പാക്‌സന്ദര്‍ശനം: രാജ്യത്തോട് പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ശിവസേന, മോദി വഴങ്ങുമോ?
ദില്ലി: പാകിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടു മാപ്പു പറയണമെന്ന് ശിവസേന. അധിക്ഷേപാര്‍ഹമായ നടിപടിയാണ് മോദിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ശിവസേന ആരോപിച്ചു. ലാഹോറില്‍ ഇറങ്ങിയ മോദിയുടെ നടപടി ലോകത്തിന് മുന്നില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ശിവസേനയുടെ പഞ്ചാബ് പ്രസിഡണ്ട് സഞ്ജീവ് ഗനൗലി കുറ്റപ്പെടുത്തി.
മോദിയുടെ ഇത്തരം നടപടികള്‍ രാജ്യത്തിന്റെ വിശ്വാസിതയ്ക്കും വ്യക്തിത്വത്തിനും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് സേനാ നേതാക്കള്‍ ആരോപിച്ചു. മോദി ലാഹോറില്‍ ഇറങ്ങി നവാസ് ഷെരീഫിന് പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തതിലൂടെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി.

ഇതോടപ്പം തന്നെ പാകിസ്ഥാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോദി യുടേണ്‍ എടുത്തിരിക്കുകയാണെന്നും ആരോപിച്ചു. പാകിസ്ഥാനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുകയാണ്.
ഇന്ത്യന്‍ സൈനികരുടെ ജീവന്‍ എടുക്കുകയും സൈന്യത്തന്റെ തല ട്രോഫികളായി കണക്കാക്കുന്നവരാണ് പാകിസ്ഥാനെന്നും ശിവസേന മോദിയെ ഓര്‍മ്മിപ്പിച്ചു. മുംബൈ ഭീകരാക്രമണത്തിന് പിന്നിലും അതിര്‍ത്തിയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നതും പാകിസ്ഥാനാണ്. മോദിയുടെ പാകിസ്ഥാന്ർ സന്ദർശനത്തില്ർ പരിഹാസവുമായി ശിനസേന രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications