കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ആ പരാതി തീര്‍ത്തു, മധ്യപ്രദേശില്‍ ആരോഗ്യ മന്ത്രിയെത്തി, നേട്ടം സിന്ധ്യക്ക്, ചൗഹാന്റെ തന്ത്രം!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ എല്ലാ തന്ത്രങ്ങളും ഒറ്റയടിക്ക് പൊളിച്ച് ബിജെപി. ആരോഗ്യ മന്ത്രി ഇല്ലാത്തതിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്തി ആക്രമിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ശിവരാജ് സിംഗ് ചൗഹാന്‍ നല്‍കിയത്. പുതിയ ആരോഗ്യ മന്ത്രിയായി കടുത്ത എതിരാളിയായ നരോത്തം മിശ്രയെയാണ് നിയമിച്ചിരിക്കുന്നത്. അതേസമയം കടുത്ത ബിജെപി അനുഭാവികള്‍ പോലും പ്രതീക്ഷിക്കാതിരുന്ന കാര്യമാണിത്. സിന്ധ്യ ഗ്രൂപ്പിനായിരിക്കും ആരോഗ്യ മന്ത്രിസ്ഥാനം ലഭിക്കുകയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ജോതിരാദിത്യ സിന്ധ്യ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ചൗഹാന്റെ തന്ത്രം

ചൗഹാന്റെ തന്ത്രം

മന്ത്രിസഭാ രൂപീകരണം കടുത്ത വെല്ലുവിളിയാണെന്ന് ചൗഹാന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഓരോ ചുവടും സൂക്ഷിച്ചാണ് വെച്ചത്. നരോത്തം മിശ്രയെ പിണക്കിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉപതിരഞ്ഞെടുപ്പിലുണ്ടാവുമെന്ന ചൗഹാനറിയാം. അതുകൊണ്ട് ആരോഗ്യ വകുപ്പിന്റെ ചുമതല അദ്ദേഹത്തിന് നല്‍കിയത്. ഇതോടെ ആരോഗ്യ മന്ത്രിയില്ലെന്ന വാദം പൊളിഞ്ഞു. മിശ്രയ്ക്ക് ഭോപ്പാല്‍-ഗ്വാളിയോര്‍ സെക്ടറില്‍ വന്‍ സ്വാധീനമാണ് ഉള്ളത്. ഇത്് ഉപതിരഞ്ഞെടുപ്പ് ജയിക്കാന്‍ അത്യാവശ്യമാണ്.

സിന്ധ്യ ഗ്രൂപ്പിന് എന്ത്?

സിന്ധ്യ ഗ്രൂപ്പിന് എന്ത്?

സിന്ധ്യ ഗ്രൂപ്പിലെ തുളസി സിലാവത്തിനായിരുന്നു ആരോഗ്യ വകുപ്പ് ലഭിക്കുമെന്ന് പരക്കെ പ്രവചിച്ചിരുന്നത്. സിന്ധ്യയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് സിലാവത്ത്. കമല്‍നാഥ് സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു സിലാവത്ത്. എന്നാല്‍ സിലാവത്തിന് ജലവിഭവ മന്ത്രാലയത്തിന്റെ ചുമതലയാണ് നല്‍കിയത്. സിലാവത്ത് ആരോഗ്യ മേഖലയില്‍ അത്ര മികച്ച മന്ത്രിയായിരുന്നില്ലെന്ന് സംസ്ഥാനത്ത് പ്രചാരണം ശക്തമാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ തന്നെ മന്ത്രിയായി നിയമിക്കുന്നത് ഉപതിരഞ്ഞെടുപ്പ് സാധ്യകളെ ബാധിക്കും.

മറ്റ് വകുപ്പുകള്‍

മറ്റ് വകുപ്പുകള്‍

കമല്‍ പട്ടേലിന് കാര്‍ഷിക മന്ത്രാലയത്തിന്റെ ചുമതലയും ഗോവിന്ദ് സിംഗ് രജ്പുത്തിന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഗോത്രക്ഷേമ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തം മീണ സിംഗ് ഏറ്റെടുക്കും. അഞ്ച് മന്ത്രിമാര്‍ കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ഇവരുടെ വകുപ്പുകള്‍ അനുവദിക്കാത്തത് വലിയ പ്രശ്‌നമായിരുന്നു. ഇത് മണിക്കൂറുകള്‍ കൊണ്ടാണ് ചൗഹാന്‍ പരിഹരിച്ചത്.

സിന്ധ്യയുടെ പരാതി തീര്‍ന്നോ?

സിന്ധ്യയുടെ പരാതി തീര്‍ന്നോ?

