കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തിമാന്‍ കുതിര ചത്തു; തെറ്റുകാരനാണെങ്കില്‍ കാലുമുറിക്കാമെന്ന് ബിജെപി എംഎല്‍എ

  • By Anwar Sadath
Google Oneindia Malayalam News

ഡെറാഡൂണ്‍: ബിജെപി എംഎല്‍എ ഗണേഷ് ജോഷി കാല്‍ തല്ലിയൊടിച്ച ശക്തിമാന്‍ കുതിര ചത്തു. ഉത്തരാഖണ്ഡ് പോലീസിന്റെ അശ്വാരൂഢ സേനയിലെ അംഗമായിരുന്നു ശക്തിമാന്‍. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള ബിജെപി പ്രതിഷേധത്തിനിടയില്‍ എംഎല്‍എ കുതിരയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവരികയും ചെയ്തു.

കാലിന് ഗുരുതരമായി പരിക്കേറ്റ കുതിരയ്ക്ക് അടിയന്തിരമായി ശസ്ത്രക്രിയ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റി കൃത്രിമകാല്‍ വെച്ചു പിടിപ്പിച്ചെങ്കിലും കുതിരയ്ക്ക് നിവര്‍ന്നുനില്‍ക്കാന്‍ കഴിഞ്ഞില്ല. നാലു ക്വന്റല്‍ തൂക്കമുള്ള കുതിരയുടെ കാലില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് ജീവന്‍ നഷ്ടമായതെന്ന് അധികൃതര്‍ പറഞ്ഞു.

horse-shaktiman

കുതിര ചത്തതില്‍ തനിക്ക് ഏറെ ദു:ഖമുണ്ടെന്നാണ് എംഎല്‍എയുടെ ആദ്യ പ്രതികരണം. കുതിരയെ താന്‍ ഏതെങ്കിലും തരത്തില്‍ ദ്രോഹിച്ചിട്ടില്ല. ഇക്കാര്യം നേരത്തതന്നെ വ്യക്തമാക്കിയതാണ്. താന്‍ തെറ്റുകാരനാണെങ്കില്‍ തന്റെ കാലും മുറിച്ചുമാറ്റാമെന്ന് എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ എംഎല്‍എയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

കുതിര ചത്തതോടെ എംഎല്‍എക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും. ഗണേഷ് ജോഷിക്കെതിരായ വകുപ്പുകളിലും പോലീസ് മാറ്റം വരുത്തും. സര്‍ക്കാരിനെതിരായ സമരത്തിനിടെ യാതൊരു തെറ്റു ചെയ്യാത്ത കുതിരയെ അടിച്ചവശനാക്കിയത് ഏറെ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.

English summary
Shaktiman's death; BJP MLA Ganesh Joshi reacts pleads not guilty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X