മകളെ കൊലപ്പെടുത്തിയ കേസില്‍ ഇന്ദ്രാണിക്ക് കുരുക്കുകള്‍ മുറകുന്നു; ഡ്രൈവര്‍ പറയുന്നത്

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: സ്വത്തിനുവേണ്ടിയും മാനം രക്ഷിക്കാനും മകളെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടക്കുന്ന വേളയില്‍ ഇന്ദ്രാണി മുഖര്‍ജിക്കും കൂട്ടാളികള്‍ക്കും എതിരായ തെളിവുകള്‍ മുറുകുന്നു. കേസിലെ കൂട്ടുപ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ ഡ്രൈവര്‍ ശ്യാംവര്‍ലാല്‍ നിര്‍ണായക തെളിവുകളാണ് കോടതിക്ക് മുന്‍പാകെ ബോധിപ്പിച്ചത്.

വിചാരണ കോടതിയില്‍ ഹാജരായ ഇന്ദ്രാണി മുഖര്‍ജി, ഇവരുടെ ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവരെ ഡ്രൈവര്‍ തിരിച്ചറിഞ്ഞു. കൂടാതെ കൊലനടന്ന സമയത്ത് ഉപയോഗിച്ച വസ്തുക്കളും ഡ്രൈവര്‍ കൃത്യമായി തിരിച്ചറിഞ്ഞു. മൃതദേഹം മറവുചെയ്യാന്‍ ഉപയോഗിച്ച ബാഗ്, ഇന്ദ്രാണിയുടെ സെക്രട്ടറി കാജല്‍ ശര്‍മയുടെ കത്ത്, സംഭവ സമയത്ത് ഇന്ദ്രാണി ധരിച്ചിരുന്ന ഷൂസ് തുടങ്ങിയവയെല്ലാം ഡ്രൈവര്‍ തിരിച്ചറിഞ്ഞു.

-indrani-mukherjea3-03-1501729557.jpg -Properties Alignment

വിചാരണ നടക്കുന്ന സിബിഐ കോടതിയിലാണ് ശ്യാംവര്‍ ലാല്‍ ഇക്കാര്യം ബോധിപ്പിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്ക് സുരക്ഷ ഏര്‍പ്പാടാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകര്‍ റായിയെ ക്രോസ് വിസ്താരം ചെയ്‌തെങ്കിലും അവര്‍ക്ക് അനുകൂലമാകുന്ന തരത്തിലുള്ള പരാമര്‍ശം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ല.

2012ലാണ് ഇന്ദ്രാണിയുടെ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തുന്നത്. 2015ല്‍ ശ്യാംവര്‍ലാല്‍ റായ് അറസ്റ്റിലായതോടെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. ഷീന തന്റെ മകളാണെന്നത് പുറത്തു പറയാന്‍ ശ്രമിച്ചതും സ്വത്തുക്കള്‍ ആവശ്യപ്പെട്ടതുമാണ് കൊലയ്ക്ക് കാരണമായത്.

English summary
Sheena Bora case: Driver identifies Indrani, Peter and Sanjeev in court
Please Wait while comments are loading...