പത്ത് പേരെങ്കിലും മന്ത്രിസഭയില്‍ വേണമായിരുന്നുവെന്ന വാദമാണ് സിന്ധ്യ ഉയര്‍ത്തിയത്. അമിത് ഷായെ കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പത്ത് പേരെ നിയമിച്ചാല്‍ അത് ബിജെപിയില്‍ തന്നെയുള്ള ഗ്രൂപ്പിസം വര്‍ധിപ്പിക്കുമെന്ന് അമിത് ഷാ തന്നെ പറഞ്ഞിരുന്നു. കാരണം ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുന്‍നിരയിലുള്ളവരെ മാത്രം പരിഹരിച്ചാല്‍ തര്‍ക്കങ്ങളില്ലാതെ പോകാന്‍ സാധിക്കും. നരോത്തം മിശ്രയെ താല്‍ക്കാലികമായെങ്കിലും ഒപ്പം നിര്‍ത്താന്‍ ചൗഹാന് വകുപ്പ് വിഭജനത്തോടെ സാധിച്ചിരിക്കുകയാണ്.

മിശ്രയുടെ അടുപ്പം

മിശ്രയുടെ അടുപ്പം

നരോത്തം മിശ്രയ്ക്ക് ആരോഗ്യ മന്ത്രിസ്ഥാനം അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് ലഭിച്ചത്. ഷായുമായി വളരെ അടുപ്പത്തിലാണ് മിശ്ര. അതേസമയം ബിജെപിയിലെ തന്നെ മുതിര്‍ന്ന നേതാക്കളായ ഗോപാല്‍ ഭാര്‍ഗവ, ഭൂപേന്ദര്‍ സിംഗ്. എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതും വലിയ പ്രശ്‌നങ്ങള്‍ക്കാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഇല്ലാതാക്കാന്‍ നരോത്തം മിശ്രയുടെ വരവ് സഹായിക്കും. ചൗഹാന്റെ ടാസ്‌ക് ഫോഴ്‌സും ഈ മന്ത്രിമാരും ചേര്‍ന്നാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തമാക്കുക.

വകുപ്പുകളില്ലാതെ തുടക്കം

വകുപ്പുകളില്ലാതെ തുടക്കം

മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും നേരത്തെ ഇവര്‍ക്ക് വകുപ്പുകളുടെ ചുമതല നല്‍കിയിരുന്നില്ല. ഓരോ അംഗത്തിനും രണ്ട് റവന്യൂ ഡിവിഷനുകളുടെ ചുമതലയാണ് നല്‍കിയിരുന്നത്. നരോത്തം മിശ്രയ്ക്ക് ഭോപ്പാല്‍-ഉജ്ജയിന്‍ മേഖലയുടെ ചുമതലയാണ് നല്‍കിയിരുന്നത്. തുളസി സിലാവത്തിന് ഇന്‍ഡോര്‍-സാഗര്‍ മേഖലയും ഗോവിന്ദ് രജപുത്തിന് ചമ്പല്‍-ഗ്വാളിയോര്‍ മേഖലയുടെയും മീണ സിംഗിന് റെവ-ഷാദോള്‍ മേഖലയുടെയും കമല്‍ പട്ടേലിന് ഹൊഷാനാബാദ്-നര്‍മദ പുര ഡിവിഷന്റെയും ചുമതലയാണ് നല്‍കിയിരുന്നത്. ഇവര്‍ക്ക് ഡിവിഷണല്‍ കമ്മിഷണര്‍മാര്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍, കളക്ടര്‍മാര്‍, എന്നിവരുമായി ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ ഏകോപ്പിക്കാനായിരുന്നു ചൗഹാന്‍ നിര്‍ദശം നല്‍കിയത്.

Recommended Video

cmsvideo
Who is responsible for virus situation in MP, Congress asks CM Chouhan | Oneindia Malayalam
പ്ലാന്‍ പിഴച്ച് കോണ്‍ഗ്രസ്

പ്ലാന്‍ പിഴച്ച് കോണ്‍ഗ്രസ്

ആരോഗ്യ മന്ത്രിയെ ഇത്ര പെട്ടെന്ന് നിയമിക്കുമെന്ന് കോണ്‍ഗ്രസ് കരുതിയില്ല. ഇതോടെ മുന്‍കൂട്ടി കണ്ടിരുന്ന അവരുടെ പ്ലാന്‍ പിഴച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി നരോത്തം മിശ്ര കളത്തിലേക്ക് വന്നതോടെ വിഭാഗീയത മുതലെടുക്കാനും സാധിക്കില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് നേരത്തെ ചൗഹാനുമായി ഇടഞ്ഞത്. ്അതേസമയം ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തി സജ്ജമാകുക എന്നത് മാത്രമാണ് ഇനി കോണ്‍ഗ്രസിന്റെ മുന്നിലുള്ള വഴി.

English summary
shivraj singh chouhan appoints madhya pradesh health minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X