കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാ ഗാന്ധിക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ്

Google Oneindia Malayalam News

ദില്ലി: യു പി എ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് കോണ്‍ഗ്രസ് നേതാവിനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തത്. മധ്യപ്രദേശില്‍ പത്രങ്ങളിലും ടിവിയിലും നല്‍കിയ പരസ്യങ്ങളിലൂടെ കോണ്‍ഗ്രസ് തന്നെയും കുടുംബത്തെയും അപമാനിച്ചു എന്നാരോപിച്ചാണ് കേസ്.

പ്രസിദ്ധീകരിച്ച അത്രയും മാധ്യമങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് തിരുത്ത് നല്‍കണം എന്നും അല്ലെങ്കില്‍ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നുമാണ് ആവശ്യം. മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാരിനെ കളിയാക്കാനായി നല്‍കിയ പരസ്യമാണ് കോണ്‍ഗ്രസിന് വിനയായിരിക്കുന്നത്.

shivraj singh chouhan

ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രി നോട്ടെണ്ണല്‍ യന്ത്രം വാങ്ങിവെച്ചു, മുഖ്യമന്ത്രിയും ഭാര്യയും ചേര്‍ന്ന് മധ്യപ്രദേശിനെ കട്ടുമുടിച്ചു എന്നിങ്ങനെ അര്‍ഥം വരുന്ന തരത്തിലുള്ള പരസ്യങ്ങളാണ് മധ്യപ്രദേശിലെ പത്ര, ഇന്റര്‍നെറ്റ്, ടി വി തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടത്.

മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ശിവ് രാജ് സിംഗ് ചൗഹാനോട് സാദൃശ്യമുള്ള ഒരാളെയാണ് കാര്‍ട്ടൂണ്‍ പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദുരാഗ്രഹിയായ കുടുംബമാണ് മുഖ്യന്റേത്, ഇവര്‍ നാട് കട്ടുമുടിക്കുന്നു എന്നാണ് ഒരു കാര്‍ട്ടൂണ്‍ പരസ്യം. എന്തിനാണ് നോട്ടെണ്ണുന്ന മെഷീന്‍ എന്നും ഇതില്‍ ചോദിക്കുന്നു.

നവംബര്‍ 13 നാണ് പരസ്യം പ്രസിദ്ധീകരിച്ചത്. മധ്യപ്രദേശ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കാന്തിലാല്‍ ബുരിയയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇന്ത്യയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദി എന്ന നിലയിലാണ് സോണിയാ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

English summary
Madhya Pradesh chief minister Shivraj Singh Chouhan sent a legal notice for defamation to Congress president Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X