കര്‍ണാടകയില്‍ "ഒപ്പറേഷന് കോണ്‍ഗ്രസ്; ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പടെ കോണ്‍ഗ്രസിലേക്ക്: ജി പരമേശ്വര
ബെംഗളൂരു: മറ്റ് പാര്‍ട്ടികളില്‍ നിന്നും ജനപ്രതിനിധികളെ ചാക്കിട്ട് പിടിക്കുന്ന 'ഓപ്പറേഷന് താമര' വന്‍ വിജയമായ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കര്‍ണാടക. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സംസ്ഥാനത്ത് അധികാരം പിടിച്ചെങ്കിലും കേവലം ഒന്നര വര്‍ഷത്തിനുള്ളില്‍ സഖ്യ സര്‍ക്കാറിനെ വീഴ്ത്തി അധികാരം തിരികെ പിടിക്കാന്‍ ബിജെപിക്ക് സാധിച്ചു.
15 ലേറെ വരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങളെ കൂറുമാറ്റിയായിരുന്നു ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഓപ്പറേഷന് താമരക്ക് 'ഓപ്പറേഷന് കോണ്‍ഗ്രസ്'ലൂടെ മറുപടി നല്കാന് കോണ്‍ഗ്രസ് തയ്യാറാവുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ബിജെപിയില്‍ സമീപ കാലത്തുണ്ടായ അതൃപ്തി മുതലെടുത്താണ് നേതാക്കളെ അടര്‍ത്തി സ്വന്തം പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഡികെ ശിവകുമാര്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ ഇത് സംബന്ധിച്ച അവകാശവാദങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജി പരമേശ്വരയാണ് ഏറ്റവും അവസാനം ഇത്തരമൊരു അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാംഗങ്ങൾ ഉൾപ്പെടെ നിരവധി ജെഡിഎസ്, ബിജെപി നേതാക്കൾ കോണ്‍ഗ്രസില്‍ ചേരാൻ തയ്യാറാണെന്ന് മുൻ ഉപ മുഖ്യമന്ത്രി കൂടിയായ ഡോ. ജി പരമേശ്വര. മത്സരിക്കാൻ ടിക്കറ്റ് വാഗ്ദാനം ചെയ്താൽ ഇവരുടെ എണ്ണം കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി എംഎൽഎമാർ പോലും എന്നോട് ബന്ധപ്പെട്ടിട്ടുണ്ട്. കോൺഗ്രസിൽ ചേരാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചു. ചര്‍ച്ചകള്‍ നടക്കുകയാണ്. ഉചിതമായ സമയത്ത് അവര്‍ പാര്‍ട്ടിയില്‍ ചേരും. ഞങ്ങൾക്ക് പാർട്ടിയെ ശക്തിപ്പെടുത്തി അധികാരത്തിലേക്ക് മടങ്ങേണ്ടതുണ്ടെന്നും തുരുവേക്കരയില് വെച്ച് മാധ്യമ പ്രവര്‍ത്തകരെ കണ്ട കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

നിരവധി ലിംഗായത്ത് എംഎല്‍എമാരും സമുദായത്തിലെ മറ്റ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി നേതാക്കള്‍ കോൺഗ്രസിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരമേശ്വരയുടെയും അവകാശവാദം.

പാര്‍ട്ടിയിലേക്ക് വരാന്‍ തയ്യാറാവുന്നവരുടെ താല്പര്യങ്ങള് കൂടി പരിശോധിക്കും. അവരുടെ ജനീകീയ പിന്തുണ കൂടി മനസ്സിലാക്കിയാവും പാര്‍ട്ടിയിലേക്ക് പ്രവേശിപ്പിക്കുക. സ്ഥാനമാനങ്ങള്‍ ലക്ഷ്യം വെക്കുന്നവരെ വേണ്ടതില്ല. പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരെ കുറിച്ച് സൂക്ഷ്മ പരിശോധന നടത്താന്‍ ല്ലം വീരഭദ്രയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പരമേശ്വരയ്യ വ്യക്തമാക്കി.

മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന കുമിള പോലെയാണെന്ന്. ബിജെപിക്കുള്ളിലെ നിരവധി നേതാക്കൾ, ചില മന്ത്രിമാർ ഉൾപ്പെടെ, യെദ്യൂരപ്പയോട് വിമുഖത കാണിക്കുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ രാജി കോണ്‍ഗ്രസും ആവശ്യപ്പെടുകയാണ്.

സ്വന്തം പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ട ഒരു മുഖ്യമന്ത്രി ഭരണത്തില്‍ തുടരുന്നത് ശരിയായ കാര്യമല്ല. ഇത്തരത്തിലുള്ള രാഷ്ട്രീയം തെറ്റായ ഭരണനിർവഹണത്തിന് കാരണമാകുന്നു. അതുകൊണ്ട് ബിഎസ് യദ്യൂരപ്പ എത്രയും പെട്ടെന്ന് തന്നെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കല്‍ബുര്‍ഗിയില്‍ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ലിംഗായത്ത് സമുദായത്തിലെ നിരവധി എംഎൽഎമാർ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ തയ്യാറാണെന്ന കാര്യം ഡികെ ശിവകുമാര്‍ അവകാശപ്പെട്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഈശ്വർ ഖന്ദ്രെ, എംബി പാട്ടീല്‍ എന്നിവരുമായി ചർച്ച നടത്തുകയാണെന്നും ഡികെ കുമാര്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിഎസ് യെദ്യൂരപ്പ രാജിവെക്കാന്‍ പോവുന്നുവെന്ന വാര്‍ത്തകളില്‍ സംസ്ഥാനത്തെ പ്രമുഖ സമുദായ വിഭാഗമായ ലിംഗായത്തുകള്‍ കടുത്ത അതൃപ്തിയിലാണ്. സമുദായത്തില്‍ നിന്നുള്ള പ്രബല നേതാവാണ് യദ്യൂരപ്പ. ഇദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റുന്നതിലാണ് സമുദായത്തിന്റെ അതൃപ്തി. ഈ അവസരം മുതലെടുത്ത് കൂടുതല്‍ ലിംഗായത്ത് നേതാക്കളെ സ്വന്തം ചേരിയില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍
Recommended Video
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications