ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി; ലല്ലുവടക്കം കസ്റ്റഡിയില്‍; പ്രതിഷേധം
ലക്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും പൊലീസ് നടപടി. സംസ്ഥാനത്തെ ക്രമ സമാധാന പ്രശങ്ങളിലെ വീഴ്ച്ച ചൂണ്ടികാട്ടി സംസ്ഥാന ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ മെമ്മോറാണ്ടം നല്‍കാനെത്തിയതായിരുന്നു അജയ് കുമാര്‍ ലല്ലുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഉത്തര്‍പ്രദേശില്‍ റെയിഡിനെ എട്ട് പൊലീസുകാരെ പൊലീസ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് നിരവധി ക്രമസമാധാന പ്രശ്നങ്ങളാണ് ഉണ്ടായത്. സംഭവത്തില്‍ ഇതുവരേയും ക്രിമിനല്‍ തലവന്‍ വികാസ് ദുബെയെ അറസ്റ്റ് ചെയ്തിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറിയ പ്രശ്നങ്ങളിലായിരുന്നു കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടം നല്‍കിയത്.

നേതാക്കള്‍ക്കെതിരെ നടപടി
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു, സിഎല്‍പി നേതാവ് ആരാധനാ മിശ്ര, നസീമുദീന്‍ സിദ്ധ്വി, തനൂജ് പൂനിയ, അടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നോരത്തെ റെയിഡിനിടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഗുണ്ടാതലവനായ വികാസ് ദുബെയാണെന്നും വികാസ് ദുബെക്ക് സംസ്ഥാനത്ത് നിലവില്‍ അധികാരത്തിലിരിക്കുന്ന നിരവധി മന്ത്രിമാരുമായി ബന്ധമുണ്ടെന്നും അജയ്കുമാര്‍ ലല്ലു പത്ര സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

എംഎല്‍എമാരുടെ ബന്ധം
'വികാസ് ദുബെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നിരവധി എംഎല്‍എമാര്‍ സംസ്ഥാനത്തുണ്ട്. അധികാരത്തിലെത്തുന്ന നിരവധി മന്ത്രിമാര്‍ വികാസ് ദുബെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. കേസില്‍ സത്യം തെളിയിക്കുന്നതിനായി ഉന്നത അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണം. നിരവധി ബിജെപി നേതാക്കള്‍ക്ക് ക്രിമിന് ബന്ധമുണ്ട്. മുന്‍പ് വികാസ് ദുബെ അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന് രണ്ട് ബിജെപി എംഎല്‍എമാരുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചിരുന്നുവെന്നും അജയ്കുമാര്‍ ലല്ലു പത്ര സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
Recommended Video

ജനങ്ങള്‍ അറിയണം
ഇത്തരം ക്രിമിനലുകള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയില്ലെന്നായിരുന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എട്ട് പൊലീസുകാരുടെ കൊലപാതകം ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്റെ ശവപ്പെട്ടിയിലെ അവസാന നഖമാണെന്നും അജയ്കുമാര്‍ ലല്ലു പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ സഹായത്തോടെ വികാസ് ദുബെ സംസ്ഥാനത്ത് എങ്ങനെയാണ് ബിസിനസ് നടത്തുന്നതെന്ന് ജനങ്ങള്‍ അറിയണമെന്ന് വികാസ് ദുബെ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് പോരാടുന്നതെന്നും ലല്ലു പറഞ്ഞു.

വീട് തകര്‍ത്തു
വികാസ് ദുബെയുടെ വീട് യോഗി സര്‍ക്കാര്‍ ഇടിച്ച് പൊളിച്ചിരുന്നു. 60 കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഉത്തര്‍ പ്രദേശ് പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തിലാണ് വീട് പൊളിച്ചത്. വികാസ് ദുബെയെ പിടികൂടാന്‍ പോലീസ് 25 ടീമുകളെ തയ്യാറാക്കിയിട്ടുണ്ട്. 500 മൊബൈല്‍ ഫോണുകള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്. വികാസ് ദുബെ എവിടെയാണുള്ളത് എന്നറിയാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തുന്നത്. വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ നല്‍കുമെന്ന് പോലീസ് അറിയിച്ചു.

ക്രിമിനല്‍ പശ്ചാത്തലം
വെള്ളിയാഴ്ച രാവിലെയാണ് മൂന്ന് പോലീസ് സ്റ്റേഷനിലെ 50 പോലീസുകാരടങ്ങുന്ന സംഘം വികാസ് ദുബെയെ അറസ്റ്റ് ചെയ്യാന്‍ പോയത്. കൊലപാതക കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് ചെയ്യാന്‍ പോലീസെത്തിയത്.1990 മുതല്‍ വിവധ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് വികാസ് ദുബെ. കാണ്‍പൂരിലെ ബിജെപി നേതാവ് സന്തോഷ് ശുക്ലയെ 2001ല്‍ പോലീസ് സ്റ്റേഷനിലിട്ടാണ് ദുബെ വെടിവച്ച് കൊന്നത്. പിന്നീട് ദുബെ കീഴടങ്ങിയെങ്കിലും കോടതി വെറുതെവിട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications