സദാചാരവാദികളുടെ എതിര്‍പ്പിനെ അതിജീവിച്ച് ലൈംഗീക വിദ്യാഭ്യാസം ഇന്ത്യയിലേക്കും
ദില്ലി: ഇന്ത്യയില്‍ കുട്ടികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കടുത്ത സദാചാര വാദികളുടെ എതിര്‍പ്പിനെ അതീജീവിച്ചാണ് പ്രത്യുല്‍പ്പാദനപരവും ലൈംഗീക പരവുമായ അറിവുകളും പ്രധാനം ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ദേശീയ എയ്ഡ്‌സ് ഗവേഷണ സ്ഥാപനം, മന്ത്രാലയത്തിന്റെ ആരോഗ്യ ഗവേഷണ വിഭാഗം എന്നിവര്‍ ചേര്‍ന്നാണ് പാഠ്യപദ്ധതികള്‍ തയ്യാറാക്കുന്നത്. സ്‌ക്കൂള്‍ കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ അടിസ്ഥാനപരമായ ലൈംഗീക, പ്രത്യുല്‍പ്പാദന വിവരണങ്ങളും നല്‍കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

രൂപരേഖ ഉടന്‍ മാനവശേഷി മന്ത്രാലത്തിന് കൈമാറുമെന്നാണ് സര്‍ക്കാറിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം ഗര്‍ഭഛിത്ര കാര്യത്തിലും നിയമഭേദഗതികള്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ 20 ആഴ്ച പ്രായമുള്ള ഗര്‍ഭമലസിപ്പിക്കാനാണ് അനുമതി.
ഇനിമുതല്‍ ബുദ്ധിമാന്ദ്യം, വൈകല്യം എന്നിവയ്ക്ക് സാധ്യതയുള്ള ഭ്രൂണങ്ങളുടെ കാര്യത്തില്‍ 24 ആഴ്ച വരെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാം. അതേസമയം അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമേ ഈ ശസ്ത്രക്രിയ ചെയ്യാവൂ. അല്ലാത്തിടത്ത് നടത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.












Click it and Unblock the Notifications