Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ന്യൂനപക്ഷ മോര്‍ച്ച വനിതാ നേതാവ് കൊല്ലപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

ഭോപ്പാല്‍: ബി ജെ പി നേതാവ് സന ഖാനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. സന ഖാനെ താന്‍ കൊന്നെന്നും മൃതദേഹം പുഴയിലെറിഞ്ഞതായും ഭര്‍ത്താവ് അമിത് എന്ന പപ്പു സാഹു പൊലീസിനോട് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സന ഖാനെ കാണാനില്ലായിരുന്നു. ഭര്‍ത്താവ് അമിതിന്റെ അടുത്തേക്ക് പോയതായിരുന്നു സന ഖാന്‍.

ഇതിന് പിന്നാലെയാണ് ഇവരെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ രംഗത്തെത്തിയത്. ബി ജെ പിയുടെ മഹാരാഷ്ട്ര ന്യൂനപക്ഷ മോര്‍ച്ച നേതാവാണ് സന ഖാന്‍. അമിതിനെ കാണാന്‍ നാഗ്പൂരില്‍ നിന്ന് മധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് പോയതായിരുന്നു സന. രണ്ട് ദിവസത്തിനകം വീട്ടിലേക്ക് മടങ്ങും എന്ന് പറഞ്ഞായിരുന്നു പോയത്.

Sana khan

എന്നാല്‍ തിരികെ വരാതിരിക്കുകയും ഫോണില്‍ വിൡച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ജബല്‍പൂര്‍ പൊലീസും നാഗ്പൂര്‍ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമിത് അറസ്റ്റിലായത്. മദ്യക്കടത്ത് ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന അമിത് ജബല്‍പൂരിന് സമീപം വഴിയോര ഭക്ഷണശാല നടത്തുകയായിരുന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സനയും അമിതും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനെ ചൊല്ലിയുടെ തര്‍ക്കത്തിനിടെ സനയെ മര്‍ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നല്‍കി. ജബല്‍പൂരില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയുള്ള ഹിരണ്‍ നദിയില്‍ ആണ് മൃതദേഹം ഉപേക്ഷിച്ചത്. പ്രതിയുമായി പൊലീസ് കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

കേസില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് രണ്ടിനാണ് നാഗ്പൂരില്‍ നിന്ന് സന ഖാന്‍ ജബല്‍പൂരിലെത്തിയത്. അതേസമയം സന ഖാന്റെ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല. ജബല്‍പൂരില്‍ എത്തിയ ശേഷം സന ഖാന്‍ അമ്മയെ ഫോണില്‍ വിളിച്ചിരുന്നു. നാഗ്പൂരിലെ അവസ്തി നഗര്‍ നിവാസിയാണ് സന ഖാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+