Get Updates
Get notified of breaking news, exclusive insights, and must-see stories!

'25 പ്ലേറ്റ് സമൂസയ്ക്ക് 1.40 ലക്ഷം?'; വിശപ്പ് സഹിക്കാതെ ഓര്‍ഡര്‍ ചെയ്ത ഡോക്ടര്‍ക്ക് സംഭവിച്ചത്

മുംബൈ : പണ്ടത്തെ കാലമല്ല, ഇന്ന് ഒറ്റ ക്ലിക്ക് ചെയ്താല്‍ നമ്മല്‍ ആഗ്രഹിച്ച ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തും. ഓണ്‍ലൈന്‍ ഫുഡ് ഡെലുവറി ആപ്പുകള്‍ ഇന്ന് കൂണുകള്‍ പോലെ മുളച്ചുപൊങ്ങുകയാണ്. നമ്മള്‍ ആഗ്രഹിക്കുന്ന ഏത് ഭക്ഷണവും മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടില്‍ എത്തുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ മുംബൈയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത എല്ലാവരെയും ഒന്ന് ഞെട്ടിക്കും. ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഒരു ഡോക്ടര്‍ക്ക് സംഭവിച്ച കാര്യമാണ് എല്ലാവരെയും ഞെട്ടിക്കുന്നത് .

മുംബൈയിലെ കെഇഎം ആശുപത്രിയിലെ 27 കാരനായ ഡോക്ടര്‍ സിയോണിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ നിന്ന് 25 പ്ലേറ്റ് സമൂസകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. പിന്നാലെ ഇദ്ദഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് 1.40 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഡോക്ടര്‍.

mumbai samosa

ശനിയാഴ്ച രാവിലെ 8.30 നും 10.30 നും ഇടയില്‍ വച്ചായിരുന്നു പണം നഷ്ടപ്പെട്ടതെന്ന് പൊലീസ് പറയുന്നു. 'ഡോക്ടറും സഹപ്രവര്‍ത്തകരും കര്‍ജത്തിലേക്ക് ഒരു വിനോദ യാത്ര പോവുകയായിരുന്നു. യാത്രയ്ക്കിടെയാണ് സമൂസ ഓര്‍ഡര്‍ ചെയ്തത്. ഓണ്‍ലൈനില്‍ ഹോട്ടലിന്റെ നമ്പര്‍ കണ്ടെത്തിയതിന് ശേഷമാണ് ഓര്‍ഡര്‍ ചെയ്തത്. ഈ നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തയാള്‍ പറഞ്ഞത് 1500 രൂപ അഡ്വാന്‍സായി നല്‍കണം എന്നായിരുന്നു'-

'തുടര്‍ന്ന് ഒരു വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചു, അതില്‍ ഓര്‍ഡറിന്റെ സ്ഥിരീകരിക്കാനും ഓണ്‍ലൈനായി പണം അയക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറും ഉണ്ടായിരുന്നു. ഈ അക്കൗണ്ടിലേക്ക് 1500 രൂപ അയച്ചു നല്‍കി. തുടര്‍ന്ന് ഒരു ട്രാന്‍സാക്ഷന്‍ ഐ ഡി ഉണ്ടാക്കണമെന്ന് മറുവശത്തുള്ളയാള്‍ പറഞ്ഞു. ഈ നിര്‍ദ്ദേശം പാലിച്ചതിന് പിന്നാലെ 28സ807 രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടമായി. പിന്നാലെ 1,40,000 രൂപയോളം അക്കൗണ്ടില്‍ നിന്ന് നഷ്ടമായി' - ഡോക്ടര്‍ പരാതിയില്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഐ പി സി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരവും ഭോയ്വാഡ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+