'മോദിയെ വധിക്കാന്‍ ഗൂഢാലോചന... അതും കോഴിക്കോട്ട്, കേട്ടിട്ട് ഞെട്ടിപ്പോയി..'; എംടി രമേശ്
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇല്ലാതാക്കാന്‍ ആസൂത്രണം ചെയ്തതിന്റെയും പരിശീലനം നല്‍കി ചാവേറുകളെ പരിപാടിയിലേക്ക് അയച്ചതിന്റെയും ബുദ്ധികേന്ദ്രം കോഴിക്കോടാണെന്ന വിവരം അറിഞ്ഞത് ഞെട്ടലോടെ എന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിന ആഘോഷത്തോട് അനുബന്ധിച്ചു നടത്തുന്ന സേവാപാക്ഷികത്തിന്റെ ഭാഗമായി ബി ജെ പി ജില്ലാ കമ്മിറ്റി ഒരുക്കിയ 'പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിതവും പ്രവര്‍ത്തനവും' പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം ടി രമേശ്.

ബീഹാറിലെ പട്‌നയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇല്ലാതാക്കാന്‍ ആസൂത്രണം ചെയ്തതിന്റെയും പരിശീലനം നല്‍കി ചാവേറുകളെ പരിപാടിയിലേക്ക് അയച്ചതിന്റെയും ബുദ്ധികേന്ദ്രം കോഴിക്കോടാണ് എന്ന വിവരം നാട്ടുകാര്‍ ഞെട്ടലോടെ ആണ് അറിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി റെയ്ഡും അറസ്റ്റും നടന്നിരിക്കുന്നത് എന്നും എം ടി രമേശ് പറഞ്ഞു.

എന്നാല്‍ കേരളത്തിലൊഴികെ മറ്റൊരു സ്ഥലത്തും ഹര്‍ത്താലോ അക്രമ സംഭവങ്ങളോ ഉണ്ടായിട്ടില്ല എന്നും കേരളത്തില്‍ ഹര്‍ത്താലിനു സഹായം നല്‍കിയത് സംസ്ഥാനത്തെ ഭരണം കയ്യാളുന്നവര്‍ തന്നെയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഹര്‍ത്താലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും എം ടി രമേശ് കുറ്റപ്പെടുത്തി.

ഹര്‍ത്താലിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മുന്‍പില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഉത്തരം നല്‍കാന്‍ സാധിച്ചിട്ടില്ല. എങ്ങനെ ഒരു ജനത അവരുടെ ഭരണകര്‍ത്താവിനെ വിശ്വസിക്കുന്നു എന്നതിന്റെ ഉത്തരമാണ് ഇന്ത്യയും നരേന്ദ്ര മോദിയും എന്നും എം ടി രമേശ് അവകാശപ്പെട്ടു. അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എന്‍ ഐ എയും ഇ ഡിയും നിരത്തുന്നത്.

ജൂലൈയില്‍ ബീഹാറിലെ പറ്റ്‌നയില്‍ നടന്ന റാലിയില്‍ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചത് എന്നാണ് ഇഡി വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയെ മാത്രമല്ല, യു പിയിലെ ചില നേതാക്കളെയും വധിക്കാന്‍ ശ്രമിച്ചെന്നും ഇഡി റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ മതവിഭാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് സമൂഹത്തില്‍ രക്തച്ചൊരിച്ചല്‍ ഉണ്ടാക്കനാണ് പോപ്പുലര്‍ ഫ്രണ്ട നേതാക്കള്‍ ശ്രമം നടത്തിയത് എന്ന എന്‍ ഐ എയും പറയുന്നു.












Click it and Unblock the Notifications