കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥലം മാറ്റത്തിന് സഹായം ചോദിച്ചെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം; മന്ത്രി രാജി വെച്ചു

സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയ യുവതിയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന ആരോപണമാണ് എച്ച് വൈ മേത്തയുടെ രാജിയിലേക്ക് വഴി തെളിയിച്ചത്.

  • By Nimisha
Google Oneindia Malayalam News

ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് കര്‍ണ്ണാടക എക്‌സൈസ് മന്ത്രി എച്ച് വൈ മേത്തി രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറി. താന്‍ രാജി വെക്കുകയാണ്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും 71 കാരനായ മേത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണത്തിന് ശേഷം നിരപരാധിത്വം വ്യക്തമാവുമെന്നും അദ്ദേഹം പ്രതികരിച്ചു.

രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും മേത്ത പറഞ്ഞു. പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രശ്‌നമുണ്ടാകാതിരിക്കാനാണ് താന്‍ രാജി വെക്കുന്നത്.ഏത് രീതിയിലുള്ള അന്വേഷണവും നേരിടാന്‍ താന്‍ ഒരുക്കമാണെന്നും മേത്ത പറഞ്ഞു.

ലൈംഗികാരോപണത്തെത്തുടര്‍ന്ന് രാജി

ലൈംഗികാരോപണത്തെത്തുടര്‍ന്ന് രാജി

സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയ യുവതിയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന ആരോപണമാണ് എച്ച് വൈ മേത്തയുടെ രാജിയിലേക്ക് വഴി തെളിയിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കര്‍ണ്ണാടകയിലെ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

ആരോപണവുമായി രംഗത്തെത്തിയത് വിവരാവകാശ പ്രവര്‍ത്തകന്‍

ആരോപണവുമായി രംഗത്തെത്തിയത് വിവരാവകാശ പ്രവര്‍ത്തകന്‍

വിവരാവകാശ പ്രവര്‍ത്തകനായ രാജശേഖറാണ് ആദ്യം മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സ്ഥലം മാറ്റത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച യുവതിയെ മന്ത്രി പീഡിപ്പിച്ചുവെന്നും സംഭവത്തിന്റെ വിഡിയോ സിഡി തന്റെ കൈയിലുണ്ടെന്നും അവകാശപ്പെട്ടാണ് രാജശേഖര്‍ രംഗത്തുവന്നിട്ടുള്ളത്.

ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ പണം

ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ പണം

പീഡന ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനായി വിവരാവകാശ പ്രവര്‍ത്തകനായ രാജശേഖറിന് കോടികളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

വിവാദമായതോടെ രാജി

വിവാദമായതോടെ രാജി

സംഭവം വിവാദമായതോടെ മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് പല ദിക്കുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. വ്യാപക പ്രതിഷേധത്തെത്തുടര്‍ന്നാണ് എക്‌സൈസ് മന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചത്

English summary
Karnataka Excise Minister HY Meti submitted resignation after accused of being involved in a sex scandal. The alleged scandal came to fore after an RTI activist Rajashekar Mulali alleged that there was a CD which had recorded Meti’s indecent act with a woman who had approached him for a favour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X