കോണ്‍ഗ്രസില്ലാതെ പറ്റില്ലെന്ന് പവാറും, രാഹുല്‍ ഇറങ്ങും, സോണിയക്ക് മുന്നിലും ചര്‍ച്ച, പുതിയ നീക്കം...
ദില്ലി: മൂന്നാം മുന്നണി യോഗം പരാജയപ്പെട്ടതോടെ കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കാനുള്ള സാധ്യത തേടി ശരത് പവാറും. കോണ്‍ഗ്രസിന് 2019ല്‍ ലഭിച്ച 52 സീറ്റ് പോലും മൂന്നാം മുന്നണിയുണ്ടാക്കിയാല്‍ നേട്ടമുണ്ടാക്കുമെന്നാണ് പവാറിന്റെ കണക്ക് കൂട്ടല്‍. സോണിയാ ഗാന്ധിക്ക് മുന്നില്‍ വലിയൊരു ഗ്രൂപ്പ് പുതിയൊരു ആവശ്യവും ഉന്നയിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കുള്ള പുതിയ ടാര്‍ഗറ്റാണിത്. ഇതിന് ശേഷം സഖ്യത്തെ കുറിച്ചുള്ള കാര്യങ്ങളിലേക്ക് രാഹുല്‍ കടന്നേക്കും.

പവാറിനും മാര്‍ഗമില്ല
കോണ്‍ഗ്രസില്ലാതെ ഒരു സഖ്യവും മുന്നോട്ട് പോകില്ലെന്ന് ശരത് പവാറിന് അറിയാം. മൂന്നാം മുന്നണിക്കായുള്ള നീക്കം പരാജയപ്പെട്ടതോടെ ഇക്കാര്യം പരസ്യമായി തന്നെ പവാര്‍ പറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിനെ ചേര്‍ത്ത് കൊണ്ട് മാത്രമേ ഒരു സഖ്യം രപീകരിക്കാനാവൂ എന്ന് പവാര്‍ പറഞ്ഞു. രാഷ്ട്ര മഞ്ചിനൊപ്പം സഖ്യത്തിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. പക്ഷേ ബദല്‍ സഖ്യം രൂപീകരിക്കാനാണ് തീരുമാനിച്ചത്. അതിന് കോണ്‍ഗ്രസ് ആവശ്യമാണെന്നും പവാര്‍ പറഞ്ഞു.

കോണ്‍ഗ്രസിന് റോള്‍
പവാര്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് താല്‍പര്യം കാണിച്ച് തുടങ്ങിയിട്ടുണ്ട്. മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, തേജസ്വി യാദവ്, നവീന്‍ പട്‌നായിക്ക്, ജഗന്‍ മോഹന്‍ റെഡ്ഡി, കെ ചന്ദ്രശേഖര റാവു, ഫാറൂഖ് അബ്ദുള്ള എന്നിവരെ എന്നിവരുമായി ആദ്യ ഘട്ട ചര്‍ച്ചകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിന് ശേഷം കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താനാണ് പ്ലാന്‍. പവാര്‍ സോണിയയെ അടുത്ത വര്‍ഷത്തെ യുപി തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചകള്‍ക്കായി കാണാനാണ് സാധ്യത.

സഖ്യത്തിലുറച്ച് പവാര്‍
കോണ്‍ഗ്രസിനെ പോലൊരു ശക്തി വേണമെന്ന് പ്രതിപക്ഷ യോഗത്തില്‍ ആവശ്യമുയര്‍ന്നിരിക്കുകയാണ്. ഇക്കാര്യം താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും പവാര്‍ പറയുന്നു. ഏതൊരു മുന്നണിയായാലും എല്ലാ പാര്‍ട്ടികളും ചേര്‍ന്നുള്ള കളക്ടീവ് നേതൃത്വമാണ് വേണ്ടതെന്ന് പവാര്‍ വ്യക്തമാക്കി. താന്‍ എല്ലാ പാര്‍ട്ടികളെയും ഒന്നിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചതാണെന്നും പവാര്‍ പറയുന്നു. അതേസമയം പവാര്‍ സഖ്യം വീണതില്‍ നിരാശനാണ്.

