കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുപണി; ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്!! രണ്ട് എംഎല്‍എക്ക് ഒരു മന്ത്രി

Google Oneindia Malayalam News

പനാജി: ഗോവ രാഷ്ട്രീയം വീണ്ടും ദേശീയ ചര്‍ച്ചയിലേക്ക് വരുന്നു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികില്‍സ കഴിഞ്ഞ് സംസ്ഥാനത്ത് തിരിച്ചെത്തിതിന് പിന്നാലെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ദില്ലിയിലേക്ക് പുറപ്പെടുകയും ബിജെപിയില്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. എന്നാല്‍ ഗോവയിലെ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക് വരുന്നുവെന്നാണ് പുതിയ വിവരം.

രണ്ട് എംഎല്‍എമാരെ ബിജെപി റാഞ്ചിയപ്പോള്‍ ഒരു മന്ത്രിയെ കോണ്‍ഗ്രസ് റാഞ്ചുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യത്തേത് കോണ്‍ഗ്രസിന് നെഞ്ചിടിപ്പ് കൂട്ടുന്ന നടപടിയായിരുന്നെങ്കില്‍ രണ്ടാമത്തേത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍

ഗോവയില്‍ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യസര്‍ക്കാരാണ് ഭരണം നടത്തുന്നത്. ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് കണ്ടവേളയില്‍ രണ്ട് ചെറിയ കക്ഷികളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ബിജെപി ചെയ്തത്. ഇതിനിടെയാണ് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.

ബിജെപി മന്ത്രിയെ ചാടിക്കും

ബിജെപി മന്ത്രിയെ ചാടിക്കും

എന്നാല്‍ ബിജെപി മന്ത്രിയായ വിശ്വജിത്ത് റാണെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പുതിയ വിവരം. ബിജെപിയെ ഭിന്നിപ്പിക്കുകയാണ് വിശ്വജിത്തിന്റെ ലക്ഷ്യമത്രെ. കോണ്‍ഗ്രസ് സെക്രട്ടറി എ ചെല്ലകുമാര്‍ ആണ് ഇക്കാര്യം പരസ്യമാക്കിയത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാകും വിശ്വജിത്ത് കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയെന്നാണ് ചെല്ലകുമാര്‍ പറയുന്നത്.

 ചെല്ലകുമാര്‍ പറയുന്നു

ചെല്ലകുമാര്‍ പറയുന്നു

വിശ്വജിത്ത് റാണെ നേരത്തെ ബിജെപി വിടാന്‍ തീരുമാനിച്ചിരുന്നുവത്രെ. രണ്ട് മാസം മുമ്പ് ഈ വിഷയത്തില്‍ ചെല്ലകുമാറുമായി സംസാരിച്ചിരുന്നു. ഉടന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഏപ്രില്‍-മെയ് മാസങ്ങളിലാണ്. ഇതിന് ശേഷം വിശ്വജിത്ത് കോണ്‍ഗ്രസില്‍ ചേരും.

ചാടിയ കോണ്‍ഗ്രസുകാര്‍

ചാടിയ കോണ്‍ഗ്രസുകാര്‍

കോണ്‍ഗ്രസ് എംഎല്‍എമാരായ ദയാനന്ദ് സോപ്‌ടെ, സുഭാഷ് ഷിരോദ്കര്‍ എന്നിവരാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച രാത്രി ദില്ലിയിലേക്ക് പോയ ഇരു എംഎല്‍എമാരും ബിജെപി ദേശീയ അധ്യക്ഷനെ കാണുമെന്നാണ് വിവരം. ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെയാണ് ചെല്ലകുമാറിന്റെ വെളിപ്പെടുത്തല്‍.

വിശ്വജിത്ത് റാണെയും ദില്ലിയില്‍

വിശ്വജിത്ത് റാണെയും ദില്ലിയില്‍

വിശ്വജിത്ത് റാണെയും ഇപ്പോള്‍ ദില്ലിയിലാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ രണ്ടുപേരും പുറപ്പെടുന്നതിന് അല്‍പ്പ നേരം മുമ്പാണ് വിശ്വജിത്ത് റാണെ ദില്ലിയിലേക്ക് പോയത്. അദ്ദേഹത്തിന്റെ യാത്രാ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ ചെല്ലകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബിജെപി കേന്ദ്രത്തിലും ആശങ്ക ഉടലെടുത്തിട്ടുണ്ട്.

ആരാണ് മന്ത്രി വിശ്വജിത്ത് റാണെ

ആരാണ് മന്ത്രി വിശ്വജിത്ത് റാണെ

കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വാല്‍പോയ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ച വ്യക്തിയാണ് വിശ്വജിത്ത് റാണെ. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം എംഎല്‍എ പദവിയും കോണ്‍ഗ്രസ് അംഗത്വവും രാജിവച്ച് അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. വിശ്വജിത്ത് തിരിച്ച് കോണ്‍ഗ്രസിലേക്ക് വരണമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ചെല്ലകുമാര്‍ പറയുന്നത്.

വിശ്വജിത്ത് മാത്രമല്ല

വിശ്വജിത്ത് മാത്രമല്ല

വിശ്വജിത്ത് മാത്രമല്ല, ഒട്ടേറെ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചെല്ലകുമാര്‍ പറഞ്ഞു. ഞാനൊരു കോണ്‍ഗ്രസുകാരനാണെന്ന് വിശ്വജിത്ത് റാണെ എപ്പോഴും പറയാറുണ്ട്. കോണ്‍ഗ്രസുകാരനായി എത്തുമെന്നും അദ്ദേഹം അടുത്തിടെ പറഞ്ഞു. ബിജെപിയെ ഭിന്നിപ്പിക്കണം. അതിന് ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തും- ഇതാണ് വിശ്വജിത്ത് തന്നോട് പറഞ്ഞതെന്ന് ചെല്ലകുമാര്‍ അറിയിച്ചു.

 വിശ്വജിത്ത് നിഷേധിച്ചു

വിശ്വജിത്ത് നിഷേധിച്ചു

എന്നാല്‍ ചെല്ലകുമാറിന്റെ വാദം വിശ്വജിത്ത് റാണെ തള്ളി. സ്വന്തം പാര്‍ട്ടിക്കാരെ ഒരുമിച്ച് നിര്‍ത്താന്‍ പറ്റാത്തത് കൊണ്ടു വിറളി പിടിച്ച് സംസാരിക്കുകയാണ് ചെല്ലകുമാറെന്ന് വിശ്വജിത്ത് പരിഹസിച്ചു. ചെല്ലകുമാറുമായി ഇതുവരെ സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസ് എനിക്കെതിരെ കേസ് കൊടുത്തവരാണ്. അവരുമായി ചര്‍ച്ച നടത്താന്‍ താല്‍പ്പര്യമില്ലെന്നും വിശ്വജിത്ത് റാണെ വ്യക്തമാക്കി. ബിജെപി കേന്ദ്രത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണോ ചെല്ലകുമാര്‍ നടത്തുന്നതെന്ന സംശയവുമുണ്ട്.

 ഗോവയിലെ അസംബ്ലി കണക്ക്

ഗോവയിലെ അസംബ്ലി കണക്ക്

40 അംഗ നിയമസഭയാണ് ഗോവയിലേത്. പരീക്കര്‍ സര്‍ക്കാരിന് 23 എംഎല്‍എമാരുടെ പിന്തുണയുണ്ട്. 14 ബിജെപി അംഗങ്ങളാണുള്ളത്. മൂന്ന് എംഎല്‍എമാര്‍ വീതമുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മഹാരാഷ്ട്ര വാദി ഗോമന്‍തക് പാര്‍ട്ടിയും ബിജെപിയെ പിന്തുണയ്ക്കുന്നു. കൂടാതെ മൂന്ന് സ്വതന്ത്രരും ബിജെപിക്ക് പിന്തുണ നല്‍കുന്നുണ്ട്. കോണ്‍ഗ്രസിന് 16 എംഎല്‍മാരുണ്ട്. ഒരു എന്‍സിപി അംഗവും കോണ്‍ഗ്രസിനൊപ്പമാണ്.

 പരീക്കറെത്തിയതോടെ ശക്തിപ്പെട്ടു

പരീക്കറെത്തിയതോടെ ശക്തിപ്പെട്ടു

പരീക്കര്‍ തിരിച്ചെത്തിയതോടെ ഗോവയില്‍ ബിജെപി ശക്തിപ്പെട്ടുവെന്നാണ് കരുതുന്നത്. ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മനോഹര്‍ പരീക്കര്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഗോവയിലെത്തിയത്. പനാജിക്കടുത്ത ദോന പോളയിലെ സ്വകാര്യ വസതിയിലാണിപ്പോള്‍ പരീക്കര്‍. പരീക്കറിന്റെ ആരോഗ്യനില പരിശോധിക്കാന്‍ വന്‍ ഡോക്ടര്‍മാരുടെ സംഘം തന്നെയുണ്ട്. ഗോവ മെഡിക്കല്‍ കോളജിലെയും പനാജിയിലെ മറ്റു ആശുപത്രികളിലെയും പ്രമുഖ ഡോക്ടര്‍മാരാണ് അദ്ദേഹത്തെ നിരീക്ഷിക്കുന്നത്.

മുഖ്യമന്ത്രിയുടെ കാര്യം

മുഖ്യമന്ത്രിയുടെ കാര്യം

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നാണ് 62കാരനായ പരീക്കറിന്റെ ആരോഗ്യനില വഷളായത്. മൂന്ന് മാസത്തോടെ അമേരിക്കയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് തിരിച്ചെത്തിയ ശേഷം വീണ്ടും ആരോഗ്യനില വഷളായി. തുടര്‍ന്നാണ് ദില്ലിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. സപ്തംബര്‍ 15 മുതല്‍ എയിംസിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പരീക്കര്‍ ഗോവ മന്ത്രിസഭാ യോഗം എയിംസില്‍ വിളിച്ചുചേര്‍ത്തിരുന്നു.

 സമ്മേളനം വിളിക്കണം

സമ്മേളനം വിളിക്കണം

പരീക്കര്‍ സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. സഖ്യകക്ഷികളുടെ പിന്തുണ നഷ്ടപ്പെടുമോ എന്ന് ബിജെപിക്ക് ഭയമുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കറും പവന്‍ ഖേരയുമാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നത്. ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം. സഖ്യകക്ഷികളുടെ പിന്തുണ ബിജെപിക്ക് നഷ്ടമായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

ശബരിമല വിഷയത്തില്‍ ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി; കോടതി വിധി നടപ്പാക്കും, സ്ത്രീകളെ തടയുന്നുശബരിമല വിഷയത്തില്‍ ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി; കോടതി വിധി നടപ്പാക്കും, സ്ത്രീകളെ തടയുന്നു

അമ്മയില്‍ കടുത്ത ഭിന്നത; പോരടിച്ച് പ്രമുഖര്‍, മോഹന്‍ലാല്‍ രാജിക്ക്!! ഭാരവാഹകളുമായി സംസാരിച്ചുഅമ്മയില്‍ കടുത്ത ഭിന്നത; പോരടിച്ച് പ്രമുഖര്‍, മോഹന്‍ലാല്‍ രാജിക്ക്!! ഭാരവാഹകളുമായി സംസാരിച്ചു

English summary
Senior Goa Congress Leader Claims Vishwajit Rane Wants To "Split The BJP"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X