കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് റാവത്തിന് നെഞ്ചുവേദന.... ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കൂടുതല്‍ പരിശോധന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള പോരാട്ടം ശക്തമാകുന്നതിനിടെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയെ തുടര്‍ന്നാണ് റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നും വൈകീട്ട് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാന്‍ റാവത്ത് മാധ്യമങ്ങളെ കാണാറുണ്ട്. ഇതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്.

1

സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിയുമായി കൈകോര്‍ക്കുമെന്ന് റാവത്ത് വിശദീകരിച്ചു. ഇതിന് പിന്നാലെ അദ്ദേഹം ചെക്കപ്പിനായി ലീലാവതി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇസിജി ടെസ്റ്റുകളും മറ്റ് സ്ഥിരം ചെക്കപ്പുകളും നടത്തിയതിന് പിന്നാലെയാണ് അഡ്മിറ്റാവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇസിജി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് റാവത്ത് അഡ്മിറ്റ് ചെയ്തത്.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഉദ്ധവ് താക്കറെ ഫോണില്‍ സംസാരിച്ചു. സഖ്യത്തിന്റെ കാര്യത്തില്‍ ഏകദേശ ധാരണയായെന്നാണ് സൂചന. നേരത്തെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പവാറിനോട് പിന്തുണയ്ക്കായി അഭ്യര്‍ത്ഥിച്ചിരുന്നു. ഇരുവരും തമ്മില്‍ പൊതു മിനിമം പരിപാടിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. പ്രധാനമായും മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രശ്‌നങ്ങളും അവര്‍ക്കുള്ള സഹായങ്ങളുമാണ് പൊതു മിനിമം പരിപാടിയുടെ ഭാഗമാവുന്നത്.

അതേസമയം ശരത് പവാറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് റാവത്തും ഒപ്പം ആദിത്യ താക്കറെയും എത്തിയിരുന്നു. ആദിത്യയെ മുഖ്യമന്ത്രിയാക്കാന്‍ പവാറിന് താല്‍പര്യമില്ല. ഉദ്ധവും ഇത് വേണ്ടെന്ന നിലപാടിലാണ്. ഈ സാഹചര്യത്തില്‍ സമവായം കണ്ടെത്താന്‍ റാവത്തായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇതിനിടയിലാണ് അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രയിലാവുന്നത്. ഇതോടെ കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ ശിവസേന മറ്റൊരാളെ ആശ്രയിക്കേണ്ടി വരും.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ട് വിട്ട് ദില്ലിയിലെത്തി, നിര്‍ണായകം നീക്കം, സോണിയക്ക് മുന്നില്‍കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ട് വിട്ട് ദില്ലിയിലെത്തി, നിര്‍ണായകം നീക്കം, സോണിയക്ക് മുന്നില്‍

English summary
shivsena leader sanjay raut hospitalised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X