തണ്ടൊടിഞ്ഞ് താമര, ഉപതിരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടി, യുപിയില്‍ എസ്പി, ബീഹാറില്‍ ആര്‍ജെഡി

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ദില്ലി: രണ്ടു സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റ് തുന്നം പാടി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു സീറ്റിലും ബിജെപി തോറ്റു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പൂരിലാണ് ബിജെപി പരാജയം രുചിച്ചത്. ഫൂല്‍പൂരില്‍ 59613 വോട്ടുകള്‍ക്കാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേല്‍ വിജയിച്ചത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് കേശവ് പ്രസാദ് മൗര്യ വിജയിച്ച മണ്ഡലമാണിത്.

യോഗിക്ക് കിട്ടിയത് "കനത്ത അടി"; ജനവിധി മാനിക്കുന്നു, തോൽവി അപ്രതീക്ഷിതമെന്ന് യോഗി ആദിത്യനാഥ്!

1

അതേസമയം യോഗിയുടെ മണ്ഡലത്തില്‍ 21881 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് വിജയിച്ചത്. ഗൊരഖ്പൂരില്‍ യോഗി മൂന്നു ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. മൗര്യ എംപി സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിയെ തേടിയെത്തിയിരിക്കുന്നത്. നേരത്തെ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ ഇവിടെ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടൊപ്പം ബിജെപിയെ തകര്‍ക്കാന്‍ നിത്യ ശത്രുക്കളായ അഖിലേഷ് യാദവും മയാവതിയും ഒന്നിച്ച് നിന്നതോടെ വിജയം പ്രതിപക്ഷം നേടുകയായിരുന്നു.

2

ബീഹാറിലെ നിതീഷ് കുമാറിനൊപ്പം സഖ്യം ചേര്‍ന്ന ബിജെപിക്ക് അവിടെയും തിരിച്ചടി നേരിട്ടു. അരരിയയില്‍ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി സര്‍ഫ്രാസ് ആലമാണ് വിജയിച്ചത്. 61988 വോട്ടുകളാണ് ആലം വിജയിച്ചത്. ആര്‍ജെഡി എംപി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം ബാബുവയിലെ നിയസഭാ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ആശ്വാസ വിജയം നേടിയിട്ടുണ്ട്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി റിങ്കി പാണ്ഡെയാണ് വിജയിച്ചത്. എന്നാല്‍ ജെഹാനാബാദില്‍ ബിജെപി തോറ്റു. ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി കുമാര്‍ കൃഷ്ണ മോഹനനാണ് വിജയിച്ചത്. ജെഡിയു സ്ഥാനാര്‍ത്ഥി അഭിറാം ശര്‍മയെ 35036 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ബിജെപിയുടെ രാഷ്ട്രീയ തേരോട്ടത്തിന് സഡന്‍ബ്രേക്ക്! കാവിക്കൊടി ഇനി പാറില്ല, വരുന്നത് മഹാസഖ്യം!!

അന്യഗ്രഹ ജീവികള്‍ ഇനി മനുഷ്യനെ പിടിക്കുമോ? ഹോക്കിങ് വിടപറയുമ്പോള്‍ ബാക്കിയാകുന്ന ഭയങ്ങള്‍...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
setback for bjp in up bihar by elections

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്