കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചിനീയര്‍മാരുടെ കൊലപാതകം; ആവശ്യപ്പെട്ടത് 75 കോടി രൂപ

  • By Anwar Sadath
Google Oneindia Malayalam News

ദര്‍ബംഗ: ബിഹാറിലെ ദര്‍ബാംഗയില്‍ രണ്ട് എഞ്ചിനീയര്‍മാര്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഗുണ്ടാസംഘം ആവശ്യപ്പെട്ടത് 75 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. ഗുണ്ടാസംഘത്തിന് നേതൃത്വം നല്‍കുന്ന മുകേഷ് പതക് ആണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറയുന്നു. പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എഞ്ചിനീയര്‍മാരായ മുകേഷ്, ബ്രജേഷ് എന്നിവരാണ് ദിവസങ്ങള്‍ക്ക് മുന്‍പ് വെടിയേറ്റുമരിച്ചത്.

കഴിഞ്ഞ ഓഗസ്ത് മുതല്‍ സംഘം പണത്തിനുവേണ്ടി കമ്പനിയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കമ്പനിയുടെ ചീഫ് പ്രൊജക്ട് മാനേജര്‍ ബി കെ ജാ പറഞ്ഞു. ഗുണ്ടാസംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് ഒട്ടേറെ ജീവനക്കാര്‍ കമ്പനിയില്‍ നിന്നും രാജിവെച്ച് പോവുകയും ചെയ്തിട്ടുണ്ട്. 15 എഞ്ചിനീയര്‍മാരും 250 മറ്റു ജീവനക്കാരും രാജിവെച്ചുപോയതായി പ്രൊജക്ട് മാനേജര്‍ പറഞ്ഞു.

murder

75 കോടി രൂപയാണ് ഗുണ്ടാസംഘം കമ്പനിയില്‍ നിന്നും ആവശ്യപ്പെട്ടത്. കമ്പനി പണം നല്‍കാന്‍ വിസമ്മിച്ചിതോടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കമ്പനിയെ തകര്‍ക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. പണം നല്‍കാത്തവരെ ഉന്‍മൂലനം ചെയ്യുന്ന ഗുണ്ടാസംഘം ഭീഷണി വകവെക്കാത്ത രണ്ട് എഞ്ചിനീയര്‍മാരെ കൊലപ്പെടുത്തുകയും ചെയ്തു.

ഗുണ്ടാസംഘത്തിന്റെ ഭീഷണിക്കെതിരെ ചീഫ് മാനേജര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് ഇവര്‍ക്കെതിരെ ഒരു നടപടിയും എടുത്തിരുന്നില്ല. രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും വന്‍ സ്വാധീനമുള്ളവരാണ് മുകേഷ് പതക്കും സംഘവും. ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിനെതിരെ കാര്യമായ നടപടിയെടുക്കാന്‍ ബിഹാര്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

English summary
Bihar Engineers murder: Sharp shooter had demanded Rs 75 cr extortion money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X