കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന് നൽകാൻ 17 കാരി വീട്ടിൽ നിന്ന് കവർന്നത് 1.9 കിലോ സ്വർണം, ഒടുവിൽ കയ്യോടെ പൊക്കി പിതാവ്

Google Oneindia Malayalam News

ബെംഗളുരു: വീട്ടിൽ നിന്ന് സ്വർണ്ണവും വെള്ളിയും പണവും ഉൾപ്പടെ കവർന്ന് കാമുകന് നൽകി പെൺകുട്ടി. ബെം​ഗളുരുവിലെ ബ്യാതരായനപുരയിലാണ് സംഭവം. തുടർച്ചയായ മോഷണം പിതാവ് കൈയ്യോടെ പിടികൂടിയതോടെ തന്റെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സ്വർണ്ണവും പണവും 20 കാരനായ കാമുകന് നൽകിയതെന്നാണ് പെൺകുട്ടി പിതാവിനോട് കുറ്റസമ്മതം നടത്തിയത്.

ജൂലൈയിൽ, ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ ഇവരുടെ വീട് സന്ദർശിക്കുകയും സ്വർണാഭരണങ്ങൾക്കുള്ള പ്രീമിയം അടയ്ക്കാൻ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. സ്വർണ്ണ ഇൻഷുറൻസ് ബോണ്ടിനായി അലമാര തിരഞ്ഞതോടെയാണ് സ്വർണാഭരണങ്ങൾ മോഷണം പോയ വിവരം പിതാവ് അറിഞ്ഞത്. തുടർന്ന് പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബെം​ഗളുരു ബ്യാതരായനപുര പോലീസ് കവർച്ചയ്ക്കും പോക്സോ നിയമപ്രകാരവും ആടി ആക്ട് പ്രകാരവും യുവാവിനെതിരെ കേസെടുത്തു.

gold

താൻ 10ാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ യുവാവുമായി ഡേറ്റിങ്ങിലാണെന്നും, ഫോട്ടോകൾ മോർഫ് ചെയ്ത് പിതാവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നുമാണ് യുവതിയുടെ മൊഴി.രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടക്കത്തിൽ 2,500, 5,000, 10,000 എന്നിങ്ങനെ നൽകി.

ചിത്രങ്ങൾ മോർഫ് ചെയ്‌ത് തന്റെ കോളേജിന്റെ ചുവരുകളിൽ ഒട്ടിക്കുമെന്ന് പറഞ്ഞ് തനിക്ക് മയക്ക മരുന്ന് കലക്കിയ പാനീയം നൽകി വീഡിയോ റെക്കോർഡ് ചെയ്തുവെന്നും പിന്നീട് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പെൺകുട്ടി പിതാവിനോട് പറഞ്ഞു. അതേസമയം താൻ പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തിട്ടില്ലന്നാണ് യുവാവിന്റെ മൊഴി.

അമിതാഭ് ബച്ചൻ ദൈവ തുല്യൻ'; വീടിന്റെ മുമ്പിൽ 60 ലക്ഷത്തിന്റെ പ്രതിമ സ്ഥാപിച്ച് ആരാധകൻഅമിതാഭ് ബച്ചൻ ദൈവ തുല്യൻ'; വീടിന്റെ മുമ്പിൽ 60 ലക്ഷത്തിന്റെ പ്രതിമ സ്ഥാപിച്ച് ആരാധകൻ

മോഷ്ടിച്ച ആഭരണങ്ങൾ പെൺകുട്ടി തനിക്ക് നൽകിയെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ വർഷം മുതൽ 1.9 കിലോ സ്വർണാഭരണങ്ങളും 3 കിലോ വെള്ളി കട്ടികളും 2 കിലോ വെള്ളി പ്ലേറ്റുകളും മറ്റ് സാധനങ്ങളും പെൺകുട്ടി മോഷ്ടിച്ചിരുന്നു. ഇതിൽ 300 ഗ്രാം ആഭരണങ്ങൾ തിരികെ നൽകിയെന്നും യുവാവ് പോലീസിനെ അറിയിച്ചു. പെൺകുട്ടി ആഭരണങ്ങൾ മറ്റ് സുഹൃത്തുക്കൾക്ക് നൽകിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

അതേസമയം സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന 45 കാരനായ പിതാവ് കടുത്ത മാനസ്സിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പോലീസ് പറഞ്ഞു. 2018-ൽ പിതാവും 2021-ൽ ഭാര്യയും മരിച്ചത് മുതലാണ് ഇയാൾ വിഷാദാവസ്ഥയിലായത്. ഇതിന് പിന്നാലെയാണ് മകൾ വീട്ടിൽ നിന്ന് മോഷണവും ആരംഭിച്ചത്.

ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട്, ....തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ

English summary
seventeen year old girl theft gold silver and cash from home for twenty year old boy friend in bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X