കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുവെങ്കില്‍ മക്കള്‍ പത്ത് ; ശിവസേന ആഹ്വാനം വിവാദമായി

Google Oneindia Malayalam News

ലഖ്‌നൗ : ഹിന്ദുവാണെങ്കില്‍ കുറഞ്ഞത് പത്ത് മക്കളെങ്കിലും വേണമെന്നുളള ശിവസേനാ നേതാവിന്റെ പ്രസ്താവന വിവാദത്തിലേക്ക്. ശിവസേനയുടെ ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് അനില്‍ സിങ്ങാണ് ഇത്തരമൊരു ആഹ്വാനം നല്‍കി വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.

ഹിന്ദു ഭൂരിപക്ഷം നഷ്ടമാകാതിരിക്കാന്‍ പത്ത് മക്കളെങ്കിലും ഉണ്ടാകണമെന്നാണ് അനില്‍ സിങ് പറഞ്ഞത്. പത്തില്‍ക്കൂടുതല്‍ മക്കളുളള ഹിന്ദു കുടുംബങ്ങള്‍ക്ക് 21,000 രൂപ പാരിതോഷികവും പ്രത്യേക സര്‍ട്ടിഫിക്കറ്റും അദ്ദേഹം വാദ്ഗാദം ചെയ്തിരുന്നു. ശിവസേനാ നേതാവ് സുരേന്ദ്ര ശര്‍മ്മയും അനില്‍ സിങ്ങിന്റെ ആഹ്വാനത്തിന് പിന്തുണയുമായി എത്തിയിരുന്നു.

uttar-pradesh

ശിവസേനയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നെല്ലാം കടുത്ത വിമര്‍ശനമുണ്ടായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുളള ശ്രമമായാണ് മറ്റ് പാര്‍ട്ടികള്‍ ഇതിനെ വിലയിരുത്തുന്നത്. ഇത്തരമൊരു പ്രസ്താവന ഇറക്കിയ ശിവസേനയുടെ നടപടി അപലപനീയമെന്നാണ് കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ് ട്വീറ്ററില്‍ കുറിച്ചത്.

English summary
Shiv Sena has stirred a hornet's nest by suggesting the Hindu families to have more than 10 children. Sena's Uttar Pradesh unit president, Anil Singh, has announced a reward of Rs 21,000 to those Hindu families which are having 10 or more children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X