അറസ്റ്റുണ്ടാവുമെന്ന് രാജ് കുന്ദ്രയ്ക്ക് ഉറപ്പുണ്ടായിരുന്നു; പ്ലാൻ ബി നടപ്പാക്കി, വീശിയെറിഞ്ഞത് ലക്ഷങ്ങൾ
മുംബൈ: വ്യവസായിയും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ അശ്ലീല വീഡിയോ നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡ് ലോകത്ത് ചര്‍ച്ചയാകുന്നത്. കേസില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്നെന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
കോടിക്കണക്കിന് രൂപ കുന്ദ്ര ഇതുവഴി സമ്പാദിച്ചെന്നാണ് വിവരം. കേസില്‍ താന്‍ പിടിക്കപ്പെടുമെന്ന് രാജ് കുന്ദ്ര നേരത്തെ മനസിലാക്കിയിരുന്നു. ഇത് തടയുന്നതിനായി ഇയാള്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു.
ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് രാജ് കുന്ദ്രയെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. ഹോട്ട് ഷോട്ട് എന്ന പേരിലുള്ള ആപ്പ് വഴിയാണ് വീഡിയോകള്‍ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ കോടിക്കണക്കിന് രൂപയാണ് കുന്ദ്ര അശ്ലീല വീഡിയോ നിര്‍മ്മാണത്തിനായി നിക്ഷേപിച്ചത്.

ലോകത്തെ തന്നെ ആദ്യത്തെ 18 പ്ലസ് അപ്ലിക്കേഷനായിരുന്നു ഹോട്ട് ഷോര്‍ട്ട്സ്. വിവിധ താരങ്ങളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുന്നതായിരുന്നു ഈ ആപ്പ്. ആളുകള്‍ക്ക് സബ്സ്ക്രിപ്ഷമനിലൂടെ മാത്രമാണ് ഈ ആപ്പുകളില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നത്. ഒരു ദിവസം എട്ട് ലക്ഷത്തില്‍ കൂടുതല്‍ ഇതിലൂടെ കുന്ദ്ര സമ്പാദിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

തുടര്‍ന്ന് ഈ ആപ്പിന്റെ ഉടമസ്ഥാവകാശം ലണ്ടനിലെ തന്റെ സഹോദരി ഭര്‍ത്താവ് പ്രദീപ് ബക്ഷിയുടെ സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തില്‍ ആപ്പ് സ്റ്റോറും, പ്ലേ സ്റ്റോറും ഈ ആപ്പ് തള്ളിയിരുന്നു. 7.31 കോടിയാണ് കുന്ദ്ര ഇതുവഴി സമ്പാദിച്ചത്. ഇത് മുംബൈ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. ഇനിയും നിരവധി പേരിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് പൊലീസ് അറിയിച്ചത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് താന്‍ പിടിക്കപ്പെടുമെന്ന ബോധ്യം രാജ് കുന്ദ്രയ്ക്കുണ്ടായിരുന്നു. അറസ്റ്റ് തടയാനുള്ള നീക്കങ്ങള്‍ രാജ് കുന്ദ്ര നടത്തിയിരുന്നു. ഇതിനായി 25 ലക്ഷം രൂപ കൈക്കൂലിയായി മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടാതെ കേസില്‍ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തയ എന്നയാള്‍ കൈക്കൂലി നല്കിയ കാര്യം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് ഇമെയില്‍ വഴി പരാതി നല്‍കിയിരുന്നു. അറസ്റ്റ് തടയുന്നതിനായുള്ള മുന്‍ കരുതലിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് മിഡ് ഡേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി മുതലാണ് നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ജൂലായിലാണ് രാജ് കുന്ദ്രയുടെ അറസ്റ്റ് നടക്കുന്നത്. ഏകദേശം 70 ഓളം വീഡിയോകള്‍ ചിത്രീകരിച്ച് അപ്ലോഡ് ചെയ്തെന്നാണ് മുംബൈ പൊലീസിന് ലഭിച്ച വിവരം. 20 മുതല്‍ 30 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണിത്.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications