ഇത് രണ്ടാമൂഴം, കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു, ആർപ്പുവിളിച്ച് കോൺഗ്രസ് പ്രവർത്തകർ
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സിദ്ധരാമയ്യയ്ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യവാചകം ചൊല്ലിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആര്‍പ്പുവിളികള്‍ക്ക് നടുവിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും അടക്കമുളള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും വിവിധ ബിജെപി ഇതര മുഖ്യമന്ത്രിമാരും അടക്കമുളളവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു. സിദ്ധരാമയ്യയ്ക്ക് ശേഷം ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഡികെ ഡികെ എന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാണ് ശബ്ദമുഖരിതമായിരുന്നു അന്തരീക്ഷം.

എട്ട് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. എല്ലാ സമുദായത്തിനും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിയാണ് 8 മന്ത്രിമാരുടെ പട്ടിക കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. മന്ത്രിമാരുടെ കൂട്ടത്തില്‍ നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ഡോ. ജി പരമേശ്വരയാണ്. പ്രമുഖ ദളിത് നേതാവ് കൂടിയായ ജി പരമേശ്വര കൊരട്ടഗര മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. തുടര്‍ന്ന് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കെഎച്ച് മുനിയപ്പ സത്യപ്രതിജ്ഞ ചെയ്തു. ദേവനഹള്ളി എംഎല്‍എയാണ് കെഎച്ച് മുനിയപ്പ.
തുടര്‍ന്ന് മലയാളി കൂടിയായ കോണ്‍ഗ്രസ് നേതാവ് കെജെ ജോര്‍ജിന്റെ സത്യപ്രതിജ്ഞ നടന്നു. സര്‍വ്വജ്ഞനഗര്‍ മണ്ഡലത്തില്‍ നിന്നാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കെജെ ജോര്‍ജിന്റെ വിജയം. കോട്ടയം ചിങ്ങവനം സ്വദേശിയാണ് കെജെ ജോര്‍ജ്.കോട്ടയം ചിങ്ങവനം സ്വദേശിയാണ് കെജെ ജോര്‍ജ്. തുടര്‍ന്ന് എംബി പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, പ്രിയാങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, സമീർ അഹമ്മദ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി എന്നിവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നില്ല.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍, നടന്‍ ശിവരാജ് കുമാര്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications