Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലൗ ജിഹാദ് ആണെന്ന് സംശയിക്കുന്നു', അഫ്താബിനെ തൂക്കിക്കൊല്ലണമെന്ന് ശ്രദ്ധ വാൾക്കറുടെ അച്ഛൻ

ദില്ലി: ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകത്തിന് പിന്നാലെ ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് അച്ഛന്‍ വികാസ് വാള്‍ക്കര്‍. ലിന്‍ ഇന്‍ പാര്‍ട്ണര്‍ ആയ അഫ്താബ് അമീന്‍ പൂനവാല ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി കാട്ടില്‍ ഉപേക്ഷിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അഫ്താബിന് വധശിക്ഷ നല്‍കണം എന്നും വികാസ് ആവശ്യപ്പെട്ടു.

ഞാന്‍ ലൗ ജിഹാദ് സംശയിക്കുന്നുണ്ട്. ദില്ലി പോലീസിനെ വിശ്വസിക്കുന്നു. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ശ്രദ്ധയ്ക്ക് അവളുടെ അമ്മാവനുമായി വളരെ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ തന്നോട് അങ്ങനെ സംസാരിക്കാറുണ്ടായിരുന്നില്ല. താന്‍ അഫ്താബുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. ശ്രദ്ധയെ കാണാനില്ലെന്ന് താന്‍ ആദ്യം പരാതിപ്പെട്ടത് മുംബൈയിലെ വസായി സ്റ്റേഷനില്‍ ആയിരുന്നുവെന്നും വികാസ് വാള്‍ക്കര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

sradha

35 കഷണങ്ങളായി ശ്രദ്ധയെ വെട്ടി നുറുക്കിയ ശേഷം അഫ്താബ് മെഹ്‌റൗളി വനത്തില്‍ പലയിടത്തായി നിക്ഷേപിച്ചുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. കാട്ടില്‍ ഇന്ന് അഫ്താബുമായി അന്വേഷണ സംഘം തിരച്ചില്‍ നടത്തി. മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിലില്‍ ശ്രദ്ധയുടെ പത്തോളം ശരീരഭാഗങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഫുഡ് ബ്ലോഗറായ അഫ്താബ് ദില്ലിയിലെ ഒരു കാള്‍ സെന്ററിലും ജോലി ചെയ്തിരുന്നു. ഡേറ്റിംഗ് ആപ്പായ ബംബിള്‍ വഴിയാണ് അഫ്താബും ശ്രദ്ദയും പരിചയത്തിലാകുന്നതും അടുക്കുന്നതും.

ശ്രദ്ധയുടെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് അഫ്താബിനൊപ്പം ഈ വര്‍ഷം ദില്ലിയിലേക്ക് താമസം മാറിയത്. വാടക ഫ്‌ളാറ്റില്‍ ആയിരുന്നു ഇരുവരും താമസിച്ചിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇവര്‍ തമ്മില്‍ വലിയ വഴക്കുകള്‍ നിരന്തരം ഉണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. വിവാഹം കഴിക്കണമെന്ന് ശ്രദ്ധ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മുടി മുട്ടോളം എത്തും,കൊഴിച്ചൽ നിൽക്കും, പൊടിക്കൈ ആയുർവേദത്തിൽ ഉണ്ട്, അറിയാം മാസ്കുകൾ

ശ്രദ്ധയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിച്ചാണ് അഫ്താബ് കൊല നടത്തിയത്. മെയ് 18ന് ഛത്തര്‍പൂരിലുളള ഫ്‌ളാറ്റില്‍ വെച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഇവര്‍ ഈ ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. അതിന് മുന്‍പ് ഒരു സുഹൃത്തിന്റെ ഫ്‌ളാറ്റിലായിരുന്നു താമസം. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതിന്റെ ഭാഗമായിട്ടാണോ അഫ്താബ് ശ്രദ്ധയുമായി പുതിയ ഫ്‌ളാറ്റിലേക്ക് മാറിയത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+