ഗോമാംസത്തിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ബിജെപി മാപ്പ് പറയണമെന്ന് ശിവസേന
മുംബൈ: ബീഫ് നിരോധനത്തിന്റെ പേരിൽ രാജ്യത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ബിജെപി പരസ്യമായി മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ജനങ്ങൾ കൂടുതല്‍ ബീഫ് കഴിക്കണമെന്ന ആഹ്വാനവുമായി മേഘാലയയിലെ ബിജെപി മന്ത്രി സാന്‍ബര്‍ ഷുല്ലായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉദ്ദവിന്റെ പ്രതികരണം. ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് ഉദ്ദവ് താക്കറെ രൂക്ഷവിമർശനമുന്നയിച്ചത്.

'ബീഫ് കഴിക്കണമെന്ന് മേഘാലയയിലെ ബിജെപി മന്ത്രി സാന്‍ബര്‍ ഷുല്ലായി ഇപ്പോൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. അദ്ദേഹം ചതിയനാണെന്നും തൂക്കിലേറ്റണമെന്നൊന്നും പറയുന്നില്ല. എന്നാൽ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം കൊലചെയ്തവരോടും ആക്രമണങ്ങളില്‍ ക്രൂരമായി പരിക്കേറ്റവരോടും ബി.ജെ.പി പരസ്യമായി മാപ്പ് പറയണമെന്നാണ് സാമ്ന മുന്നോട്ടുവെക്കുന്ന ആവശ്യം. കാരണം ബിജെപി മന്ത്രി തന്നെ ഇപ്പോള്‍ ബീഫിനെ പിന്തുണച്ച് എത്തിയതോടെ ബീഫ് വിഷയത്തില്‍ ബിജെപി ഒരു നിലപാട് വ്യക്തമാക്കേണ്ടതാണെന്നും 'ഉദ്ദവ് പറഞ്ഞു.

രാജ്യത്തെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഗോമാംസം അവിടുത്തെ ജനങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. ഉത്തര്‍പ്രദേശ്, ദില്ലി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പശുവിനെ ഗോമാതാവായി കാണണമെന്ന് പറയുകയും അതേസമയം ഗോവ, കേരളം, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ നിലപാട് മറക്കുന്ന നിലപാടാണ് ബിജെപി ഇപ്പോൾ സ്വീകരിച്ചിട്ടുള്ളതെന്നും ഉദ്ധവ് താക്കറെ പറയുന്നു. അതേസമയം സംസ്ഥാനങ്ങള്‍ക്ക് അനുസൃതമായി നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന രീതിയാണ് ബിജെപി പിന്തുടർന്ന് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളോട് ചിക്കനും മട്ടണും മത്സ്യവും കഴിക്കുന്നതിനേക്കാൾ കൂടുതല്‍ ബീഫ് കഴിക്കാന്‍ ആഹ്വാനം ചെയ്ത് മേഘാലയയിലെ ബിജെപി മന്ത്രി സാന്‍ബര്‍ ഷുല്ലായി രംഗത്തെത്തിയത് ജൂലൈ 31 നാണ്. കൂടുതൽ ഗോമാംസം കഴിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ബിജെപി ഗോവധം നിരോധിക്കുമെന്ന ധാരണ ഇല്ലാതാകുമെന്നും ഷുല്ലൈ ചൂണ്ടിക്കാണിച്ചിരുന്നു. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാനുള്ള അവകാശമുണ്ടെന്നും ഷുല്ലായി പറഞ്ഞു. എന്നാലേ ബിജെപിയോടുള്ള തെറ്റിദ്ധാരണ മാറൂ എന്നും മന്ത്രി പറഞ്ഞു.

ബിജെപി ഒരു ഹിന്ദു അനുകൂല പാർട്ടിയാണെന്നും എന്നാൽ അതിന്റെ ഹിന്ദുത്വം രാഷ്ട്രീയമായി സൗകര്യപ്രദമാണോ എന്ന് ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സാമ്നയുടെ എഡിറ്റോറിയൽ പറയുന്നു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് മനുഷ്യത്വത്തിന് അപമാനമാണ് ആൾക്കൂട്ട കൊലപാതകങ്ങളെന്നും സാമ്ന "എഡിറ്റോറിയൽ അഭിപ്രായപ്പെട്ടിരുന്നു.
Recommended Video

മോദി സർക്കാരിന്റെ കന്നുകാലി ഗോവധനിരോധനം മൂലം കർഷകർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയും ഉൽപാദനമില്ലാത്ത പശുക്കളെ വളർത്തുന്നതിന്റെ ഭാരം കർഷകർക്ക് വർദ്ധിക്കുകയും ചെയ്യും. പശു ഒരു ദൈവമല്ല, ഉപകാരപ്രദമായ ഒരു മൃഗമാണെന്ന വി ഡി സവർക്കറുടെ നിലപാടിനെ പിന്തുണയ്ക്കുന്നതും കുറ്റകൃത്യമായി മാറിയിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഗോവധം സംബന്ധിച്ച പ്രശ്നങ്ങൾ കുറയുകയും പശുക്കളുടെ നില മെച്ചപ്പെടുകയും ചെയ്തിട്ടുണ്ടെന്നും എഡിറ്റോറിയലിൽ പരാമർശിക്കുന്നു. സംസ്ഥാനങ്ങൾക്ക് അനുസരിച്ച് നിയമം എങ്ങനെ മാറ്റാനാകും? പശുക്കളുടെ കാര്യത്തിൽ ബിജെപി ഒരു ഏകീകൃത സിവിൽ കോഡ് പാലിക്കണം, "എഡിറ്റോറിയൽ കൂട്ടിച്ചേർത്തു.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications