കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രധാന ഷോ മാനെ കേട്ടു.. ഒരു ഫീൽ ഗുഡ് അനുഭവം', പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തരൂർ!

Google Oneindia Malayalam News

ദില്ലി: ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് വീടുകളില്‍ വെളിച്ചം തെളിയിക്കാനുളള പ്രധാനമന്ത്രിയുടെ ആഹ്വനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കൊവിഡ് കാരണം ദുരിതത്തിലായ രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് ഒന്നും പ്രധാനമന്ത്രി പറഞ്ഞില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. പ്രധാന ഷോ മാന്‍ എന്നാണ് ട്വിറ്ററില്‍ തരൂര്‍ പ്രധാനമന്ത്രിയെ പരിഹസിച്ചിരിക്കുന്നത്.

ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെ: '' പ്രധാന ഷോമാനെ കേട്ടു. ജനങ്ങളുടെ വേദനയും ദുരിതങ്ങളും സാമ്പത്തിക പരാധീനതകളും എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒന്നുമില്ല. ഭാവിയെ കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ലാതെ, ഒരു പ്രശ്‌നവും പങ്ക് വെയ്ക്കാതെ അദ്ദേഹം ലോക്ക് ഡൗണിന് ശേഷമുളള കാലത്തെ കുറിച്ച് തീരുമാനിക്കുകയാണ്. ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രി സംഘടിപ്പിച്ച ഒരു ഫീല്‍ ഗുഡ് അനുഭവം മാത്രം''.

shashi-tharoor

കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങളെ നിരാശപ്പെടുത്തി എന്നാണ് ചിദംബരം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. പ്രതീകാത്മകത പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ ആശയങ്ങളേയും നടപടികളേയും കുറിച്ച് ഗൗരവപൂര്‍ണമായ ആലോചന ഉണ്ടാകേണ്ടതും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നു എന്നും ചിദംബരം പ്രതികരിച്ചു.

സ്ത്രീകളും പുരുഷന്മാരും അടക്കമുളള തൊഴിലാളികള്‍, ബിസ്സിനസ്സുകാര്‍ മുതല്‍ ദിവസക്കൂലിക്കാര്‍ വരെ സാമ്പത്തിക പ്രതിസന്ധിയെ പിടിച്ച് കെട്ടാനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനുമുളള നടപടികള്‍ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിച്ചത് എന്നും ചിദംബരം ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റ് ഇങ്ങനെ: '' പ്രിയപ്പെട്ട പ്രധാനമന്ത്രീ, താങ്കള്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കാം, വീടുകളില്‍ ഏപ്രില്‍ 5 വിളക്ക് തെളിയിക്കാം. പകരം ഞങ്ങള്‍ പറയുന്നതും ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നതും സാമ്പത്തിക വിദഗ്ധര്‍ പറയുന്നതും അങ്ങ് കേള്‍ക്കൂ. ''

Recommended Video

cmsvideo
കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി ടോര്‍ച്ച് അടിക്കണം

കൊറോണ ഭീഷണിയുടെ ഇരുട്ടിനെ അകറ്റാൻ വീടുകളിൽ വെളിച്ചം തെളിയിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. രാത്രി 9 മണിക്ക് എല്ലാവരും വീടുകളില്‍ ലൈറ്റ് അണച്ച് മറ്റ് വെളിച്ചങ്ങള്‍ തെളിയിക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. 9 മിനുറ്റ് നേരമാണ് വെളിച്ചം തെളിയിക്കേണ്ടത്. വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മെഴുകുതിരി വെട്ടം എന്നിവയാണ് വെളിച്ചം തെളിയിക്കാന്‍ ഉപയോഗിക്കേണ്ടത് എന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

English summary
Shashi Tharoor MP trolls PM Narendra Modi in twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X