അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയും? മത്സരിക്കുമെന്ന് സൂചന, നാമനിർദേശ പത്രിക സമർപ്പിച്ചേക്കും
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയും മത്സരിച്ചേക്കുമേന്ന് റിപ്പോർട്ടുകൾ. ദിഗ്വിജയ സിംഗ്,ശശിതരൂർ മത്സരം ഏറക്കുറെ ഉറപ്പായതിന് പിന്നാലെയാണ് അപ്രതീക്ഷിത സ്ഥാനാർഥിയായി ഖാർഗെയുടെ പേരും ഉയർന്ന് വരുന്നത്. ഖാർഗെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും.
ഇക്കാര്യത്തെ കുറിച്ച് ഖാർഗെയോട് ഹൈക്കമാന്റ് സംസാരിച്ചെന്നാണ് റിപ്പോട്ടുകൾ. നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ്.
ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.

പുതിയ സ്ഥാനാർഥിയെ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ എടുക്കാൻ നേതാക്കൾ യോഗം ചേർന്നു. ആനന്ദ് ശർമ്മ, മനീഷ് തിവാരി, ഭൂപീന്ദർ സിംഗ് ഹൂഡ, പൃഥ്വിതാജ് ചവാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ സോണിയാഗാന്ധിക്ക് നന്ദിപറയുന്നതായും മികച്ച സ്ഥാനാർഥിയെ പിന്തുണക്കുമെന്നും പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു. നിലവിൽ ശശി തരൂരാണ് 'ജി.23' ഗ്രൂപ്പിൽനിന്ന് നിന്ന് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ തരൂരിനെ കൂടാതെ 'ജി.23'യുടെ പ്രതിനിധിയായി മനീഷ് തിവാരിയും നാമനിർദേശ പത്രിക നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കോൺഗ്രസ് നേതാവ് അജയ് മാക്കനെയും മത്സരത്തിനായി പരിഗണിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.മുകുൾ വാസ്നിക്കിന്റെ പേരും പരിഗണനയിലുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ അശോക് ഗെലോട്ടിൽ നിന്ന് ആരംഭിച്ച പേരുകൾ രാജ്സ്ഥാനിലെ രാഷ്ടീയ പ്രതിസന്ധിയോടെയാണ് മാറിമറിഞ്ഞത്. മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറാകാതിരുന്ന ഗെലോട്ട് ഇരട്ട പദവി വാദമുയർത്തിയിരുന്നു. എന്നാൽ ഇതിനെ എതിർത്ത ഹൈക്കമാൻഡ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ താൽപര്യം പ്രകടിപ്പിച്ചു.

പിന്നാലെ ഗെലോട്ട് പക്ഷത്തിൽ നിന്നുയർന്ന രാജിഭീക്ഷണിയോടെയാണ് കാര്യങ്ങൾ വഷളായത്. രാജസ്ഥാനിലെ പ്രതിസന്ധിയിൽ ഗെലോട്ടിനോടുള്ള വിശ്വാസം നഷ്ടപ്പെട്ട ഹൈക്കമാൻഡ് പുതിയ സ്ഥാനാർഥിയെ തിരയുകയായിരുന്നു. ഇതോടെയാണ് ഔദ്യോഗിക പക്ഷത്തെ പേരുകൾ മാറിമാറിഞ്ഞത്.ശശി തരൂർ മത്സരവുമായി ഉറച്ച് നിൽക്കുന്നതിനാൽ ദിഗ്‌വിജയ സിംഗ്,ശശിതരൂർ, എന്നിവർക്കൊപ്പം മല്ലികാർജുൻ ഖാർഗെയും മത്സരിക്കുമോ അതോ,തരൂർ -ഖാർഗെ പോരാട്ടമാണോ നടക്കുക എന്നാണ് ഇനി അറിയേണ്ടത്.

ജി 23യിൽ നിന്ന് പുതിയ സ്ഥാനാർഥി എത്തുമോ എന്നതും നിർണായകമാണ്. മുകുൾ വാസനിക് മത്സരം ഉറപ്പിക്കുമോ എന്നറിയാനും അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നേക്കും. അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തീയതി ഇന്നാണ്. ദ്വിഗ് വിജയ് സിങും ശശി തരൂരും ഇന്ന് എഐസിസി ആസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്ന് മൂന്ന് മണിവരെ നാമ നിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്.ഒക്ടോബർ 17 നാണ് തെരഞ്ഞെടുപ്പ്.












Click it and Unblock the Notifications