Get Updates
Get notified of breaking news, exclusive insights, and must-see stories!

21 ലക്ഷത്തിന്റെ കടം തിരികെ നൽകിയില്ല; ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും കുടുംബത്തിനുമെതിരെ പരാതി

Recommended Video

cmsvideo
    ശിൽപ്പ ഷെട്ടിക്കും കുടുംബത്തിനുമെതിരെ പരാതി | Oneindia Malayalam

    മുംബൈ: കടം വാങ്ങിയ തുക മടക്കി നൽകിയില്ലെന്ന് ആരോപിച്ച് നടി ശിൽപ്പാ ഷെട്ടിക്കും കുടുംബത്തിനുമെതിരെ പരാതിയുമായി ഓട്ടോമൊബൈൽ ഏജൻസി ഉടമ പർഹാദ് അമ്ര. ശിൽപ്പ ഷെട്ടിയുടെ പിതാവ് തന്റെ പക്കൽ നിന്നും 21 ലക്ഷം രൂപ കടം വാങ്ങിയെന്നാണ് പർഹാദ് അമ്രയുടെ വാദം. 2017 ജനുവരിയിൽ പലിശ സഹിതം തുക തിരികെ തരേണ്ടതായിരുന്നു. എന്നാൽ ഇതുവരെ പണം തരാൻ കുടുംബം തയാറായില്ലെന്ന് ആരോപിച്ചാണ് പർഹാദ് കോടതിയെ സമീപിച്ചിരിക്കുന്നത്.

    ശിൽപ്പയുടെ പിതാവ് സുരേന്ദ്ര ഷെട്ടിയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. 2015 ജൂലൈയിലാണ് ബിസിനസ്സ് ആവശ്യങ്ങൾക്കായി 21 ലക്ഷം രൂപ കടം വാങ്ങുന്നത്. തന്റെ ഏജൻസി അക്കൗണ്ടിൽ നിന്നും ആദ്യ ഗഡുവായി 8 ലക്ഷം രൂപയും പിന്നീട് 5 ലക്ഷം രൂപയും നൽകി. അഞ്ച് ലക്ഷം രൂപ തന്റെ പേഴ്സണൽ അക്കൗണ്ടിൽ നിന്നുമാണ് നൽകിയതെന്നും പർഹാദ് പരാതിയിൽ പറയുന്നു.

    shilpa

    ഭാര്യ സുനന്ദയും മക്കളായ ശിൽപ്പ ഷെട്ടിയും ഷമിത ഷെട്ടിയും തന്റെ ബിസിനസ്സിൽ പങ്കാളികളാണെന്നും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അവർക്ക് അറിയാമെന്നും സുരേന്ദ്ര ഷെട്ടി പറഞ്ഞിരുന്നുവെന്നാണ് പർഹാദിന്റെ വാദം. പണം നൽകേണ്ട തീയതിക്ക് മാസങ്ങൾക്ക് മുമ്പ് സുരേന്ദ്ര ഷെട്ടി മരിച്ചുപോയി. അദ്ദേഹത്തിന്റെ മരണശേഷം പണം ആവശ്യപ്പെട്ടപ്പോൾ ഭാര്യയും മക്കളും വിസമ്മതിച്ചു. ഇങ്ങനെയൊരു ഇടപാടിനെകുറിച്ച് അറിയില്ലെന്ന് അവർ പറഞ്ഞതായി പർഹാദ് ആരോപിക്കുന്നു.

    ആരോപണങ്ങൾ നിഷേധിച്ച് ശിൽപ്പ ഷെട്ടിയും രംഗത്തെത്തി. പിതാവിന്റെ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ല. പർഹാദ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശിൽപ്പ ഷെട്ടി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+