ഇടതിന്റെ പിന്തുണ
ബിജെപിയെ പോലൊരു വന്‍ പാര്‍ടിയെ നേരിടണമെങ്കില്‍ കോണ്‍ഗ്രസ് പോലൊരു പാന്‍ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയില്ലാതെ നടക്കില്ലെന്ന് ഇടതുപക്ഷവും നിലപാടെടുത്തിട്ടുണ്ട്. നേരത്തെയും പ്രത്യയശാസ്ത്ര വിരുദ്ധമായ പാര്‍ട്ടികളെ ചേര്‍ത്ത് സഖ്യമുണ്ടാക്കിയതിന്റെ ക്രെഡിറ്റ് ശരത് പവാറിനുണ്ട്. അത് കോണ്‍ഗ്രസിനും ആവശ്യമാണ്. സംസ്ഥാന തലത്തിലും മണ്ഡല തലത്തിലുമുള്ള ഡാറ്റാ അനാലിസിസിന് പവാര്‍ പ്രശാന്ത് കിഷോറിനെ നിയോഗിച്ചിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളെയും ഒന്നിപ്പിക്കാന്‍ രാഹുലിന് സാധിക്കില്ല. അതാണ് പവാര്‍ ഈ കളി ഏറ്റെടുത്തത്.

സോണിയക്ക് മുന്നില്‍
രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പര്യടനത്തിന് സെപ്റ്റംബറില്‍ തുടക്കം കുറിക്കാനാണ് സാധ്യത. ഇത് 2024ലേക്കുള്ള ഒരുക്കം കൂടിയാണ്. അതിന് മുമ്പ് 2022ല്‍ വമ്പനൊരു തിരിച്ചുവരവും പ്ലാന്‍ ചെയ്യുന്നുണ്ട്. സോണിയക്ക് മുന്നില്‍ ദിനേഷ് ഗുണ്ടുറാവുവാണ് സംസ്ഥാന പര്യടനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഗോവയുടെ ചുമതല ഗുണ്ടുറാവുവിനാണ്. ഗോവയില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അവിടെയാവും രാഹുലിന്റെ ആദ്യ പര്യടനം. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പേ അവിടെയെത്തിയാല്‍ പ്രവര്‍ത്തകരെ നേരത്തെ തന്നെ ശക്തമായ പ്രവര്‍ത്തനത്തിനായ ഇറക്കാന്‍ രാഹുലിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

രാഹുല്‍ വരും
രാഹുല്‍ വരുന്നതോടെ കളം പിടിക്കാനാവുമെന്ന് മൂന്നാം മുന്നണിക്കും അറിയാം. പ്രാദേശികമായി കോണ്‍ഗ്രസിനെ കരുത്താക്കാന്‍ രാഹുല്‍ വരുന്നതാണ് ഓപ്ഷനെന്ന് പവാറിന് അറിയാം. രാഹുലുമായും സോണിയയുമായി ആത്മബന്ധം പവാറിനുണ്ട്. രാഹുലിന് രാഷ്ട്രീയ ഉപദേശങ്ങളും പവാര്‍ നല്‍കാറുണ്ട്. മമതയും കോണ്‍ഗ്രസിനൊപ്പമുള്ള എതിര്‍പ്പ് അവസാനിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തിരഞ്ഞെടുപ്പുകളെയാണ് രാഹുല്‍ പ്രധാനമായി കാണുന്നത്.
Recommended Video

പവാര്‍ നയിക്കും
പവാറിനെ മുന്നില്‍ നിര്‍ത്തി കളിക്കുന്നതിനോട് രാഹുലിനും വിയോജിപ്പില്ല. പക്ഷേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുലും സോണിയക്കും തീരുമാനിച്ചേ നടക്കൂ. പല പാര്‍ട്ടികളെ യോജിപ്പിക്കാനുള്ള മിടുക്ക് രാഹുലിനില്ലെന്ന് സോണിയക്കും അറിയാം. മായാവതിയും ജഗന്‍ മോഹന്‍ റെഡ്ഡിയും കെസിആറും രാഹുലുമായി അടുപ്പമുള്ള നേതാക്കളല്ല. ഇവര്‍ക്ക് പക്ഷേ പവാറിനെ വിശ്വാസമാണ്. കോണ്‍ഗ്രസ് മികച്ച സപ്പോര്‍ട്ടിംഗ് സിസ്റ്റം എന്ന റോളായിരിക്കും തുടക്കത്തില്‍ എടുക്കുക. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതിന് അനുസരിച്ച് സഖ്യത്തില്‍ പിടിമുറുക്കി വരുന്ന രീതിയിലേക്ക് രാഹുലും മാറും.












Click it and Unblock the Notifications