കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'105 പേരുടെ പിന്തുണ കിട്ടി'; ശിവസേന സര്‍ക്കാര്‍ രൂപീകരിക്കും; കോണ്‍ഗ്രസ്-എന്‍സിപി പിന്തുണ!!

Google Oneindia Malayalam News

ദില്ലി: ബിജെപി ഇല്ലെങ്കിലും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ശിവസേന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട അംഗങ്ങളുടെ പിന്തുണ ശിവസേനയ്ക്കുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി-ശിവസേന സഖ്യസര്‍ക്കാര്‍ വൈകുകയാണ്. ഈ സാഹചര്യത്തിലാണ് ബിജെപിയെ ആശ്ചര്യപ്പെടുത്തുന്ന നീക്കം ശിവസേന നടത്തുന്നത്.

എന്‍സിപി നേതാക്കളുമായി കഴിഞ്ഞദിവസം ശിവസേന ചര്‍ച്ച നടത്തിയിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും തിങ്കളാഴ്ച കാണുന്നുണ്ട്. അതിനിടെയാണ് ശിവസേന എന്തുവന്നാലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്....

ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍

ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍

ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ശിവസേനയുടെ നീക്കം വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ തങ്ങള്‍ക്കുണ്ടെന്നും റാവത്ത് പറഞ്ഞു.

 145 അംഗങ്ങളുടെ പിന്തുണ മതി

145 അംഗങ്ങളുടെ പിന്തുണ മതി

288 അംഗങ്ങളാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്. 145 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാം. ഇത്രയും അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. തങ്ങള്‍ എന്തിനും റെഡിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 ഒട്ടേറെ കക്ഷികളുടെ പിന്തുണ

ഒട്ടേറെ കക്ഷികളുടെ പിന്തുണ

ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ ഒട്ടേറെ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്. ഈ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചുള്ള കത്തുകളും കൈമാറിയിട്ടുണ്ട്. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ കത്തുമായി ഗവര്‍ണറെ സമീപിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ഒരു പടി മാത്രം ബാക്കി

ഒരു പടി മാത്രം ബാക്കി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പടി മാത്രമാണ് ശിവസേനയ്ക്ക് മുന്നിലുള്ളത്. ഈ ഘട്ടത്തില്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. തങ്ങള്‍ക്ക് മതിയായ ഭൂരിപക്ഷമുണ്ട്. ഏറ്റവും വലിയ കക്ഷി ബിജെപിയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യ അവസരം അവര്‍ക്കാണ്. പറ്റില്ലെങ്കില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

 ശിവസേനയെ പിന്തുണയ്ക്കുന്നവര്‍

ശിവസേനയെ പിന്തുണയ്ക്കുന്നവര്‍

ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. ശിവസേനയ്ക്ക് 56 അംഗങ്ങളും. കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നുമുള്ളവരും മറ്റു ചില എംഎല്‍എമാരും ഉള്‍പ്പെടെ 105 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ട്. 145 എന്ന മാജിക്കല്‍ നമ്പര്‍ എത്താന്‍ ബിജെപിക്ക് എന്‍ഫോഴ്‌സ്‌മെന്റും ഗവര്‍ണറുമുണ്ട്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നാണ് അവരുടെ ഭീഷണിയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

 ബിജെപി വാങ്കഡെ സ്റ്റേഡിയം ബുക്ക് ചെയ്തു

ബിജെപി വാങ്കഡെ സ്റ്റേഡിയം ബുക്ക് ചെയ്തു

ബിജെപിയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം നവംബര്‍ അഞ്ചിന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് വേണ്ടി ബിജെപി ബുക്ക് ചെയ്തിരുന്നു. ശിവസേന ഉടക്കി നില്‍ക്കുന്നതിനാല്‍ സത്യപ്രതിജ്ഞ അന്ന് നടക്കുമോ എന്ന് വ്യക്തമല്ല.

