ് സേവനമനുഷ്ടിച്ചിട്ടുള്ള മല്ലികാർജ്ജുൻ ഖാർഗെയെ കർണ്ണാടകയിലെ ഗുൽബർഗ്ഗയിൽ നിന്നുള്ള രാജ്യസഭാംഗമാണ് ഖാർഗെ. കൂടാതെ 2014 മുതൽ 2019 വരെയുള്ള കാലയളവിൽ കോൺഗ്രസ് നേതാവാണ് അദ്ദേഹം.

 mallikarjun-kharge-1

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

ഫെബ്രുവരി 15ാം തിയ്യതിയാണ് ഗുലാം നബി ആസാദിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുക. ജമ്മു കശ്മീരിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഗുലാംനബി ആസാദ്. പി ചിദംബരം, ആനന്ദ് ശർമ, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകൾ പ്രതിപക്ഷ നേതാവായി പരിഗണിച്ചിരുന്നുവെങ്കിലും ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഖാർഗെയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തിട്ടുള്ളത്. നേരത്തെ കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യാത്രയയപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വികാരാധീനയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+