കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന ഇനി ബിജെപിയുമായി കൊമ്പുകോര്‍ക്കും.... രാജ്യസഭയിലും പ്രതിപക്ഷത്തിരിക്കും!!

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സെഷന്‍ ആരംഭിക്കാനിരിക്കെ നയം വ്യക്തമാക്കി ശിവസേന. പാര്‍ലമെന്റില്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കുമെന്ന് ശിവസേന വ്യക്തമാക്കി. അതേസമയം രാജ്യസഭയിലും പ്രതിപക്ഷത്ത് തന്നെയാണ് ഇരിക്കുക. ശിവസേന എംപിമാരുടെ സീറ്റിംഗ് നിരയും ഇതോടെ വ്യത്യാസപ്പെടും. ശിവസേന എംപിമാരായ സഞ്ജയ് റാവത്തും അനില്‍ ദേശായിയും പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ശിവസേന വൃത്തങ്ങള്‍ പറയുന്നു.

1

തിങ്കളാഴ്ച്ച ഇവര്‍ പ്രതിപക്ഷത്തിനൊപ്പം ഇരുന്ന് ബിജെപിയെ നേരിടും. അങ്ങനെ വന്നാല്‍ അത് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കും. രാജ്യസഭയില്‍ ശിവസേനയ്ക്ക് മൂന്ന് എംപിമാരാണ് ഉള്ളത്. റാവത്തും ദേശായിയും രാജ്യസഭാ എംപിമാരാണ്. ഇവരുടെ രണ്ട് പേരുടെയും ഇരിപ്പിടങ്ങള്‍ മാറിയതായി രാജ്യസഭാ വൃത്തങ്ങള്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിവസേന ബിജെപിക്കെതിരെ പാര്‍ലമെന്റില്‍ ഇരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഇടഞ്ഞത്. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം കഴിയുമ്പോള്‍ മാറണമെന്നും, ശിവസേന നേതാവ് മുഖ്യമന്ത്രിയാവണമെന്നുമാണ് ഉദ്ധവ് ആവശ്യപ്പെട്ടത്. എന്നാല്‍ 50:50 ഫോര്‍മുല നടപ്പാക്കാന്‍ ബിജെപി തയ്യാറായില്ല. ഇതോടെ ഉദ്ധവ് താക്കറെ എന്‍സിപി കോണ്‍ഗ്രസ് വൃത്തങ്ങളുമായി സംസാരിച്ച് എന്‍ഡിഎ വിടാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇവരോടൊപ്പം ചേര്‍ന്ന് ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ് ശിവസേന.

അതേസമയം ശിവസേനയുമായി മുന്‍ധാരണകളൊന്നും ഇല്ലെന്നാണ് ബിജെപി ഉന്നയിച്ചത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചിരിക്കുകയാണ്. ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഉദ്ധവ് ഉന്നയിച്ചത്. തന്നെ ദേവേന്ദ്ര ഫട്‌നാവിസ് കള്ളനെന്ന് വിളിച്ചത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവരും തമ്മിലുള്ള വാക്‌പോര് രാജ്യസഭയിലും കടുക്കാനാണ് സാധ്യത.

 മുംബൈ മേയര്‍ തിരഞ്ഞെടുപ്പിന് ഇനി ആറ് നാള്‍... നെഞ്ചിടിപ്പോടെ ശിവസേനയും ബിജെപിയും മുംബൈ മേയര്‍ തിരഞ്ഞെടുപ്പിന് ഇനി ആറ് നാള്‍... നെഞ്ചിടിപ്പോടെ ശിവസേനയും ബിജെപിയും

English summary
shiv sena to sit in opposition benches in rajya sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X