ഗര്‍ഭിണിയുടെ വയറ്റില്‍ നിന്ന് ഭ്രൂണം ഞെക്കി പുറത്തെടുത്തു, ഭര്‍ത്താവ് ചെയ്തത് രണ്ട് കൊല!

  • Posted By:
Subscribe to Oneindia Malayalam

ഛണ്ഡിഗഡ്: ഗര്‍ഭിണിയായ യുവതിയെയും ഗര്‍ഭസ്ഥ ശിശുവിനേയും ഭര്‍ത്താവും ഭര്‍തൃ സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ഗര്‍ഭസ്ഥ ശിശു പെണ്‍കുഞ്ഞാണെന്ന സംശയത്തെ തുടര്‍ന്ന് ഏഴ് മാസം പ്രായമായ ഭ്രൂണത്തെ ഭര്‍ത്താവും ഭര്‍തൃ സഹോദരനും ചേര്‍ന്ന് പുറത്തെടുത്ത് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചാബിലെ ഝാന്‍ഡി ഗ്രാമത്തിലാണ് സംഭവം. ജൂൺ 25നായിരുന്നു സംഭവം.

യുവതിയുടെ ഭര്‍ത്താവ് ഇര്‍വീന്ദര്‍ സിംഗ്, സഹോദരന്‍ നിര്‍മല്‍ സിംഗ് എന്നിവരാണ് കൊലപ്പെടുത്തിയ ശേഷം 32കാരിയുടെ മൃതദേഹം കുടുംബവീടിന് സമീപത്ത് മറവുചെയ്തത്. യുവതിയുടെ കൈകൾ ബന്ധിച്ച ശേഷം ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. യുവതിയുടെ പിതാവിന്‍റെ പരാതിയിൽ കേസെടുത്ത പോലീസ് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം സമീപത്തെ വയലിൽ നിന്നാണ് കണ്ടെടുത്തത്. സംഭവത്തിൽ കൊലക്കുറ്റത്തിനും യുവതിയുടെ സമ്മതിമില്ലാതെ ഗർഭഛിദ്രം നടത്തിയതിനും കേസെടുത്ത പോലീസ് ഭർത്താവിനെയും ഭര്‍തൃ സഹോദരനെയും  അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുംബൈ ജയിലിൽ കടുത്ത പീഡനം!!! തടവുകാരിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!!

pregnant-

മകളുടെ കരച്ചിൽ കേട്ടിരുന്നതായി സമീപവാസികൾ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പിതാവ് പോലീസിനെ സമീപിക്കുന്നത്. മകളെ അന്വേഷിച്ചു ചെന്നപ്പോൾ ഭർതൃവീട്ടില്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ലെന്നും പിതാവ് പോലീസിനോട് പറഞ്ഞു. ആദ്യത്തെ കുഞ്ഞുണ്ടായതോടെ മകളെ ശാരീരികമായും മാനസികമായും ഭര്‍തൃവീട്ടുകാർ പീഡിപ്പിച്ചിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. നിർബന്ധിച്ച് ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണ്ണയം നടത്തിയ ശേഷം ഗർഭഛിദ്രത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്നും പിതാവ് പറയുന്നു.

English summary
Police in Ludhiana said a seven-month pregnant woman in Jhandi village was killed as her husband and brother-in-law allegedly pressed on her stomach till the foetus, which they believed was female, came out,
Please Wait while comments are loading...