കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധൈര്യമുണ്ടെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതിരിക്കൂവെന്ന് കങ്കണ, ചുട്ടമറുപടിയുമായി ശബാന ആസ്മി

Google Oneindia Malayalam News

മുംബൈ: കര്‍ണാടകത്തിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റനാവത്ത്. നിങ്ങള്‍ക്ക് ധൈര്യം കാണിക്കണമെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതിരിക്കൂവെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. സ്വതന്ത്രമാവാന്‍ പഠിക്കൂ, സ്വയം കൂട്ടിലടയ്ക്കാതിരിക്കു എന്നും കങ്കണ കുറിച്ചു. രണ്ട് വ്യത്യസ്ത ഫോട്ടോകളും ഇതോടൊപ്പം കങ്കണ പങ്കുവെച്ചിട്ടുണ്ട്. കുറച്ച് പെണ്‍കുട്ടികള്‍ സ്വിം സ്യൂട്ട് ധരിച്ചിരിക്കുന്നതും, മറ്റൊന്നില്‍ ബുര്‍ഖ ധരിച്ചിരിക്കുന്നതുമാണ്. 1973ലെ ഇറാന്‍ ഇങ്ങനെയായിരുന്നുവെന്നും, ബിക്കിനിയില്‍ നിന്ന് ബുര്‍ഖയിലേക്കാണ് ഇറാന്‍ എത്തിയതെന്നും കങ്കണ പറഞ്ഞു. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്തവര്‍ അത് ആവര്‍ത്തിക്കുകയാണെന്നും കങ്കണ കുറിച്ചു.

ചന്നി മാത്രം പോര, പവര്‍ഹൗസുകളുടെ സേവനമില്ലാതെ കോണ്‍ഗ്രസ്, ജയിക്കാന്‍ ആ മാജിക് വേണംചന്നി മാത്രം പോര, പവര്‍ഹൗസുകളുടെ സേവനമില്ലാതെ കോണ്‍ഗ്രസ്, ജയിക്കാന്‍ ആ മാജിക് വേണം

1

ഇതിന് ശക്തമായ മറുപടിയുമായി നടി ശബാന ആസ്മി രംഗത്ത് വന്നു. അഫ്ഗാനിസ്ഥാന്‍ ഒരു മതരാഷ്ട്രമാണ്. അവിടെ മത പണ്ഡിതരാണഅ ഭരിക്കുന്നത്. അവസാനം ഞാന്‍ നോക്കിയപ്പോള്‍ ഇന്ത്യ മതേതര ജനാധിപത്യ റിപബ്ലിക്ക് ആണെന്നായിരുന്നു. അതല്ല എന്നുണ്ടെങ്കില്‍ തന്നെ തിരുത്തുവെന്നും ശബാന കുറിച്ചു. അതേസമയം നിരവധി പേരാണ് ശബാനയെ പിന്തുണച്ച് രംഗത്ത് വന്നത്. നമുക്ക് ഒരാളെ പഠിപ്പിക്കാനാവില്ല. എന്താണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസമെന്ന് കങ്കണയ്ക്ക് അറിയില്ലെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം മാത്രമല്ല, ഏറ്റവും വൈവിധ്യമേറിയ രാഷ്ട്രം കൂടിയാണ് ഇന്ത്യയെന്നും മറ്റൊരാള്‍ കുറിച്ചു.

കങ്കണയോട് യുക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്. നേരത്തെ ജാവേദ് അക്തറും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ബുര്‍ഖയ്‌ക്കോ ഹിജാബിനോ അനുകൂലമായ നിലാപടല്ല എന്റേത്. അതേ നിലപാടില്‍ തന്നെ ഞാന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ ഹിജാബിന്റെ പേരില്‍ കുറച്ച് തെമ്മാടികളായ ആള്‍ക്കൂട്ടം ഒരു കൂട്ടം പെണ്‍കുട്ടികളെ കൈയ്യേറ്റം ചെയ്യാനും ഭയപ്പെടുത്താനും ശ്രമിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. ഇത് അവരുടെ പുരുഷത്വം പ്രകടിപ്പിക്കാനുള്ള നാണംകേട്ട ശ്രമമാണെന്നും ജാവേദ് അക്തര്‍ കുറിച്ചു.

നേരത്തെ കമല്‍ ഹാസന്‍ അടക്കമുള്ള താരങ്ങളും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മതപരമായ ഒരു പ്രശ്‌നമാണ് കുട്ടികള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. അത്തരം കാര്യങ്ങളെ ഒരിക്കലും തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കരുത്. പുരോഗന രാഷ്ട്രീയ കക്ഷികള്‍ കൂടുതല്‍ കരുതലോടെ ഇരിക്കണമെന്നും കമല്‍ഹാസന്‍ പറഞ്ഞു. വംശീയ ഉന്മൂലനമാണ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നതെന്ന് സംവിധായന്‍ നീരജ് ഗായവാന്‍ പറഞ്ഞു. പുരോഗമന ചിന്താഗതിക്കാരായ ഹിന്ദുക്കള്‍ ഇതില്‍ പ്രതികരണം. അവരുടെ മൗനം അര്‍ത്ഥമില്ലാത്തതാണെന്നും നീരജ് പറഞ്ഞു. ഭീരുക്കളാണ് കൂട്ടത്തോടെ ഒരു പെണ്‍കുട്ടിയെ ആക്രമിക്കുന്നതെന്ന് നടി റിച്ച ഛദ്ദ പറഞ്ഞു.

Recommended Video

cmsvideo
ഇദ്ദേഹമാണ് നമ്മുടെ സുരക്ഷാ കവചം, യോഗിയെ ജയിപ്പിക്കാനിറങ്ങി കങ്കണ | Oneindia Malayalam

ഗോവ പിടിക്കാന്‍ കുറുക്കുവഴികളില്ല, ജനങ്ങള്‍ക്ക് വേണ്ടത് ഇക്കാര്യം, ക്ലിക്കായാല്‍ ഭരിക്കാം!!ഗോവ പിടിക്കാന്‍ കുറുക്കുവഴികളില്ല, ജനങ്ങള്‍ക്ക് വേണ്ടത് ഇക്കാര്യം, ക്ലിക്കായാല്‍ ഭരിക്കാം!!

English summary
show courage by not wearing burqa in afghanistan says kangana ranaut, shabana azmi hits back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X