Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ വാഹനാപകടം: ഏഴ് മരണം, മരിച്ചവരില്‍ ഒരേ കുടുംബത്തിലെ മൂന്നു പേരടക്കം നാല് മലയാളികള്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിനു സമീപമുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം ഏഴ് മരണം. രാമനാഥത്താണ് അപകടമുണ്ടായത്. മരിച്ച മൂന്നു മലയാളികള്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. മറ്റൊരാള്‍ ഇവരുടെ സുഹൃത്തുമാണ്.

പത്തനംതിട്ട മുല്ലപ്പള്ള് കോട്ടാങ്ങല്‍ വട്ടപ്പാറ പുളിച്ചുമാക്കല്‍ ഏലിയാമ്മയുടെ മക്കളായ പ്രകാശ്, പ്രദീപ്, പ്രകാശിന്റെ ഭാര്യ പ്രിയ പന്തളം മങ്ങാരം ഇടത്തറയില്‍തങ്കച്ചന്റെ മകന്‍ ജോഷി എന്നിവരാണ് മരിച്ച മലയാളികള്‍. പ്രിയയുടെ സഹോദരി പ്രിന്‍സി പരുക്കുകളോടെ ആശുപത്രിയിലാണ്. തമിഴ്‌നാട് സ്വദേശികളായ മിഥുന്‍, ശരവണന്‍, ഡ്രൈവര്‍ ശിവ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

accident

ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടമുണ്ടായത്. ചെന്നൈയില്‍ സനിനന് 250 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

ഏലിയാമ്മയുടെ സഹോദരിയുടെ മകന്റെ ഇന്നു നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് വരികയായിരുന്നു ഇവര്‍. പ്രകാശ് ചെന്നൈ ബില്‍റൂത്ത് ആശുപത്രിയില്‍ റേഡിയോജസിറ്റും മുല്ലപ്പള്ളി മാരിക്കല്‍ കുടുംബാംഗമായ പ്രിയ ചെന്നൈ ചിന്താമണി ആശുപത്രിയില്‍ നഴ്‌സുമാണ്. പ്രദീപ് സ്വകാര്യ പ്രസിലെ ജോലിക്ക് പുറമെ റസ്‌റ്റോറന്റും നടത്തുന്നുണ്ട്.

അമിഞ്ചിക്കര ഫോര്‍ത്ത് സ്ട്രീറ്റ് പിപി ഗാര്‍ഡനിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മലേഷ്യയിലായിരുന്ന ജോഷി വിവാഹത്തിനായി വരികയായിരുന്നു. ഗ്രേസിയാണ് ജോഷിയുടെ അമ്മ. ജിന്‍സി, ജിഷ എന്നിവര്‍ സഹോദരങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+