ശരത് പവാര്‍ പറയുന്നത്

ശരത് പവാര്‍ പറയുന്നത്

ശിവസേന ബിജെപിക്കൊപ്പം തന്നെ നില്‍ക്കുമെന്നാണ് ബിജെപി കരുതുന്നത്. ഇതേ അഭിപ്രായം തന്നെയാണ് എന്‍സിപി നേതാവ് ശരത് പവാറും പങ്കുവച്ചത്. എന്‍സിപി ഒരിക്കലും ശിവസേനയ്ക്ക് പിന്തുണ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരിക്കാനാണ് ജനം നിയോഗിച്ചത്. അത് ഭംഗിയായി ചെയ്യുമെന്നും ശരത് പവാര്‍ പറഞ്ഞു.

ആര്‍പിഐ നിലപാട് ഇങ്ങനെ

ആര്‍പിഐ നിലപാട് ഇങ്ങനെ

അതേസമയം, ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി തുടരുകയും വേണമെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാല പറഞ്ഞു. ശിവസേന തീരെ പരിചയസമ്പത്തില്ലാത്ത ആദിത്യതാക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ നോക്കുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

 പിന്നോട്ടില്ലെന്ന് ശിവസേന

പിന്നോട്ടില്ലെന്ന് ശിവസേന

മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്ന ശിവസേനയുടെ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ശിവസേന നിലപാട് മയപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. സര്‍ക്കാരില്‍ തുല്യ പങ്കാളിത്തം വേണമെന്നാണ് ശിവസേനയുടെ നിലപാട്. ഇക്കാര്യം ബിജെപിയുമായി നേരത്തെ ധാരണയായതാണ്. അതില്‍ നിന്ന് പിന്നോട്ടില്ലെന്നും റാവത്ത് പറഞ്ഞു.

 കൂടുതല്‍ മന്ത്രിപദവി നല്‍കിയേക്കും

കൂടുതല്‍ മന്ത്രിപദവി നല്‍കിയേക്കും

ബിജെപിയെ സമ്മര്‍ദ്ദം ചെലുത്തി പ്രതിസന്ധിയിലാക്കുക എന്നതാണ് ശിവസേനയുടെ ലക്ഷ്യമെന്നു കരുതുന്ന രാഷ്ട്രീയ നേതാക്കളുമുണ്ട്. പുതിയ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. കൂടുതല്‍ മന്ത്രിപദവി ലഭിക്കാനുള്ള നീക്കമാണിതത്രെ. 18 മന്ത്രി പദവികളും ഉപമുഖ്യമന്ത്രിപദവിയും ശിവസേനക്ക് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഫഡ്‌നാവിസാണ് താളം തെറ്റിച്ചതെന്ന് ഉദ്ധവ്

ഫഡ്‌നാവിസാണ് താളം തെറ്റിച്ചതെന്ന് ഉദ്ധവ്

സര്‍ക്കാരില്‍ തുല്യപങ്കാളിത്തം വേണം. മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണം. ഇക്കാര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാക്ക് തന്നതാണ്. അത് പാലിക്കുമെന്നാണ് കരുതുന്നതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിലപാടുകളാണ് എല്ലാം താളംതെറ്റിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു. കഴിഞ്ഞദിവസം സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ ബിജെപി വിളിച്ച യോഗം ശിവസേന റദ്ദാക്കിയിരുന്നു.

രാജ്യം പ്രക്ഷുബ്ദമായേക്കും: വരുന്ന പത്ത് ദിവസം നിര്‍ണായകം, നാല് കേസുകളില്‍ വിധി വരുന്നുരാജ്യം പ്രക്ഷുബ്ദമായേക്കും: വരുന്ന പത്ത് ദിവസം നിര്‍ണായകം, നാല് കേസുകളില്‍ വിധി വരുന്നു

English summary
Shiv Sena ready to form government in Maharashtra if BJP fails, says Sanjay Raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X