Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷീന ബോറ വിവാഹം കഴിയ്ക്കാനിരുന്നത് ഇന്ദ്രാണിയുടെ മകനെ?

മുംബൈ: ഇന്ദ്രാണി മുഖര്‍ജിയുടെ ജീവിതം ശരിയ്ക്കും ഒരു കടങ്കഥ പോലെ ആണ്. മകള്‍ ഷീന ബോറയെ വധിച്ച കേസില്‍ അവര്‍ ഇപ്പോള്‍ അറസ്റ്റിലാണ്. സ്റ്റാര്‍ ടിവിയുടെ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയാണ് ഇപ്പോള്‍ ഇന്ദ്രാണിയുടെ ഭര്‍ത്താവ്.

ഇന്ദ്രാണിയുടെ മകളായ ഷീന ബോറ വിവാഹം കഴിയ്ക്കാനിരുന്നത് ആരെയാണെന്നറിയാമോ... പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുല്‍ മുഖര്‍ജിയെ. ബന്ധത്തിന്റെ കണക്കെടുക്കുമ്പോള്‍ സഹോദരന്റെ സ്ഥാനത്തുള്ള ആള്‍.

എന്നാല്‍ പീറ്റര്‍ മുഖര്‍ജിയെ പോലും ഇന്ദ്രാണി തെറ്റിദ്ധരിപ്പിച്ചിരുന്നു. ഷീന തന്റെ സഹോദരി മാത്രമാണെന്നാണത്രെ പീറ്ററെ വിശ്വസിപ്പിച്ചത്. കഴിഞ്ഞ ദിവസം 12 മണിക്കൂറാണ് പീറ്റര്‍ മുഖര്‍ജിയെ പോലീസ് ചോദ്യം ചെയ്തത്.

പന്ത്രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യല്‍

പന്ത്രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യല്‍

സ്റ്റാര്‍ ടിവി മുന്‍ സിഇഒയും ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവും ആയ പീറ്റര്‍ മുഖര്‍ജിയെ 12 മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. ഇന്ദ്രാണി നല്‍കിയ മൊഴികളില്‍ എന്തെങ്കിലും വൈരുദ്ധ്യമുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

മകന്റെ വിവാഹം

മകന്റെ വിവാഹം

പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുല്‍ മുഖര്‍ജിയെ ആണ് ഇന്ദ്രാണിയുടെ മകള്‍ ഷീന ബോറ വിവാഹം കഴിയ്ക്കാനിരുന്നത്. രാഹുലിന് കാര്യങ്ങള്‍ അറിയാമായിരുന്നു.

പീറ്റര്‍ വിശ്വസിച്ചില്ല

പീറ്റര്‍ വിശ്വസിച്ചില്ല

ഷീന ബോറയും രാഹുലും ചേര്‍ന്ന് സത്യാവസ്ഥ പീറ്റര്‍ മുഖര്‍ജിയെ വിശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഷീന ബോറ സഹോദരിയാണെന്ന ഇന്ദ്രാണിയുടെ വാക്കുകളാണ് പീറ്റര്‍ കണക്കിലെടുത്തത്.

മകളെ പോലെ വളര്‍ത്തി

മകളെ പോലെ വളര്‍ത്തി

തന്റെ മകളെ പോലെയാണ് ഷീനയെ വളര്‍ത്തിയത്. അതുകൊണ്ടാണ് അവള്‍ അങ്ങനെ പറയുന്നത് എന്നായിരുന്നത്രെ ഇന്ദ്രാണിയുടെ വാദം.

പലതും അറിഞ്ഞില്ല

പലതും അറിഞ്ഞില്ല

ഇന്ദ്രാണിയെ സംബന്ധിച്ച പല വിവരങ്ങളും പീറ്റര്‍ മുഖര്‍ജിയ്ക്ക് അറിയുമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ദ്രാണിയുടെ മൂന്നാം വിവാഹമാണ് താനുമായി നടന്നത് എന്ന കാര്യം പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലണ്ടനിലേയ്ക്ക്

ലണ്ടനിലേയ്ക്ക്

ഷീന ബോറ കൊല്ലപ്പെട്ട ദിവസം താന്‍ ലണ്ടനിലായിരുന്നു എന്നാണ് പീറ്റര്‍ മുഖര്‍ജി പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ പിന്നീട് ഷീനയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചിരുന്നോ എന്നാണ് ഇപ്പോള്‍ പോലീസ് ചോദിയ്ക്കുന്നത്.

ചോദ്യങ്ങള്‍

ചോദ്യങ്ങള്‍

എഴുതി തയ്യാറാക്കിയ 25 ചോദ്യങ്ങളാണ് പീറ്റര്‍ മുഖര്‍ജിയ്ക്ക് നല്‍കിയത്. ഇതേ ചോദ്യങ്ങള്‍ ഇന്ദ്രാണി മുഖര്‍ജിയ്ക്കും നല്‍കിയിട്ടുണ്ട്.

ദുരൂഹതകളേറെ

ദുരൂഹതകളേറെ

ഷീന ബോറ വധക്കേസില്‍ ദുരൂഹതകള്‍ കൂടിക്കൂടി വരികയാണ്. ഷീന കൊല്ലപ്പെട്ട വിവരം പീറ്റര്‍ മുഖര്‍ജിയ്ക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹമാണ് ഈ വിവരം പോലീസിന് ചോര്‍ത്തിക്കൊടുത്തതെ്ന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഷീന അമേരിക്കയില്‍

ഷീന അമേരിക്കയില്‍

ഷീന ഇപ്പോഴും അമേരിയ്ക്കയില്‍ ഉണ്ടെന്നാണ് ഇന്ദ്രാണി മുഖര്‍ജി അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ചും പോലീസ് അന്വേഷണം തുടരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+