• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഖാര്‍ഗെ വന്നാല്‍ മാറ്റമുണ്ടാകില്ല, ഇത് പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്'; ശശി തരൂര്‍

Google Oneindia Malayalam News

നാഗ്പൂര്‍: കോണ്‍ഗ്രസ് ഇപ്പോള്‍ ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂര്‍ എം പിയുമാണ് കളത്തിലുള്ളത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഖാര്‍ഖെയ്ക്കാണെങ്കിലും യുവ നേതാക്കളില്‍ പലരും ശശി തരൂരിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തരൂരും ഖാര്‍ഖെയും ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമാണ്.

1

ശശി തരൂര്‍ ഇപ്പോള്‍ പ്രചാരണ പരിപാടിയുമായി നാഗ്പൂരിലാണുള്ളത്. അവിടെ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ശശി തരൂര്‍ പറഞ്ഞത് ഇങ്ങനെയാണ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പോലെയുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ ഉറപ്പിച്ചു പറയുന്നു.

2

ഗാന്ധി കുടുംബം കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന മൂന്ന് നേതാക്കളില്‍ ഒരാളാണ് ഖാര്‍ഗെജി. അദ്ദേഹത്തെ പോലൊരു നേതാവിന് കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാനാകില്ല. കോണ്‍ഗ്രസ് അധ്യക്ഷനായി ഖാര്‍ഖെ വന്നാല്‍ നിലവിലെ സംവിധാനം തന്നെ തുടരുമെന്നാണ് ശശി തരൂര്‍ പറയുന്നത്.

3

ഞങ്ങള്‍ ശത്രുക്കളല്ല, ഇതൊരു യുദ്ധവുമല്ല. ഈ തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന മാറ്റം തനിക്ക് കോണ്‍ഗ്രസില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും സശി തരൂര്‍ പറഞ്ഞു. ഖാര്‍ഖെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണെന്നും അതുകൊണ്ട് പിന്മാറണമെന്നുമാണ് ചില നേതാക്കള്‍ പറയുന്നത്.

4

അദ്ദേഹത്തെ താന്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷേ, ഇത് പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിത്. പാര്‍ട്ടിയെ എങ്ങനെ മുന്നോട്ടുകൊണ്ടു പോകണമെന്ന കാഴ്ചപ്പാടില്‍ തന്നെ വ്യത്യാസമുണ്ട്. പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള മാറ്റം കൊണ്ടുവരാന്‍ തനിക്കാവുമെന്നും ശശി തരൂര്‍ പറഞ്ഞു.

5

അതേസമയം, കേരളത്തില്‍ നിന്നടക്കമുള്ള യുവ നേതാക്കളുടെ പിന്തുണ ശശി തരൂരിന് ലഭിക്കുന്നുണ്ട്. കെ എസ് ശബരിനാഥനും ഹൈബി ഈഡനും ശശി തരൂരിന് പിന്തുണ നല്‍കി രംഗത്തുണ്ട്. നരേന്ദ്രമോദിയും ബി ജെ പിയും മുന്നോട്ട് വയ്ക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിനു വിശ്വസനീയമായ ഒരു ബദല്‍ ശശി തരൂര്‍ പറയുന്നുണ്ടെന്ന് ശബരിനാഥന്‍ പിന്തുണ നല്‍കിക്കൊണ്ട് പറഞ്ഞു.

6

ഇന്ത്യയിലെ ബി ജെ പി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകള്‍ സഹായിക്കും. വിവിധ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളെ കോര്‍ത്തിണക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം. ലോകത്തില്‍ ഉണ്ടാകുന്ന സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മാത്രമേ ഇനി ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ.

7

ഈ മാറ്റങ്ങള്‍ പാര്‍ട്ടി കൂടുതല്‍ ഉള്‍കൊള്ളേണ്ടതുണ്ട്. ലോകത്തെ വിശാലമായി നോക്കി കാണുകയും, ഓരോ മാറ്റങ്ങളെ കുറിച്ചും കൃത്യമായി പഠിച്ചു രാഷ്ട്രീയത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്ന ഡോ:തരൂരിലൂടെ ഇത് സാധിക്കും. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ ഒരിക്കലും അദ്ദേഹം പാര്‍ട്ടിയെ കുറ്റം പറഞ്ഞിട്ടില്ല.

8

പലരും പല കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടു പോകുമ്പോഴും വ്യക്തിപരമായി ചില പ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴും പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹം വിനിയോഗിച്ചു. വ്യത്യസ്തമായ രീതിയിലാണെങ്കിലും, അദ്ദേഹം 100% ഒരു കോണ്‍ഗ്രസ് കാരനാണ്.
തരൂരിനോടൊപ്പമുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ അദേഹം കൂട്ടായ പരിശ്രമത്തില്‍ വിശ്വസിക്കുകയും അത്തരം രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളായി തോന്നിയിട്ടുണ്ട്.

9

അതുകൊണ്ട് തന്നെ തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാല്‍ മുഴുവന്‍ നേതാക്കളെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് സംഘടന പ്രവര്‍ത്തനത്തെ ഒരു കൂട്ടായ്മയുടെ അധ്വാനമാക്കി മാറ്റുമെന്ന ഉറച്ച വിശ്വാസമുണ്ട്. ആ ശൈലിക്ക് ഒരു ജനാധിപത്യ സ്വഭാവമുണ്ടെന്നാണ് വിശ്വാസം. സംഘടന വളരുന്നതിലും വളര്‍ത്തുന്നതിലും വലിപ്പ ചെറുപ്പമില്ലാതെ ഏവര്‍ക്കും പങ്കാളിത്തമുണ്ടാകുമെന്ന് കരുതുന്നെന്ന് ശബരിനാഥന്‍ പറഞ്ഞു.

 ' ഈ മനുഷ്യന്‍ എനിക്ക് ആരായിരുന്നുവെന്ന് ചോദിച്ചാല്‍'; വികാരഭരിതനായി ഷോണ്‍ ജോര്‍ജ് ' ഈ മനുഷ്യന്‍ എനിക്ക് ആരായിരുന്നുവെന്ന് ചോദിച്ചാല്‍'; വികാരഭരിതനായി ഷോണ്‍ ജോര്‍ജ്

English summary
Shashi Tharoor says leaders like Mallikarjun Kharge cannot bring change in Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X